എക്സൈസ് വകുപ്പിന്റെ ഓണം സ്പെഷ്യൽ ഡ്രൈവ് തുടരുന്നു, പാലോട്ടുപള്ളിയിൽ കഞ്ചാവുമായി യുവാവ് അറസ്റ്റിൽ

ഓഫറുകൾ അറിയാൻ ക്ലിക്ക് ചെയ്യൂ

ഞങ്ങളുടെ കസ്റ്റമർ കെയറുമായി ബന്ധപ്പെടൂ - Click on the photo


കഞ്ചാവുമായി യുവാവ് പിടിയിൽ
മട്ടന്നൂർ: ഓണം സ്പെഷൽ ഡ്രൈ വിനോടനുബന്ധിച്ച് ഓപ്പറേഷൻ വിശുദ്ധിയുടെ ഭാഗമായി മട്ടന്നൂർ എക്സൈസ് സംഘം നടത്തിയ പരിശോധനയിൽ കളറോഡ് പാലത്തിനു സമീപം വച്ച് 100 ഗ്രാം കഞ്ചാവുമായി യുവാവിനെ പിടികൂടി. പാലോട്ട് പള്ളി സ്വദേശി തക്ബീർ മൻസിലിൽ കെ.പി. ഫൈസലിനെയാണ്  എക്സൈസ് സംഘം അറസ്റ്റ് ചെയ്തത്. എക്സൈസ് ഇന്റലിജൻസ് സ്ക്വാഡ് അംഗം നിസാർ,ഡെപ്യൂട്ടി എക്സൈസ് കമ്മിഷണർ സ്ക്വാഡംഗം ബെൻഹർ കോട്ടത്തു വളപ്പിൽ എന്നിവരുടെ നേതൃത്വത്തിൽ കുറച്ച് കാലമായി ഇയാളെ നിരീക്ഷിച്ച് വരികയായിരുന്നു. സംഘത്തിൽ പ്രിവന്റീവ് ഓഫീസർ ജോണി ജോസഫ്, പ്രിവന്റീവ് ഓഫീസർ(ഗ്രേഡ്) കെ.ശശികുമാർ ,സിവിൽ എക്സൈസ് ഓഫീസർമാരായ പി.ശ്രീനാഥ്,മധു പുത്തൻ പറമ്പിൽ എന്നിവരാണ് ഉണ്ടായിരുന്നത്.



Post a Comment

താഴെ നൽകുന്ന അഭിപ്രായം കണ്ണൂരാൻ വാർത്തയുടേത് അല്ല വ്യക്തി അഭിപ്രായങ്ങൾ അവരുടെ കാഴ്ചപ്പാട് ആണ് മതസ്പർദ്ധക്ക് ഇടയാക്കുന്ന അശ്ലീലപദപ്രയോഗങ്ങൾ എന്നിവ ഒഴിവാക്കി വാർത്തയിലെ അഭിപ്രായങ്ങൾ സുതാര്യമായി നൽകണം എന്ന് അറിയിക്കുന്നു

Previous Post Next Post
 കണ്ണൂരാൻ വാർത്ത | Kannooraan Vartha
 കണ്ണൂരാൻ വാർത്ത | Kannooraan Vartha