നാറാത്ത് പ്രാഥമികാരോഗ്യ കേന്ദ്രത്തിൽ സായാഹ്ന ഒ പി പ്രവർത്തനം ആരംഭിച്ചു

ഓഫറുകൾ അറിയാൻ ക്ലിക്ക് ചെയ്യൂ

ഞങ്ങളുടെ കസ്റ്റമർ കെയറുമായി ബന്ധപ്പെടൂ - Click on the photo



നാറാത്ത്: സംസ്ഥാന സർക്കാർ ആർദ്രം മിഷന്റെ ഭാഗമായി നാറാത്ത് പി എച്ച് സി
കുടുംബാരോഗ്യ കേന്ദ്രമാക്കി മാറ്റുന്നതിന് മുന്നോടിയായുള്ള സായാഹ്ന ഒ പി  ജില്ലാ പഞ്ചായത്ത് പ്രസിഡണ്ട് കെ വി സുമേഷ് ഉൽഘാടനം ചെയ്തു.
ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് കെ ശ്യാമള അദ്ധ്യക്ഷയായിരുന്നു.

ആരോഗ്യ കേരളം പ്രോഗ്രാം മാനേജർ ഡോ.ലതീഷ് പദ്ധതി വിശദീകരണം നടത്തി.
ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡണ്ട് കാണികൃഷ്ണൻ, സ്റ്റാന്റിങ് കമ്മിറ്റി ചെയർമാൻമാരായ അരക്കൻ പുരുഷോത്തമൻ, പി ഷൈമ, കെ റഹ്മത്ത്, ബ്ലോക്ക് പഞ്ചായത്ത് മെമ്പർ കെ പി നിഷ, മുൻ പഞ്ചായത്ത് പ്രസിഡണ്ട് കെ വി മേമി, സർവ്വകക്ഷി നേതാക്കളായ പി പവിത്രൻ, എൻ അബ്ദുൾ സലാം ഹാജി, കെ എൻ മുകുന്ദൻ, ടി സി ഗോപാലകൃഷ്ണൻ എന്നിവർ പ്രസംഗിച്ചു.

നാറാത്ത് ഗ്രാമപഞ്ചായത്ത് സെക്രട്ടറി പി ബാലൻ സ്വാഗതവും മെഡിക്കൽ ഓഫീസർ അഖിൽ ആർ നമ്പ്യാർ നന്ദിയും പറഞ്ഞു.



Post a Comment

താഴെ നൽകുന്ന അഭിപ്രായം കണ്ണൂരാൻ വാർത്തയുടേത് അല്ല വ്യക്തി അഭിപ്രായങ്ങൾ അവരുടെ കാഴ്ചപ്പാട് ആണ് മതസ്പർദ്ധക്ക് ഇടയാക്കുന്ന അശ്ലീലപദപ്രയോഗങ്ങൾ എന്നിവ ഒഴിവാക്കി വാർത്തയിലെ അഭിപ്രായങ്ങൾ സുതാര്യമായി നൽകണം എന്ന് അറിയിക്കുന്നു

Previous Post Next Post
 കണ്ണൂരാൻ വാർത്ത | Kannooraan Vartha
 കണ്ണൂരാൻ വാർത്ത | Kannooraan Vartha