ഇന്ത്യയിലെ വീസാ ഏജന്റുമാരുടെ ചതിയിൽപ്പെട്ട് യുഎഇയിലെത്തി വഴിയാധാരമായ ഇന്ത്യൻ യുവാക്കൾക്ക് സഹായവുമായി ഒട്ടേറെ പേരെത്തി. ഷാർജ ഖാലിദ് തുറഖമത്തോടു ചേർന്നുള്ള കോർണിഷിൽ കനത്ത ചൂട് സഹിച്ച്, പട്ടിണി ഭക്ഷിച്ച് രാപ്പകലുകൾ തള്ളിനീക്കിയിരുന്ന ഇരുപതിലേറെ ഇന്ത്യക്കാർക്ക് ഭക്ഷണവുമായി മലയാളികളടക്കമുള്ള മനുഷ്യസ്നേഹികളാണ് എത്തിയത്, പാനൂർ സ്വദേശി സിറാജ് കീഴ്മാടമാണ് ഇവർക്കുള്ള സഹായങ്ങൾ ക്രോഡീകരിക്കുന്നത്

ഓഫറുകൾ അറിയാൻ ക്ലിക്ക് ചെയ്യൂ

ഞങ്ങളുടെ കസ്റ്റമർ കെയറുമായി ബന്ധപ്പെടൂ - Click on the photoഇന്ത്യയിലെ വീസാ ഏജന്റുമാരുടെ ചതിയിൽപ്പെട്ട് യുഎഇയിലെത്തി വഴിയാധാരമായ ഇന്ത്യൻ യുവാക്കൾക്ക് സഹായവുമായി ഒട്ടേറെ പേരെത്തി. ഷാർജ ഖാലിദ് തുറഖമത്തോടു ചേർന്നുള്ള കോർണിഷിൽ കനത്ത ചൂട് സഹിച്ച്, പട്ടിണി ഭക്ഷിച്ച് രാപ്പകലുകൾ തള്ളിനീക്കിയിരുന്ന ഇരുപതിലേറെ ഇന്ത്യക്കാർക്ക് ഭക്ഷണവുമായി മലയാളികളടക്കമുള്ള മനുഷ്യസ്നേഹികളാണ് എത്തിയത്

 ദിവസങ്ങളായി പട്ടിണിയിലായ ഇവരുടെ അവസ്ഥ കണ്ട് പരിസരപ്രദേശങ്ങളിൽ താമസിക്കുന്ന മലയാളി കുടുംബങ്ങളടക്കം ഒട്ടേറെ പേർ ഇവർക്ക് ഭക്ഷണമെത്തിച്ചു. 
സൂപ്പർമാർക്കറ്റ് ജീവനക്കാരനും ഫൊട്ടോ ജേണലിസ്റ്റുമായ സിറാജ് വി.പി.കീഴ്മാടമാണ് ഇവ ക്രോഡീകരിക്കുന്നത്. ഫോൺ നമ്പർ: +971 50 387 3477. കൂടാതെ, ജോലി വാഗ്ദാനവുമായി ദുബായിലെ ഒരു കമ്പനിയും ഇവരെ സമീപിച്ചിട്ടുണ്ട്. എന്നാല്‍, വാർത്തകൾ ശ്രദ്ധയിൽപ്പെട്ടിട്ടും ഇന്ത്യൻ എംബസിയോ, ഇന്ത്യൻ കോൺസുലേറ്റോ,  ഇവരെ തിരിഞ്ഞുനോക്കിയിട്ടില്ല

ഉത്തരേന്ത്യൻ സംസ്ഥാനങ്ങളിൽ നിന്നും തമിഴ്നാട്ടിൽ നിന്നുമെത്തിയ യുവാക്കളാണ് അൽ മജർറ കോർണിഷിലെ റാഡിസൺ ബ്ലൂ ഹോട്ടലിനടുത്തെ പള്ളിക്കരികിലെ മരച്ചുവട്ടിൽ തുണി വിരിച്ച് കിടക്കുന്നത്. ലക്നൗ സ്വദേശി കുന്ദർ ഷാ (22), ബിഹാര്‍ സ്വദേശികളായ വിക്കി (23), രഞ്ജിത് യാദവ് (24), മുഹമ്മദ് യൂനസ് (24), അഹമദ് (22), സമീൽ അൻസാരി (24), പഞ്ചാബ് സ്വദേശി വിക്കി (22) എന്നിവരടക്കമുള്ളവർ മാസങ്ങളായി തികഞ്ഞ പട്ടിണിയിലായിരുന്നു കഴിഞ്ഞിരുന്നത്. 
ഏജന്റിന് ഒരു ലക്ഷത്തോളം രൂപ നൽകിയാണ് പലരും സന്ദർശക വീസയിൽ ഇവിടെ എത്തിയിട്ടുള്ളത്. ഡൽഹി കേന്ദ്രീകരിച്ച് പ്രവർത്തിക്കുന്ന വ്യാജ ഏജന്റുമാരാണ് യുഎഇയിലെ വിവിധ കമ്പനികളുടെ പേരിൽ സന്ദർശ വീസ നൽകി ഇവരെ പറഞ്ഞയക്കുന്നത്. കമ്പനികളിൽ മികച്ച ശമ്പളത്തിന് ഹെൽപർ ജോലി, താമസം, ഭക്ഷണം, ട്രാൻസ്പോർടേഷൻ തുടങ്ങിയവ ഇവർ വാഗ്ദാനം ചെയ്യുന്നു

പ്രാഥമിക വിദ്യാഭ്യാസം മാത്രമുള്ള യുവാക്കൾ ഇതെല്ലാം കണ്ണടച്ച് വിശ്വസിച്ചാണ് പലരിൽ നിന്നും കടം വാങ്ങിയും വീട്ടുകാരുടെയും ബന്ധുക്കളുടെയും പൊൻതരി പണയം വച്ചും ബാങ്ക് വായ്പയെടുത്തും ഉത്തരവാദിത്തത്തിന്റെ ഭാരവും പേറി വിമാനം കയറിയത്.


യുഎഇയുടെ വിവിധ എമിറേറ്റുകളിൽ ഇതുപോലെ വീസാ ഏജന്‍റുമാരുടെ ചതിയിൽപ്പെട്ട് പട്ടിണിയും പരിവട്ടവുമായി കഴിയുന്ന യുവതികളടക്കമുള്ള ഇന്ത്യക്കാർ ഒട്ടേറെയുണ്ട്. നാട്ടിൽ അധികൃതരുടെ ഒത്താശയോടെയാണ് ഏജന്റുമാർ പണം പിടുങ്ങി പാവങ്ങളെ വഞ്ചിക്കുന്നത്. ഇവിടെയെത്തിയാലോ തിരിഞ്ഞുനോക്കാൻ ആരുമില്ലാതെ ദുരിതത്തിലുമാകുന്നു


Post a Comment

താഴെ നൽകുന്ന അഭിപ്രായം കണ്ണൂരാൻ വാർത്തയുടേത് അല്ല വ്യക്തി അഭിപ്രായങ്ങൾ അവരുടെ കാഴ്ചപ്പാട് ആണ് മതസ്പർദ്ധക്ക് ഇടയാക്കുന്ന അശ്ലീലപദപ്രയോഗങ്ങൾ എന്നിവ ഒഴിവാക്കി വാർത്തയിലെ അഭിപ്രായങ്ങൾ സുതാര്യമായി നൽകണം എന്ന് അറിയിക്കുന്നു

Previous Post Next Post
 കണ്ണൂരാൻ വാർത്ത | Kannooraan Vartha
 കണ്ണൂരാൻ വാർത്ത | Kannooraan Vartha