ഒരുമയും സ്നേഹവും എപ്പോഴും അനിവാര്യമാണ്; സത്താർ പന്തല്ലുർ.

ഓഫറുകൾ അറിയാൻ ക്ലിക്ക് ചെയ്യൂ

ഞങ്ങളുടെ കസ്റ്റമർ കെയറുമായി ബന്ധപ്പെടൂ - Click on the photoകമ്പിൽ : പ്രളയം പോലെയുള്ള പ്രതിസന്ധികൾ ഉണ്ടാകുമ്പോൾ മാത്രമല്ല  ജീവിതത്തിൻറെ എല്ലാ  സന്ദർഭങ്ങളിലും സ്നേഹവും  ഒരുമയും നമ്മളിൽ  ഉണ്ടാവണമെന്ന്  എസ്.കെ.എസ്.എഫ് സംസ്ഥാന ജനറൽ സെക്രട്ടറി സത്താർ പന്തല്ലൂർ പ്രസ്താവിച്ചു.
മഴക്കെടുതി പോലെയുള്ള പ്രയാസ സന്ദർഭങ്ങളിൽ നാം കാണിക്കുന്ന സ്നേഹത്തോടെയുള്ള ഒരുമയും സന്നദ്ധ മനസ്സും ഏതവസരത്തിലും ഉണ്ടാകണമെന്നും അതു നമ്മുടെ വീട്ടിൽ നിന്നും അയല്പക്കത്തു നിന്നും തുടങ്ങണമെന്നും അത് നിരന്തരം തുടരണമെന്നും അദ്ദേഹം ഉണർത്തി.
കമ്പിൽ മേഖല എസ്.കെ.എസ്.എഫ് കമ്മിറ്റി പ്രളയ ബാതിധർക്ക് കൈത്താങ്ങായി കൂടെ നിന്ന സന്നദ്ധ സേവകർക്കുള്ള അനുമോദന ചടങ്ങ് സ്റ്റിമുലസ് -19 ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു. സയ്യിദ് അലി ഹാഷിം ബാ അലവി തങ്ങൾ അധ്യക്ഷ വഹിച്ചു.
ഹാഫിള് അബ്ദുള്ള ഫൈസി കുമ്മായക്കടവ്, മുഹമ്മദലി ഫൈസി ഇരിക്കൂർ, അസ്‌ലം ആസ്ഹരി പൊയ്ത്തും കടവ്, റഹ്മത്തുള്ള മൗലവി, നിയാസ് അസ് അദി, സഹദ് വാരം കടവ്, ജമീൽ അഞ്ചരക്കണ്ടി, തമീം തലമുണ്ട, സുബൈർ ദാരിമി, റിയാസ് പാമ്പുരുത്തി, സുഹൈൽ നിരത്തുപാലം, എന്നിവർ പങ്കെടുത്തു.. നാസർ ഫൈസി പാവന്നൂർ സ്വാഗതവും, ഇൻഷാദ് മൗലവി നന്ദിയും പറഞ്ഞു.

Post a Comment

താഴെ നൽകുന്ന അഭിപ്രായം കണ്ണൂരാൻ വാർത്തയുടേത് അല്ല വ്യക്തി അഭിപ്രായങ്ങൾ അവരുടെ കാഴ്ചപ്പാട് ആണ് മതസ്പർദ്ധക്ക് ഇടയാക്കുന്ന അശ്ലീലപദപ്രയോഗങ്ങൾ എന്നിവ ഒഴിവാക്കി വാർത്തയിലെ അഭിപ്രായങ്ങൾ സുതാര്യമായി നൽകണം എന്ന് അറിയിക്കുന്നു

Previous Post Next Post
 കണ്ണൂരാൻ വാർത്ത | Kannooraan Vartha
 കണ്ണൂരാൻ വാർത്ത | Kannooraan Vartha