മുൻകേന്ദ്രമന്ത്രി ആരിഫ് മുഹമ്മദ് ഖാൻ കേരളത്തിന്റെ പുതിയ ഗവർണറാകും.

ഓഫറുകൾ അറിയാൻ ക്ലിക്ക് ചെയ്യൂ

ഞങ്ങളുടെ കസ്റ്റമർ കെയറുമായി ബന്ധപ്പെടൂ - Click on the photoമുൻകേന്ദ്രമന്ത്രി ആരിഫ് മുഹമ്മദ് ഖാൻ കേരളത്തിന്റെ പുതിയ ഗവർണറാകും. നിലവിലെ ഗവർണർ ജസ്റ്റിസ് പി സദാശിവം സെപ്റ്റംബർ ആദ്യവാരം സ്ഥാനമൊഴിയുന്നതിനു പിന്നാലെയാണിത്.
ഉത്തർ പ്രദേശിലെ ബുലന്ദ്ശഹർ സ്വദേശിയാണ് ആരിഫ് മുഹമ്മദ് ഖാൻ. വിദ്യാർഥി നേതാവായാണ് രാഷ്ട്രീയപ്രവർത്തനം ആരംഭിച്ചത്. ഉത്തർ പ്രദേശ് നിയമസഭയിലേക്ക് ഭാരതീയ ക്രാന്തി ദൾ പാർട്ടി സ്ഥാനാർഥിയായി സിയാന മണ്ഡലത്തിൽനിന്ന് മത്സരിച്ചെങ്കിലും വിജയിച്ചില്ല.
തുടർന്ന് 1980ൽ കാൺപുറിൽനിന്നും 84ൽ ബഹ്റൈച്ചിൽനിന്നും ഖാൻ കോൺഗ്രസ് ടിക്കറ്റിൽ ലോക്സഭാംഗമായി. എന്നാൽ രാജീവ് ഗാന്ധിയുമായുണ്ടായ അഭിപ്രായവ്യത്യാസത്തെ തുടർന്ന് 1986ൽ മന്ത്രിസഭയിൽനിന്നും പാർട്ടിയിൽനിന്നും രാജിവെച്ച് പുറത്തുവന്നു. മുസ്ലിം വ്യക്തി നിയമ ബില്ലുമായി ബന്ധപ്പെട്ടാണ് രാജീവ് ഗാന്ധിയുമായി ആരിഫ് ഖാൻ ഇടഞ്ഞത്. പിന്നീട് ജനതാദളിൽ ചേർന്നു.
ജനാതാദൾ പ്രതിനിധിയായി 1989ൽ വീണ്ടും ലോക്സഭയിലെത്തി. ജനതാദൾ സർക്കാരിന്റെ കാലത്ത് വ്യോമയാന - ഊർജവകുപ്പുകൾ കൈകാര്യം ചെയ്തു. ജനതാദൾ വിട്ട ആരിഫ് മുഹമ്മദ് ഖാൻ പിന്നീട് ബി എസ് പിയിൽ ചേരുകയും 1998ൽ ബഹ്റൈച്ചിൽനിന്ന് വീണ്ടും ലോക്സഭയിലെത്തുകയും ചെയ്തു. 2004ൽ ബി ജെ പിയിൽ ചേർന്ന ഖാൻ ബി ജെ പി സ്ഥാനാർഥിയായി കൈസർഗഞ്ചിൽനിന്ന് ലോക്സഭയിലേക്ക് മത്സരിച്ചെങ്കിലും വിജയിച്ചില്ല. 2007ൽ ബി ജെ പി വിട്ടെങ്കിലും മുത്തലാക്ക് വിഷയത്തോടെ മോദി സർക്കാരുമായി അടുത്തു.

Post a Comment

താഴെ നൽകുന്ന അഭിപ്രായം കണ്ണൂരാൻ വാർത്തയുടേത് അല്ല വ്യക്തി അഭിപ്രായങ്ങൾ അവരുടെ കാഴ്ചപ്പാട് ആണ് മതസ്പർദ്ധക്ക് ഇടയാക്കുന്ന അശ്ലീലപദപ്രയോഗങ്ങൾ എന്നിവ ഒഴിവാക്കി വാർത്തയിലെ അഭിപ്രായങ്ങൾ സുതാര്യമായി നൽകണം എന്ന് അറിയിക്കുന്നു

Previous Post Next Post
 കണ്ണൂരാൻ വാർത്ത | Kannooraan Vartha
 കണ്ണൂരാൻ വാർത്ത | Kannooraan Vartha