റോയൽ ടൂറിസം സൊസൈറ്റിയുടെ 'ശീതീകരിച്ച ടൂറിസ്റ്റ് ട്രാവലർ ബോട്ട് ' നീറ്റിലിറങ്ങി.

ഓഫറുകൾ അറിയാൻ ക്ലിക്ക് ചെയ്യൂ

ഞങ്ങളുടെ കസ്റ്റമർ കെയറുമായി ബന്ധപ്പെടൂ - Click on the photoപറശ്ശിനി കടവ് : പറശ്ശിനി പുഴയുടെ സ്വന്ദര്യം ആസ്വദിച്ചുള്ള  ബോട്ട് യാത്രയ്ക്കായി റോയൽ ടൂറിസം സൊസൈറ്റിയുടെ 'ശീതീകരിച്ച ടൂറിസ്റ്റ് ട്രാവലർ ബോട്ട് 'പുഴയുടെ ഓളപ്പരപ്പിലൂടെ ഒഴുകി നീങ്ങി തുടങ്ങി.
ഇന്ന് പറശ്ശിനി കടവിൽ  നടന്ന ചടങ്ങിൽ മുഖ്യമന്ത്രി പിണറായി  വിജയൻ ബോട്ട് സർവീസിന്റെ ഔപചാരികമായ ഉദ്ഘാടനം നിർവ്വഹിച്ചു.
2017 നവംബർ 1 ന് മയ്യിൽ കേന്ദ്രമായി പ്രവർത്തനം ആരംഭിച്ച ടൂറിസം രംഗത്തെ സഹകരണ സ്ഥാപനമായ  റോയൽ ടൂറിസം കോ: ഓപ്പ് ലി. ആണ് ബോട്ട് സർവീസുമായി രംഗത്ത് വന്നിരിക്കുന്നത്. 
ബോട്ടിനുള്ളിൽ 30 പേർക്കും പുറത്ത് മുകൾ തട്ടിൽ 10 പേർക്കും കൂടി 40 പേർക്കാണ് ഒരേ സമയം യാത്ര ചെയ്യാനുള്ള സൗകര്യമൊരുക്കിയിട്ടുള്ളത്. 6 മണിക്കൂർ നീണ്ടുനിൽക്കുന്ന യാത്ര വളപട്ടണം പുഴയുടെ ദൃശ്യ ചാരുതയും പ്രകൃതി ഭംഗിയും യാത്രികർക്ക് പകർന്നു നൽകുന്ന രീതിയിലാണ് രൂപകല്പന ചെയ്തിട്ടുള്ളത്.
അതിനൊപ്പം ഒട്ടനവധിയായ ടൂർ പേക്കേജുകളും യാത്രികർക്ക് സംതൃപ്തിയേകുന്ന രീതിയിൽ സൊസൈറ്റി നടത്തി വരുന്നു.
ബുക്കിംങിനും എല്ലാ അന്വേഷണങ്ങൾക്കും 0460 2275130, 9895612521 എന്ന നമ്പറിൽ ബന്ധപെടാവുന്നതാണ്.

Post a Comment

താഴെ നൽകുന്ന അഭിപ്രായം കണ്ണൂരാൻ വാർത്തയുടേത് അല്ല വ്യക്തി അഭിപ്രായങ്ങൾ അവരുടെ കാഴ്ചപ്പാട് ആണ് മതസ്പർദ്ധക്ക് ഇടയാക്കുന്ന അശ്ലീലപദപ്രയോഗങ്ങൾ എന്നിവ ഒഴിവാക്കി വാർത്തയിലെ അഭിപ്രായങ്ങൾ സുതാര്യമായി നൽകണം എന്ന് അറിയിക്കുന്നു

Previous Post Next Post
 കണ്ണൂരാൻ വാർത്ത | Kannooraan Vartha
 കണ്ണൂരാൻ വാർത്ത | Kannooraan Vartha