ദർശ്ശന ജനശ്രീ ഓണക്കിറ്റ് വിതരണം ചെയ്തു.

ഓഫറുകൾ അറിയാൻ ക്ലിക്ക് ചെയ്യൂ

ഞങ്ങളുടെ കസ്റ്റമർ കെയറുമായി ബന്ധപ്പെടൂ - Click on the photo
മട്ടന്നൂർ : എടയന്നൂർ ദർശന ജനശ്രീ സംഘത്തിന്റെ ഓണാഘോഷ പരിപാടിയുടെ ഭാഗമായി
നിർധനരായ 25  കുടുംബത്തിന് ഓണക്കിറ്റ് വിതരണം ചെയ്തു. പ്രസ്തുത ചടങ്ങ് സംഘം പ്രസിഡന്റ് എകെ.സതീശന്റെ അദ്ധ്യക്ഷതയിൽ പഞ്ചായത്ത് മെമ്പർ സി.ജസീല ഉദ്ഘാടനം ചെയ്തു. ജനശ്രീ മണ്ഡലം ട്രഷറർ ശ്രീ ഉത്തമൻ മാസ്റ്റർ, എൻ.ജി.ഒ. അസോസിയേഷൻ മുൻ ജില്ലാ സെക്രട്ടറിയും ഡി.ഡി.ഇ ഓഫീസ് സീനിയർ സൂപ്രണ്ടുമായിരുന്ന അഡ്വക്കേറ്റ് ജയചന്ദ്രൻ,  കോൺഗ്രസ് എയന്നൂർ ബൂത്ത് പ്രസിഡന്റ് കെ , റിയാസ്, പൊതു പ്രവർത്തകൻ കൃഷ്ണൻ കുറുവകേളോത്ത് എന്നിവർ ആശംസയും അർപ്പിച്ചു.സംഘത്തിന്റെ മുതിർന്ന അംഗങ്ങളായ  മഞ്ചക്കണ്ടി നാരായണൻ, കെ.കെ. മോഹനൻ ബ്രണ്ണൻ കോളേജിൽ നിന്നും റിട്ടയേർഡ് ചെയ്ത സംഘം രക്ഷാധികാരി എ.കെ.ശശീന്ദ്രൻ എന്നിവരെ ജനശ്രീ മണ്ഡലം ട്രഷറർ ഉത്തമൻ മാസ്റ്റർ പൊന്നട അണിയിച്ച് ആദരിച്ചു. ചടങ്ങിൽ സംഘം സെക്രട്ടറി ശ്രീമതി ഗീത സ്വാഗതവും ട്രഷറർ  മനോജ് കുമാർ നന്ദിയും പറഞ്ഞു.

Post a Comment

താഴെ നൽകുന്ന അഭിപ്രായം കണ്ണൂരാൻ വാർത്തയുടേത് അല്ല വ്യക്തി അഭിപ്രായങ്ങൾ അവരുടെ കാഴ്ചപ്പാട് ആണ് മതസ്പർദ്ധക്ക് ഇടയാക്കുന്ന അശ്ലീലപദപ്രയോഗങ്ങൾ എന്നിവ ഒഴിവാക്കി വാർത്തയിലെ അഭിപ്രായങ്ങൾ സുതാര്യമായി നൽകണം എന്ന് അറിയിക്കുന്നു

Previous Post Next Post
 കണ്ണൂരാൻ വാർത്ത | Kannooraan Vartha
 കണ്ണൂരാൻ വാർത്ത | Kannooraan Vartha