അശാസ്ത്രീയ ചികിത്സ രീതി: മോഹനന്‍ വൈദ്യരുടെ ആശുപത്രി അടച്ചുപൂട്ടാന്‍ ഉത്തരവ്

ഓഫറുകൾ അറിയാൻ ക്ലിക്ക് ചെയ്യൂ

ഞങ്ങളുടെ കസ്റ്റമർ കെയറുമായി ബന്ധപ്പെടൂ - Click on the photoPanchayath order,  Mohanan vaidyar

ആലപ്പുഴ: അശാസ്ത്രീയ ചികിത്സ രീതിയെന്ന് കണ്ടെത്തിയതിനെ തുടര്‍ന്ന് മോഹനന്‍ വൈദ്യരുടെ ആശുപത്രി അടച്ചുപൂട്ടാന്‍ ഉത്തരവ്. മോഹനന്‍ വൈദ്യരുടെ കായംകുളത്തെ ആശുപത്രി അടച്ചുപൂട്ടാന്‍ കൃഷ്ണപുരം ഗ്രാമപഞ്ചായത്ത് നിര്‍ദേശം നല്‍കി.

അശാസ്ത്രീയമായ ചികിത്സ രീതികള്‍ ആശുപത്രിയില്‍ നടക്കുന്നു എന്ന ജില്ലാ മെഡിക്കല്‍ ഓഫീസറുടെ റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തിലാണ് നടപടി. ഇന്ന് വൈകിട്ട് അഞ്ചു മണിക്കു മുമ്പായി ആശുപത്രിയുടെ പ്രവര്‍ത്തനം അവസാനിപ്പിക്കണം എന്ന് കാണിച്ചാണ് പഞ്ചായത്ത് സെക്രട്ടറി നോട്ടീസ് നല്‍കിയിരിക്കുന്നത്.

ആശാസ്ത്രീയ ചികിത്സ നടത്തുന്ന മോഹനന്‍ വൈദ്യര്‍ക്ക് എതിരെ കേസ് എടുക്കണമെന്ന് ആരോഗ്യമന്ത്രി കെ.കെ.ശൈലജ ആവശ്യപ്പെട്ടിരുന്നു. ഇതു സംബ്‌നധിച്ച് ആരോഗ്യമന്ത്രി മുഖ്യമന്ത്രിക്ക് കത്ത് നല്‍കിയിരുന്നു. മോഹനന്‍ വൈദ്യരുടെ ചികിത്സയെ തുടര്‍ന്ന് ഒന്നര വയസുള്ള കുട്ടി മരിച്ചെന്ന ആരോപണം ഉയര്‍ന്നതിനു പിന്നാലെയാണ് പോലീസ് അന്വേഷണം നടത്തി കര്‍ശന നടപടിയെടുക്കണമെന്ന് ആരോഗ്യമന്ത്രി ആവശ്യപ്പെട്ടിരുന്നു. തുടര്‍ന്ന് ആശുപത്രിക്കെതിരെ ആയുര്‍വേദ മെഡിക്കല്‍ അസോസിയേഷനും പഞ്ചായത്തിന് പരാതി നല്‍കിയിരുന്നു.

Post a Comment

താഴെ നൽകുന്ന അഭിപ്രായം കണ്ണൂരാൻ വാർത്തയുടേത് അല്ല വ്യക്തി അഭിപ്രായങ്ങൾ അവരുടെ കാഴ്ചപ്പാട് ആണ് മതസ്പർദ്ധക്ക് ഇടയാക്കുന്ന അശ്ലീലപദപ്രയോഗങ്ങൾ എന്നിവ ഒഴിവാക്കി വാർത്തയിലെ അഭിപ്രായങ്ങൾ സുതാര്യമായി നൽകണം എന്ന് അറിയിക്കുന്നു

Previous Post Next Post
 കണ്ണൂരാൻ വാർത്ത | Kannooraan Vartha
 കണ്ണൂരാൻ വാർത്ത | Kannooraan Vartha