മൈസൂരിൽ വാഹനാപകടം; പേരാവൂർ സ്വദേശി മരിച്ചു; മൂന്ന് പേർക്ക് പരിക്ക്

ഓഫറുകൾ അറിയാൻ ക്ലിക്ക് ചെയ്യൂ

ഞങ്ങളുടെ കസ്റ്റമർ കെയറുമായി ബന്ധപ്പെടൂ - Click on the photo




മൈസൂരിനു സമീപം തിങ്കളാഴ്ച രാവിലെ ആറു മണിയോടെ ഉണ്ടായ വാഹനാപകടത്തിൽ ഒരാൾ മരിക്കുകയും മൂന്ന് പേർക്ക് പരിക്കേൽക്കുകയും ചെയ്തു.പേരാവൂർ മേൽമുരിങ്ങോടി ആനക്കുഴിയിലെ കുന്നുങ്ങ ശുഭദാസാണ് (47) മരിച്ചത്. ആശാരിപ്പണിക്കാരനായിരുന്നു.

ശുഭദാസിന്റെ മകൻ വൈഷ്ണവ് (22), മാലൂർ കപ്പറ്റയിലെ ചിക്കു എന്ന  ജിഷ്ണു(26) എന്നിവരെ എച്ച്.ഡി.കോട്ടയിലെ ആസ്പത്രിയിലും മേൽമുരിങ്ങോടി താളിയോല വീട്ടിൽ നിഖിലിനെ(25) മൈസൂർ കെ.ആർ.എസ്.ആസ്പത്രിയിലും പ്രവേശിപ്പിച്ചു.

മേൽമുരിങ്ങോടി കേന്ദ്രമായി എ ടു സെഡ് ഹോം ഡെലിവറി സ്ഥാപനം നടത്തുന്നവരാണ് അപകടത്തിൽ പെട്ടവർ. പൂ വാങ്ങാനാണ് ഞായറാഴ്ച രാത്രി ഇവർ മൈസൂരിലെത്തിയത്.തിരിച്ചു വരുന്ന വഴി ഇവർ സഞ്ചരിച്ച ഗുഡ്‌സ് ഓട്ടോ നിയന്ത്രണം വിട്ട് മരത്തിലിടിച്ചാണ് അപകടം.




Post a Comment

താഴെ നൽകുന്ന അഭിപ്രായം കണ്ണൂരാൻ വാർത്തയുടേത് അല്ല വ്യക്തി അഭിപ്രായങ്ങൾ അവരുടെ കാഴ്ചപ്പാട് ആണ് മതസ്പർദ്ധക്ക് ഇടയാക്കുന്ന അശ്ലീലപദപ്രയോഗങ്ങൾ എന്നിവ ഒഴിവാക്കി വാർത്തയിലെ അഭിപ്രായങ്ങൾ സുതാര്യമായി നൽകണം എന്ന് അറിയിക്കുന്നു

Previous Post Next Post
 കണ്ണൂരാൻ വാർത്ത | Kannooraan Vartha
 കണ്ണൂരാൻ വാർത്ത | Kannooraan Vartha