സ്വകാര്യ ബസുകള്‍ ഉള്‍പ്പെടെയുള്ള പൊതുഗതാഗത വാഹനങ്ങളില്‍ ഡ്രൈവര്‍ നിയന്ത്രിത വാതിലുകള്‍ നിര്‍ബന്ധിതമാക്കുന്നു

ഓഫറുകൾ അറിയാൻ ക്ലിക്ക് ചെയ്യൂ

ഞങ്ങളുടെ കസ്റ്റമർ കെയറുമായി ബന്ധപ്പെടൂ - Click on the photo


uploads/news/2019/09/340045/bus.jpg

തിരുവനന്തപുരം: സംസ്ഥാനത്തെ സ്വകാര്യ ബസുകള്‍ ഉള്‍പ്പെടെയുള്ള പൊതുഗതാഗത വാഹനങ്ങളില്‍ ഡ്രൈവര്‍ നിയന്ത്രിത വാതിലുകള്‍ നിര്‍ബന്ധിതമാക്കുന്നു. ഓടുന്ന ബസുകളില്‍ നിന്ന് യാത്രക്കാര്‍ തെറിച്ചുവീണ് അപകടമുണ്ടാകുന്നത് തടയാനാണ് ഇത്തരം ഡോറുകള്‍ നിര്‍ബന്ധിതമാക്കുന്നത്. ഡ്രൈവര്‍ നിയന്ത്രിയ വാതിലുകള്‍ വന്നാല്‍ യാത്രക്കാരിലേക്ക് ഡ്രൈവര്‍ക്ക് കുടുതല്‍ ശ്രദ്ധ പതിപ്പിക്കാന്‍ കഴിയുമെന്നാണ് മോട്ടോര്‍ വാഹന വകുപ്പിന്റെ വിലയിരുത്തല്‍.

ബസുകള്‍ക്ക് വാതിലുകള്‍ നിര്‍ബന്ധിതമാക്കണമെന്ന ഉത്തരവ് പുറപ്പെടുവിക്കാന്‍ 2018 ഡിസംബറില്‍ ഹൈക്കോടതി നിര്‍ദ്ദേശിച്ചിരുന്നു. ഓരോ വര്‍ഷവും ഇത്തരം അപകടങ്ങള്‍ വര്‍ദ്ധിച്ചുവരികയാണ്. പത്ത് വര്‍ഷത്തിനിടെ ഇത്തരം അപകടങ്ങളുമായി ബന്ധപ്പെട്ട മരണങ്ങളില്‍ അഞ്ച് ശതമാനം വര്‍ദ്ധനവുണ്ടായെന്നാണ് കണക്കുകള്‍. ഡ്രൈവര്‍ നിയന്ത്രിത വാതിലുകളുള്ള ചില കെ.എസ്.ആര്‍.ടി.സി ബസുകളില്‍ നിന്നും സ്വകാര്യ ബസുകളില്‍ നിന്നും വീണുണ്ടാകുന്ന അപകടങ്ങള്‍ കുറവാണെന്നാണ് കണക്ക്.

നിലവില്‍ നിര്‍മ്മിക്കുന്ന ബസ് ബോഡി കോഡ് ഓട്ടോമോട്ടീവ് ഇന്‍ഡസ്ട്രി സ്‌റ്റോന്‍ഡേര്‍ഡ് 052 നിലവാരം പുലര്‍ത്തണമെന്നാണ് നിയമം. എന്നാല്‍ ഇത്തരം ബസുകളില്‍ എമര്‍ജന്‍സി ഡോര്‍ വേണമെന്ന് മാത്രമേ പറയുന്നുള്ളൂ. ഇതില്‍ ഡ്രൈവര്‍ നിയന്ത്രിത വാതില്‍ കൂടി കൂട്ടിച്ചര്‍ക്കാനുള്ള നിയമമുണ്ടാക്കാന്‍ വകുപ്പ് ശ്രമം തുടങ്ങിയിരിക്കയാണ്.


Post a Comment

താഴെ നൽകുന്ന അഭിപ്രായം കണ്ണൂരാൻ വാർത്തയുടേത് അല്ല വ്യക്തി അഭിപ്രായങ്ങൾ അവരുടെ കാഴ്ചപ്പാട് ആണ് മതസ്പർദ്ധക്ക് ഇടയാക്കുന്ന അശ്ലീലപദപ്രയോഗങ്ങൾ എന്നിവ ഒഴിവാക്കി വാർത്തയിലെ അഭിപ്രായങ്ങൾ സുതാര്യമായി നൽകണം എന്ന് അറിയിക്കുന്നു

Previous Post Next Post
 കണ്ണൂരാൻ വാർത്ത | Kannooraan Vartha
 കണ്ണൂരാൻ വാർത്ത | Kannooraan Vartha