ഉരുവച്ചാൽ പള്ളി ഖബർസ്ഥാനിൽ വ്യാജ മൃതദേഹം കബറടക്കിയ നിലയിൽ കാണപ്പെട്ടു.

ഓഫറുകൾ അറിയാൻ ക്ലിക്ക് ചെയ്യൂ

ഞങ്ങളുടെ കസ്റ്റമർ കെയറുമായി ബന്ധപ്പെടൂ - Click on the photo


 
ഉരുവച്ചാൽ പള്ളി ഖബർസ്ഥാനിൽ വ്യാജ
മൃതദേഹം കബറടക്കിയ നിലയിൽ
കാണപ്പെട്ടു.മാലൂർ നാടിനെ
പരിഭ്രാന്തയിലാക്കി. മാലൂർ ജുമാ മസ്ജിദ് ഖബർസ്ഥാനിലാണ് സംഭവം.ഇന്നലെ രാവിലെ മദ്റസ വിട്ട് പോവുകയായിരുന്ന വി
ദ്യാർത്ഥികളാണ്  പള്ളി ഖബർസ്ഥാനിൽ ഖബറടക്കം ചെയ്ത നിലയിൽ വെള്ളത്തുണി കാണപ്പെട്ടത്. ഭീതിയിലായ വിദ്യാർത്ഥികൾഉടൻ മദ്റസ അധ്യാപകരെ വിവരം അറിച്ചു.സംഭവം അറിഞ്ഞ് നാട്ടുകാരും സ്ഥലത്തേക്ക് കുതിച്ചെത്തി. നാട്ടുകാരും പള്ളികമ്മിറ്റിക്കാരും അറിയാതെ മൃതദേഹം ആര് കബറടക്കി എന്ന ചർച്ചയും ഉയരുകയും നാട്ടുകാർ ഭീതിയിലാവുകയും ചെയ്തു. പള്ളി കമ്മിറ്റി യുടെ നേതൃത്വത്തിൽ സ്ഥലത്തെത്തിയർ മണ്ണ് നീക്കം ചെയ്ത മൃതദേഹമാണെന്ന് തോന്നി പ്പിക്കുന്ന വെള്ളകൊണ്ട് പുതഞ്ഞ തുണി യുടെ കെട്ട് അഴിച്ച് നോക്കിയപ്പോളാണ് മൃതദേഹമെല്ലന്ന് മനസിലാക്കിയത്. വെള്ളരിക്ക യും മറ്റും അടങ്ങിയതും മനസിലാവാൻ കഴിയാത്ത വിധത്തിൽ എഴുതിയ എഴുത്ത് എന്നിവയാണ്
മൂന്ന് വെ
ള്ളത്തു ണി യിൽ പൊതിഞ്ഞ് മൃതദേഹം പൊതിഞ്ഞ പോലെ കബറടക്കിയത്. പള്ളി കമ്മിറ്റി ഭാരവാഹികൾ മാലൂർ പോലീസിൽ വിവരം അറിയിച്ചതിനെ തുടർന്ന് എസ്ഐയും സംഘവും സ്ഥലത്തെത്തി .വൻ ജനക്കൂട്ടമായിരുന്നു മാലൂരിലെ പള്ളിയിലേക്ക് ഒഴുകി എത്തിയത്.
സംഭവത്തെ പറ്റി അന്വേഷണം നടത്തണമെന്ന് കമ്മിറ്റി ഭാരവാഹികൾ പോലീസിനോട് ആവശ്യപ്പെട്ടു.Post a Comment

താഴെ നൽകുന്ന അഭിപ്രായം കണ്ണൂരാൻ വാർത്തയുടേത് അല്ല വ്യക്തി അഭിപ്രായങ്ങൾ അവരുടെ കാഴ്ചപ്പാട് ആണ് മതസ്പർദ്ധക്ക് ഇടയാക്കുന്ന അശ്ലീലപദപ്രയോഗങ്ങൾ എന്നിവ ഒഴിവാക്കി വാർത്തയിലെ അഭിപ്രായങ്ങൾ സുതാര്യമായി നൽകണം എന്ന് അറിയിക്കുന്നു

Previous Post Next Post
 കണ്ണൂരാൻ വാർത്ത | Kannooraan Vartha
 കണ്ണൂരാൻ വാർത്ത | Kannooraan Vartha