പുനർ നിർമ്മിച്ച വളയംചാൽ തൂക്കുപാലം യാത്രക്കാർക്കായി തുറന്നുകൊടുത്തു

ഓഫറുകൾ അറിയാൻ ക്ലിക്ക് ചെയ്യൂ

ഞങ്ങളുടെ കസ്റ്റമർ കെയറുമായി ബന്ധപ്പെടൂ - Click on the photo
ഇരിട്ടി: വര്ഷങ്ങളായി ഓരോ കാലവർഷത്തിലും തകർച്ചയും പുനർ നിർമ്മാണവും തുടർക്കഥയായ വളയംചാൽ തൂക്കുപാലം വീണ്ടും പുനർ നിർമ്മിച്ചു. ശനിയാഴ്ച  വളയം ചാലില്‍ നടന്ന ചടങ്ങില്‍ ജില്ലാ കലക്ടര്‍ ടി.വി സുഭാഷാണ്  പാലം യാത്രക്കാര്‍ക്കായി തുറന്നുകൊടുത്തു.
 ആറളം ഫാമിനെ കണിച്ചാർ , കേളകം പഞ്ചായത്തുകളുമായി  ബന്ധിപ്പിക്കുന്നതാണ് ആറളം വനമേഖലയിൾ നിന്നും ഒഴുകിവരുന്ന  ചീങ്കണ്ണിപ്പുഴക്ക് കുറുകേ നിർമ്മിച്ചിരിക്കുന്ന ഈ തൂക്കുപാലം.   കഴിഞ്ഞ വർഷത്തെ വെള്ളപ്പൊക്കത്തിൽ ഈ പാലം മൂന്ന് തവണയും ഇപ്രാവശ്യം രണ്ട് തവണയും തകർന്നിരുന്നു.  ഓരോ തവണയും ലക്ഷങ്ങൾ മുടക്കി പുനർ നിർമ്മിക്കുന്നതും തകർന്നു വീഴുന്നതും നിത്യ സംഭവമായിമാറി.   ഗ്രാമപഞ്ചായത്തും ആദിവാസി പുരനധിവാസ മിഷനും ചേര്‍ന്ന് ലക്ഷങ്ങൾ മുടക്കി പുനര്‍ നിര്‍മ്മിച്ച ശേഷമാണ് ഇത്തവണയും പാലം നിശ്ശേഷം  തകര്‍ന്നത്.
  ആറളം പുനരധിവാസ മേഖലയിലെ നിരവധിപേരാണ് ഈ പാലം വഴി നിത്യവും യാത്രചെയ്യുന്നത്. പാലം തകര്‍ന്നതോടെ കേളകത്തുനിന്നും ഫാം സ്‌ക്കൂളില്‍ എത്തുന്ന കുട്ടികള്‍ക്കും ഫാമില്‍ നിന്നും കണിച്ചാർ, കേളകം, മണത്തണ തുടങ്ങിയ  പ്രദേശങ്ങളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങളിലേക്ക്  പോകേണ്ട കുട്ടികള്‍ക്കും യാത്ര ഏറെ പ്രതിസന്ധി സൃഷ്ടിച്ചു . 
ജില്ലാ കലക്ടര്‍ ഇടപെട്ട് ഫെഡറല്‍ ബാങ്കിന്റെ സഹായത്താലാണ് ഇപ്പോൾ  പുനര്‍ നിര്‍മ്മാണം നടത്തിയത്.   നബാര്‍ഡിന്റെ അടിസ്ഥാന സൗകര്യ വികസന പദ്ധതിയില്‍ ഉള്‍പ്പെടുത്തി വളയംചാല്‍ പാലത്തിനും ഓടന്‍തോട് പാലത്തിനുമായി ഒന്‍മ്പത് കോടി അനുവദിച്ചിട്ടുണ്ട്. ഇതിൽ ഓടന്‍തോട് പാലത്തിന്റെ നിര്‍മ്മാണം ആരംഭിച്ചെങ്കിലും വളയംചാല്‍ പാലത്തിന്റെ നിര്‍മ്മാണം ഇഴഞ്ഞു നീങ്ങുകയാണ്. 
പാലം നാട്ടുകാർക്കായി തുറന്നു കൊടുക്കുന്ന ചടങ്ങില്‍ ആറളം ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ഷിജി നടുപ്പറമ്പില്‍ അധ്യക്ഷത വഹിച്ചു. സബ് കലക്ടര്‍ ആസിഫ്.കെ.യൂസഫ്, ഫെഡറല്‍ ബാങ്ക് ഡെപ്യൂട്ടി വൈസ്.പ്രസിഡന്റ് വി.സി സന്തോഷ് കുമാര്‍, ഗ്രാമപഞ്ചായത്ത് വൈസ്.പ്രസിഡന്റ് കെ. വേലായുധന്‍, ആറളം വൈല്‍ഡ് ലൈഫ് വാര്‍ഡന്‍ എ. സജ്‌ന, പി.കെ. സുരേഷ് ബാബു, ഡി.എസ്. ദീപു, ജാക്വിലിന്‍ ഫൈനി ഫര്‍ണാണ്ടസ്, സൈറ്റ് മാനേജര്‍ പി.പി. ഗിരീഷ് എന്നിവര്‍ സംസാരിച്ചു


Post a Comment

താഴെ നൽകുന്ന അഭിപ്രായം കണ്ണൂരാൻ വാർത്തയുടേത് അല്ല വ്യക്തി അഭിപ്രായങ്ങൾ അവരുടെ കാഴ്ചപ്പാട് ആണ് മതസ്പർദ്ധക്ക് ഇടയാക്കുന്ന അശ്ലീലപദപ്രയോഗങ്ങൾ എന്നിവ ഒഴിവാക്കി വാർത്തയിലെ അഭിപ്രായങ്ങൾ സുതാര്യമായി നൽകണം എന്ന് അറിയിക്കുന്നു

Previous Post Next Post
 കണ്ണൂരാൻ വാർത്ത | Kannooraan Vartha
 കണ്ണൂരാൻ വാർത്ത | Kannooraan Vartha