കെ.എസ്.ഇ.ബി.യിൽനിന്ന് ഇനി ഇന്റർനെറ്റ് കണക്ഷനും; ബിപിഎൽ കുടുംബങ്ങൾക്ക് സൗജന്യം

ഓഫറുകൾ അറിയാൻ ക്ലിക്ക് ചെയ്യൂ

ഞങ്ങളുടെ കസ്റ്റമർ കെയറുമായി ബന്ധപ്പെടൂ - Click on the photoസംസ്ഥാന വൈദ്യുതിബോർഡിൽനിന്ന് വൈദ്യുതി കണക്ഷനു പുറമേ ഇനി ഇന്റർനെറ്റ് കണക്ഷനും. ആറുമാസത്തിനുള്ളിൽ പദ്ധതി യാഥാർഥ്യമാക്കാനൊരുങ്ങുകയാണ് കെ.എസ്.ഇ.ബി.

കേരള ഫൈബർ ഒപ്റ്റിക് നെറ്റ്‌വർക്ക്  (കെ-ഫോൺ) എന്ന പേരിൽ കേരള സ്റ്റേറ്റ് ഐ.ടി. ഇന്ഫ്രാസ്ട്രക്ച്ചർ  ലിമിറ്റഡും (KSITIL)  വൈദ്യുതിബോർഡും സഹകരിച്ചാണ് പദ്ധതി യാഥാർഥ്യമാക്കുന്നത്. 1,028 കോടി രൂപയാണ് ചെലവ് പ്രതീക്ഷിക്കുന്നത്.  വൈദ്യുതിബോർഡിന്റെ വിപുലമായ നെറ്റ്‌വർക്ക് ഉപയോഗപ്പെടുത്തിയുള്ള ഇന്റർനെറ്റ് കണക്ഷൻ യാഥാർഥ്യമാകുന്നതോടെ ഇ-ഗവേണൻസ് രംഗത്ത് വൻ കുതിച്ചുചാട്ടമാണ് പ്രതീക്ഷിക്കുന്നത് ഭാരത് ഇലക്ട്രോണിക്സ് ലിമിറ്റഡാണ് (BEL) കേരളത്തിൽ  കെ-ഫോണിന്റെ പ്രവര്ത്തനങ്ങൾ നടത്തുന്നത്. കെ.എസ്.ഇ.ബി.യും ചേർന്നാണ് പദ്ധതി നടപ്പാക്കുന്നത്. 
കെ-ഫോൺ തയ്യാറാകുന്നതോടെ സംസ്ഥാനത്തെ 30,000-ത്തോളം വരുന്ന സർക്കാർഓഫീസുകളും വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും  ഈ നെറ്റ് വർക്കിലേക്ക്  മാറും. ഒപ്പം എല്ലാ ബി.പി.എൽ. കുടുംബങ്ങൾക്കും (20 ലക്ഷത്തോളം) സൗജന്യമായി ഇന്റർനെറ്റ് കണക്ഷൻ ലഭ്യമാക്കും. പുതിയ വൈദ്യുതികണക്ഷന് അപേക്ഷ നൽകുന്നവർക്ക് അപ്പോൾതന്നെ ഇന്റർനെറ്റുകൂടി ലഭ്യമാക്കും.

വൈദ്യുതിബോർഡിന്റെ സംസ്ഥാനത്തെ മുഴുവൻ 220 കെ.വി.സബ്സ്റ്റേഷനുകളും ഒപ്റ്റിക്കൽ ഫൈബർ നെറ്റ് വർക്കിൽ ബന്ധിപ്പിച്ചു. 110 കെ.വി, 66 കെ.വി. സബ്സ്റ്റേഷനുകൾകൂടി ഒപ്റ്റിക്കൽ ഫൈബർ ശൃംഖലയിലാക്കുന്ന ജോലികൾ പുരോഗമിക്കുകയാണ്. 771 സെക്ഷൻ ഓഫീസുകളിലും ഒ.എഫ്.സി. കണക്ഷനുകൾ എത്തിക്കുന്നതോടെ വൈദ്യുതിലൈനുകൾ ഉപയോഗപ്പെടുത്തി ഒ.എഫ്.സി. കേബിളുകൾ എളുപ്പത്തിലെത്തിക്കാനാകും.

2016-ലാണ് പദ്ധതി തുടങ്ങിയത്. പിന്നീട് ചില സാങ്കേതികതടസ്സങ്ങൾ പദ്ധതി വൈകിച്ചു. വൈദ്യുതിബോർഡ് ജീവനക്കാരെ ഉപയോഗപ്പെടുത്തിയാണ് കെ.എസ്.ഇ.ബി. കെ-ഫോൺ വിതരണശൃംഖല സജ്ജമാക്കുക. ഇത് സാമ്പത്തികബാധ്യത കുറയ്ക്കും. കണക്ഷനുകൾ ആവശ്യമുള്ളവരെ കണ്ടെത്തുന്നതും സാങ്കേതികസഹായം നൽകുന്നതും കേരള സ്റ്റേറ്റ് ഐ.ടി. ഇന്ഫ്രാസ്ട്രക്ച്ചർ  ലിമിറ്റഡും (KSITIL) ആണ്.Post a Comment

താഴെ നൽകുന്ന അഭിപ്രായം കണ്ണൂരാൻ വാർത്തയുടേത് അല്ല വ്യക്തി അഭിപ്രായങ്ങൾ അവരുടെ കാഴ്ചപ്പാട് ആണ് മതസ്പർദ്ധക്ക് ഇടയാക്കുന്ന അശ്ലീലപദപ്രയോഗങ്ങൾ എന്നിവ ഒഴിവാക്കി വാർത്തയിലെ അഭിപ്രായങ്ങൾ സുതാര്യമായി നൽകണം എന്ന് അറിയിക്കുന്നു

Previous Post Next Post
 കണ്ണൂരാൻ വാർത്ത | Kannooraan Vartha
 കണ്ണൂരാൻ വാർത്ത | Kannooraan Vartha