ഇനി ടാക്സി വിളിക്കാം ഓൺലൈനായി ::കണ്ണാടിപ്പറമ്പ സ്വദേശിയുടെ ഓൺലൈൻ സംരംഭം വൻകിട കമ്പനികൾക്ക്‌ ഭീഷണി.

ഓഫറുകൾ അറിയാൻ ക്ലിക്ക് ചെയ്യൂ

ഞങ്ങളുടെ കസ്റ്റമർ കെയറുമായി ബന്ധപ്പെടൂ - Click on the photo
പ്രമുഖ ഇ-കോമേഴ്സ് കമ്പനികളുമായി കിടപിടിക്കുന്ന ഓൺലൈൻ ടാക്സി സർവീസ് കേരളത്തിൽ ആരംഭിക്കുന്നു. ഊബർ, ഒല തുടങ്ങിയ വെബ് ടാക്സികളിൽനിന്നും വ്യത്യസ്തമായി കേരളത്തിലെ ഒരോ ജില്ലയിലെയും ടാക്സി ഡ്രൈവർമാരെയും ഉൾപ്പെടുത്തിയാണ് കണ്ണൂർ കണ്ണാടിപറമ്പ് നടുവിലകണ്ടി വീട്ടിൽ എൻ.കെ. യൂനുസ്(30) എന്ന യുവസംരംഭകൻ കെ ടാക്സി എന്നപേരിൽ ഓൺലൈൻ ടാക്സി സർവീസ് ആരംഭിക്കുന്നത്. വീടുകളിൽ വിഭവങ്ങൾ തയ്യാറാക്കുന്നതിനുള്ള ആഴ്ചക്കിറ്റുകൾ വിതരണം ചെയ്യുന്നതിൽ നിന്നും ഉയർന്നുവന്ന് ഇപ്പോൾ ഓൺലൈൻ മേഖലയിൽ സജീവമായ ഓൺലൈൻ ഇ-കോമേഴ്സ് സംരംഭമായ ക്ലാഡർ പ്രൈവറ്റ് ലിമിറ്റഡിന്റെ പുതിയ സംരംഭമാണ് കെ ടാക്സി. ആഗോള കമ്പനികൾ വാഴുന്ന ഓൺലൈൻ ടാക്സിമേഖലയിൽ നാട്ടിപുറത്തുകാരനായ യുവ സംരംഭകൻ ആദ്യമായി കേരളത്തിലെ എല്ലാ ജില്ലകളിലും ഓൺലൈൻ ടാക്സി സംരംഭം ആരംഭിക്കുന്നുവെന്ന പ്രത്യേകതയും ഉണ്ട്. അതും ടാക്സി യൂനിയനുകൾ അംഗീകരിക്കുന്ന നിലവിലുള്ള നിരക്കിൽ കുറയാതെ ഡ്രൈവർമാർക്ക് കൂടുതൽ ലാഭം ലഭ്യമാക്കിക്കൊണ്ടാണ് വലിയ സംരംഭം തുടങ്ങുന്നത്. www.kladerbazar.com എന്ന ഓൺലൈൻ ഇ-കൊമേഴ്സ് സംരംഭത്തിന്റെ മൊബൈൽ വിപുലീകരണവും കെ ടാക്സി സർവീസിന്റെ ഔദ്യോഗിക ഉദ്ഘാടനവും ഇന്നലെ കണ്ണൂർ ചേംബർ ഓഫ്‌ കൊമേഴ്സ് ഹാളിൽ ശനിയാഴ്ച ഉച്ചക്കുശേഷം മൂന്നിന് ഉദ്ഘാടനം നടന്നു. ബഷീറലി ശിഹാബ് തങ്ങൾ, മേയർ സുമ ബാലകൃഷ്ണൻ, അസി. കലക്ടർ ഹാരിസ് റഷീദ്,  പ്രമുഖ സാമൂഹ്യ പ്രവർത്തകൻ ഡോക്ടർ ശാഹുൽ ഹമീദ്‌, അൻസാരി തില്ലങ്കേരി, തുടങ്ങിയവർ മുഖ്യാതിഥികളായി പങ്കെടുത്തു. ലോഞ്ചിങ്ങിനോട് അനുബന്ധിച്ച് 50 സ്കൂൾ കുട്ടികൾക്ക് സ്കൂൾ ബാഗ് അടങ്ങിയ പഠനോപകരണ കിറ്റുകൾ വിതരണം ചെയ്തു.


പ്ലസ്ടു മാത്രം വിദ്യാഭ്യാസ യോഗ്യതയായ യൂനുസ് 22ാം വയസുമുതൽ ആരംഭിച്ച പ്രയ്തനമാണ് ഇന്ന് യഥാർഥ്യമാകുന്നത്. ഒന്നുമില്ലായ്മയിൽനിന്നും കേരളം മുഴുവൻ വളരുന്ന സംരംഭം ആരംഭിക്കാനുള്ള യാത്രയും കഠിനമായിരുന്നു. ഭാര്യ കാസർകോട് സ്വദേശിനി കലന്തർ ബീവിയും വീട്ടുകാരും സഹോദരങ്ങളും കമ്പനിയിലെ ജീവനക്കാരും സുഹൃത്തുക്കളും നൽകുന്ന പിന്തുണയാണ് യൂനുസിനെ ഇവിെട വരെ എത്തിച്ചത്. ഒാൺലൈൻ ഇ-കോമേഴ്സ് സംരംഭത്തിന് പിന്നാലെയാണ് ഒാൺലൈൻ ടാക്സി സർവീസ് ആരംഭിക്കുന്നത്. ആപ്ലിക്കേഷൻ ലോഞ്ചും ഉദ്ഘാടനവും ശനിയാഴ്ച നടന്നു. തുടർന്ന് ഡ്രൈവർമാരുടെ രജിസ്ട്രേഷനും ആരംഭിച്ചു. അടുത്തമാസം മുതൽ സർവീസ് ആരംഭിക്കാനാണ് ലക്ഷ്യമിടുന്നത്. ഒാൺലൈൻ ഇ-കൊമേഴ്സ് വെബ്സൈറ്റ്, കെ ടാക്സി എന്നിവയിലൂടെ 1500 പേർക്കും അതിലേറെ ആളുകൾക്ക് പരോക്ഷമായും ജോലി നൽകാനാകും. കുത്തക കമ്പനികളുടെ ചൂഷണത്തിൽനിന്നും ഡ്രൈവേഴ്‌സിനെയും യാത്രക്കാരെയും ഒരു പരിധിവരെ സംരക്ഷിക്കാനാണ് ലക്ഷ്യമിടുന്നത്. ഒരു മാസം 100 രൂപ മാത്രം സർവീസ് ചാർജ് ഈടാക്കിക്കൊണ്ട് കെ ടാക്സിയുടെ ആപ്ലിക്കേഷനും മറ്റു അടിസ്ഥാന സൗകര്യവും ഉപയോഗിച്ചുകൊണ്ട് എത്ര തവണ വേണമെങ്കിലും ഡ്രൈവർമാക്ക് ഒാട്ടം പോകാം. മറ്റു കുത്തക കമ്പനികൾ ഒരോ ഒാട്ടത്തിെൻറയും നിശ്ചിത ശതമാനം ഈടാക്കുമ്പോഴാണ് മാസം വെറും 100 രൂപമാത്രം സർവീസ് ചാർജായി കെ.ടാക്സി ഈടാക്കുന്നത്. മറ്റുള്ള യാതൊരു അധിക ചാർജുകൾ ഈടാക്കാതെയാണ് കമ്പനി ഡ്രൈവേഴ്‌സിന് കസ്റ്റമേഴ്സിനെ കൊടുക്കുന്നത്. കസ്റ്റമേഴ്സ് കൊടുക്കുന്ന ചാര്ജസിൽ നിന്നും ഒന്നും തന്നെ  കമ്മീഷനായി കമ്പനി ഒന്നും ഈടാക്കുന്നില്ല.

കെ.ടാക്സിയുടെ ഉദ്ഘാടനത്തിനൊപ്പം ക്ലാഡർ പ്രൈവറ്റ് ലിമിറ്റഡിെൻറ ഒാൺലൈൻ ഇ-കോമേഴ്സിെൻറ മൊബൈൽ ആപ്ലിക്കേഷനും പ്രവർത്തന വിപുലീകരണവും ശനിയാഴ്ച നടന്നു. പുതിയ പദ്ധതി പ്രകാരം വെബ്സൈറ്റ് ഉപയോഗിച്ചുകൊണ്ട് ഒരോ ജില്ലയിലെയും ഏതു സ്ഥാപനങ്ങൾക്കും രജിസ്ട്രർ ചെയ്യാനാകും.
ഏതൊരാൾക്കും അയാളുടെ സ്ഥാപനങ്ങളോ ഉത്പന്നങ്ങളോ സർവീസുകളോ KLADERBAZAR.com ൽ രജിസ്റ്റർ ചെയ്യാം. കേരളത്തിൽ  എല്ലായിടത്തും ഡെലിവറി പോയിൻറുകൾ സെറ്റ് ചെയ്ത് വളരെ വ്യവസ്ഥാപിതവും കാര്യക്ഷമവുമായ സ്വന്തം ഡെലിവറി സംവിധാനം വികസിച്ച് അതിലൂടെ ഉത്പന്നങ്ങൾ ഉപഭോക്താക്കൾക്ക് വളരെ പെട്ടന്ന് തന്നെ സാധനം െകാടുക്കുകയാണ് ലക്ഷ്യം. നിത്യോഭയോഗ ഉത്പന്നങ്ങൾ മുതൽ ഇലക്ട്രോണിക്സ് , ഗാർമെൻറ്, ലൈഫ്‌സ്‌റ്റൈൽ എന്നുവേണ്ട എല്ലാ ഉത്പന്നങ്ങളും ഇന്ന് ക്ലാഡർ ബസാറിൽ ലഭ്യമാണ്. ഒരു ഒാൺലൈൻ സെല്ലിങ് വെബ്സൈറ്റ് ഉണ്ടാക്കുകയും അത് നിലനിർത്തി കൊണ്ടുപോവുകയും ചെയ്യുക എന്നുള്ളത്  വളരെ ചെലവ് കൂടിയ പരിപാടിയാതിനാൽ ഇന്നത്തെ സാഹചര്യത്തിൽ വളരെ കുറഞ്ഞ ചിലവിൽ പ്രോഡക്ട് ഓൺ ലൈനിൽ വിൽക്കാൻ ക്ലാഡർ ബസാറിലൂടെ   കഴിയുമെന്നതാണ് പ്രത്യേകക. തുച്ഛമായ 2000 രൂപ മാത്രം സെറ്റപ്പ് ചാർജ് നൽകിക്കൊണ്ട് ഏതൊരാൾക്കും അവരുടെ ബിസിനസ് KLADERBAZARIL രജിസ്റ്റർ ചെയ്യാം. സ്വന്തമായി ആപ്ലിക്കേഷനോ വെബ്സൈറ്റോ ഇല്ലാതെ തന്നെ അവർക്ക്‌ ഓൺലൈൻ സംരംഭം ആരംഭിക്കാൻ ഇതുമൂലം കഴിയും. ഇങ്ങനെ രജിസ്റ്റർ ചെയ്യുന്നവർക്ക് അവരുടെ ഡെലിവറി സംവിധാനത്തിലൂടെയോ KLADER  െൻറ ഡെലിവറി സംവിധാനത്തിലൂടെയോ  COD ബസിലോ അല്ലാതെയോ പ്രൊഡക്ടുകൾ ഡെലിവറി കൊടുക്കാൻ സാധിക്കും.
ഈ രണ്ട്‌ ഓൺലൈൻ സംരഭത്തോടെ കേരളത്തിലെ ഏറ്റവും വലിയ ഓൺലൈൻ കമ്പനിയുടെ ഉടമയായി ഈ മുപ്പതുകാരൻ മാറുമെന്ന് പ്രതീക്ഷിക്കുന്നുPost a Comment

താഴെ നൽകുന്ന അഭിപ്രായം കണ്ണൂരാൻ വാർത്തയുടേത് അല്ല വ്യക്തി അഭിപ്രായങ്ങൾ അവരുടെ കാഴ്ചപ്പാട് ആണ് മതസ്പർദ്ധക്ക് ഇടയാക്കുന്ന അശ്ലീലപദപ്രയോഗങ്ങൾ എന്നിവ ഒഴിവാക്കി വാർത്തയിലെ അഭിപ്രായങ്ങൾ സുതാര്യമായി നൽകണം എന്ന് അറിയിക്കുന്നു

Previous Post Next Post
 കണ്ണൂരാൻ വാർത്ത | Kannooraan Vartha
 കണ്ണൂരാൻ വാർത്ത | Kannooraan Vartha