മലയോര മേഖലയിൽ കനത്ത മഴ തുടരുന്നു: തില്ലങ്കേരിയിൽ വീട് നിലംപൊത്തി

ഓഫറുകൾ അറിയാൻ ക്ലിക്ക് ചെയ്യൂ

ഞങ്ങളുടെ കസ്റ്റമർ കെയറുമായി ബന്ധപ്പെടൂ - Click on the photoഇരിട്ടി: ഇരിട്ടി മേഖലയിൽ ദിവസങ്ങളായി തുടരുന്ന കനത്ത മഴക്ക് ശമനമായില്ല. ഇത്  ജനജീവിതത്തേയും കാര്യമായി  ബാധിച്ചു. ആശങ്ക സൃഷ്ടിക്കുന്ന രീതിയിൽ പുഴകളിലും തോടുകളിലും വെള്ളം ക്രമാതീതമായി ഉയരുകയാണ് . ബുധനാഴ്ച രാത്രിയോടെ ഇടമുറിയാതെ പെയ്തുകൊണ്ടിരുന്നു മഴ വ്യാഴാഴ്ച ഉച്ചക്ക് ശേഷം മൂന്നു മണിവരെ തുടർന്നു . ഇതിനു ശേഷമാണു അൽപ്പം ആശ്വാസം ഉണ്ടായത്. 
തില്ലങ്കേരി പാറങ്ങാട് കനത്ത മഴയിലും കാറ്റിലും   പൊള്ളച്ചിയില്‍ വീട്ടില്‍ പുതിയെടവന്‍ ലക്ഷ്മി അമ്മയുടെ വീട് തകർന്നു.  ഉച്ചയോടെ പെയ്ത  കനത്ത മഴയിലാണ് വീട് തകർന്ന് വീണത്. .അപകട  സമയത്ത് വീട്ടില്‍ ആളുകള്‍ ഉണ്ടായിരുന്നെങ്കിലും എല്ലാവരും പരിക്കേല്‍ക്കാതെ രക്ഷപ്പെട്ടു. കുടുംബത്തെ മാറ്റി പാര്‍പ്പിച്ചു. പഞ്ചായത്ത്, റവന്യു അധികൃതർ ര്‍ സ്ഥലത്തെത്തി നാശനഷ്ടങ്ങള്‍ വിലയിരുത്തി.
ഇരിട്ടി - പേരാവൂര്‍ റൂട്ടില്‍ വെള്ളം കയറി ഇരുചക്ര വാഹനങ്ങളുടേയും ചെറിയ വാഹനങ്ങളുടേയും യാത്ര ഏറെ നേരം സ്തംഭിച്ചു. നിലവില്‍ ഇവിടെ റോഡില്‍ വെള്ളക്കെട്ട് ഉണ്ടെങ്കിലും ചെറിയ മഴയില്‍ പോലും ഓവുചാല്‍ നിറഞ്ഞു കവിഞ്ഞ്  റോഡിലേക്ക് വെള്ളം കയറുന്നത് യാത്ര ദുഷ്‌ക്കരമാക്കിയിരിക്കുകയാണ്. ബാരാപോള്‍ , ബാവലി പുഴകളിലും വെള്ളം ഉയര്‍ന്നു
ന്നതിനാല്‍ രാത്രിയില്‍ കല്‍നടയാത്രക്കാരാണ് ഭീതിയിലാകുന്നത്.


Post a Comment

താഴെ നൽകുന്ന അഭിപ്രായം കണ്ണൂരാൻ വാർത്തയുടേത് അല്ല വ്യക്തി അഭിപ്രായങ്ങൾ അവരുടെ കാഴ്ചപ്പാട് ആണ് മതസ്പർദ്ധക്ക് ഇടയാക്കുന്ന അശ്ലീലപദപ്രയോഗങ്ങൾ എന്നിവ ഒഴിവാക്കി വാർത്തയിലെ അഭിപ്രായങ്ങൾ സുതാര്യമായി നൽകണം എന്ന് അറിയിക്കുന്നു

Previous Post Next Post
 കണ്ണൂരാൻ വാർത്ത | Kannooraan Vartha
 കണ്ണൂരാൻ വാർത്ത | Kannooraan Vartha