ചെറുപുഴയിലെ ജനപ്രിയ കരാറുകാരന്‍ ജോസഫിന്റെ കുടുംബത്തിന് നീതി ഉറപ്പ് വരുത്തും സി.പി.എമ്മിനെപ്പോലെ വേട്ടക്കാരോടൊപ്പമല്ല കോൺഗ്രസെന്ന് സതീശൻ പാച്ചേനി

ഓഫറുകൾ അറിയാൻ ക്ലിക്ക് ചെയ്യൂ

ഞങ്ങളുടെ കസ്റ്റമർ കെയറുമായി ബന്ധപ്പെടൂ - Click on the photo
കണ്ണൂർ:ചെറുപുഴയിലെ ജനപ്രിയ നിർമ്മാണ കരാറുകാരന്‍ ജോസഫിന്റെ കുടുംബത്തിന് നീതി കിട്ടുന്നതിനാവശ്യമായ എല്ലാ നടപടികളും സ്വീകരിക്കുമെന്നും കാലതാമസ്സം കൂടാതെ അത് സാധ്യമാക്കുമെന്നും കണ്ണൂർ ഡി സി സി പ്രസിഡന്റ് സതീശന്‍ പാച്ചേനി ഡി.സി.സി ഓഫീസിൽ നടത്തിയ പത്രസമ്മേളനത്തില്‍ പറഞ്ഞു.

ചെറുപുഴയിലെ പാര്‍ട്ടി ഭാരവാഹികള്‍ അംഗങ്ങളായ ട്രസ്റ്റിന്റെ പേരില്‍ കൂടി ആരോപണം വന്നപ്പോള്‍ തന്നെ പാര്‍ട്ടി വിഷയത്തിൽ ഇടപെട്ട് കുടുംബത്തിന് നീതി ലഭ്യമാക്കുന്നതിനാവശ്യമായ നടപടികളും ഇടപെടലുകളുമായി വളരെ വേഗത്തിൽ കാര്യങ്ങൾ നിർവ്വഹിച്ച് കൊണ്ടിരിക്കുകയാണ്.ലീഡർ കെ.കരുണാകരൻ സ്മാരക ട്രസ്റ്റുമായോ, ചെറുപുഴ ഡവലപ്പേഴ്സ് കമ്പനിയുമായോ സിയാദ് കമ്പനിയുമായോ കോൺഗ്രസ്സിന് ബന്ധമൊന്നുമില്ല.

പക്ഷെ കോൺഗ്രസ് ഭാരവാഹികൾ ട്രസ്റ്റിലും കമ്പനിയിലും അംഗമായത് കൊണ്ട് പാർട്ടി ഈ വിഷയത്തിൽ പാർട്ടി ഭാരവാഹികൾക്ക് വീഴ്ച പറ്റിയിട്ടുണ്ടോ എന്ന് വിശദമായി പരിശോധിക്കും.ജില്ലാ കോൺഗ്രസ് നേതൃത്വം കാര്യങ്ങള്‍ വിശദമായി മനസിലാക്കിയിട്ടുണ്ട്. സംഭവവുമായി ബന്ധപ്പെട്ടുള്ള ഏത് നിയമപരമായ അന്വേഷണത്തിനും കോണ്‍ഗ്രസ് പിൻതുണ കൊടുക്കും. പോലീസ് സമഗ്രമായി അന്വേഷിക്കട്ടെ എന്നും പാച്ചേനി പറഞ്ഞു.

മരണവുമായി ബന്ധപ്പെട്ടുള്ള പോലീസിന്റെ അന്വേഷണവുമായി സഹകരിക്കാന്‍ പാർട്ടിയുടെ പ്രാദേശിക നേതൃത്വത്തോട് ആവശ്യപ്പെട്ടിട്ടുണ്ട്. ഇക്കാര്യത്തെ കുറിച്ച് കോണ്‍ഗ്രസിന് ഒന്നും മറച്ച് വെക്കാനില്ലെന്നും പാച്ചേനി പറഞ്ഞു.പാര്‍ട്ടി ഭാരവാഹികള്‍ ട്രസ്റ്റുകളുടെ നേതൃനിരയില്‍ പ്രവര്‍ത്തിക്കുമ്പോള്‍ എല്ലാം സുതാര്യമായിരിക്കണം.ചിലര്‍ സ്വതന്ത്രമായി പ്രവര്‍ത്തിക്കുന്ന ട്രസ്റ്റുകള്‍ തുടങ്ങിയിട്ടുണ്ട്.

അവയുടെ പ്രവര്‍ത്തനത്തിലൊന്നും പാർട്ടി ഇടപ്പെടാറില്ല പക്ഷെ ഏതെങ്കിലും രൂപത്തിലുള്ള ആരോപണം വന്നാൽ പാർട്ടി ഇടപെടുമെന്നും അദ്ദേഹം സൂചിപ്പിച്ചു.നേതാക്കളുടെ പേരിൽ കോൺഗ്രസ് ഭാരവാഹികൾ ട്രസ്റ്റ് രൂപീകരിച്ച് പ്രവര്‍ത്തിക്കുമ്പോള്‍ പ്രവർത്തനത്തിൽ സത്യസന്ധതയും സുതാര്യതയും വേണം.നിലവിൽ പാര്‍ട്ടിക്ക് ഇത്തരം ട്രസ്റ്റുകളിൽ യാതൊരു നിയന്ത്രണവുമില്ല. ചെറുപുഴയിലെ സംഭവത്തെ തുടര്‍ന്ന് എഐസിസിക്കും കെപിസിസി പ്രസിഡന്റിനും ഒരു കത്ത് നല്‍കിയിട്ടുണ്ട്.

ഇത്തരം ട്രസ്റ്റുകളുടെ പ്രവര്‍ത്തനത്തിന് പാര്‍ട്ടിയുടെ നേതൃത്വത്തില്‍ ഒരു നിയന്ത്രണവും മറ്റ് പ്രവർത്തനത്തിൽ മേൽനോട്ടത്തിനും ചുമതലപ്പെടുത്തണമെന്നും ആവശ്യപ്പെട്ടിട്ടുണ്ട്.ജോസഫിന്റെ മരണത്തെ തുടര്‍ന്ന് പാര്‍ട്ടി ഒരു ദിവസം പോലും താമസ്സിക്കാതെ ഇടപ്പെട്ട് പാര്‍ട്ടിയുടെ എല്ലാ സഹകരണവും അവരുടെ കുടുംബത്തിന് വാഗ്ദാനം ചെയ്തിട്ടുണ്ട്. കെ സുധാകരന്‍ എം പിയും ഞാനും, അന്വേഷണ കമ്മിറ്റി അംഗങ്ങളും ജോസഫിന്റെ കുടുംബാംഗങ്ങളുമായി രണ്ടു വട്ടം സംസാരിച്ചു. കുടുംബത്തിന്റെ സാമ്പത്തിക ബാധ്യത പരിഹരിക്കാൻ എല്ലാ സഹായവും വാഗ്ദാനം ചെയ്തിട്ടുണ്ട്.

പാര്‍ട്ടിനേതാക്കള്‍ക്ക് ഈ സംഭവത്തിൽ എന്തെങ്കിലും വീഴ്ചകൾ ഉണ്ടെങ്കിൽ ശക്തമായ നടപടി സ്വീകരിക്കുമെന്നും പാച്ചേനി അറിയിച്ചു.സാജന്റെ മരണവുമായി ബന്ധപ്പെട്ട് താന്‍ നടത്തിയ പദയാത്രയെ കുറിച്ചാണ് സിപിഎം നേതാക്കള്‍ പറയുന്നത്. ജോസഫിന്റെ മരണത്തെ കുറിച്ചുള്ള സമഗ്രഅന്വേഷണം ആവശ്യപ്പെട്ട് പദയാത്ര നടത്തുമോയെന്നാണ് ചോദിക്കുന്നത്. സാജന്റെ മരണത്തില്‍ ആന്തൂര്‍ നഗരസഭാ അധ്യക്ഷക്ക് വീഴ്ച പറ്റിയിട്ടുണ്ടെന്ന് സിപിഎം സംസ്ഥാന കമ്മിറ്റി അംഗം പി ജയരാജനും ജെയിംസ് മാത്യു എം എല്‍എയും പരസ്യമായി പറഞ്ഞതാണ്.

എന്നാല്‍ പാര്‍ട്ടി സംസ്ഥാന കമ്മിറ്റി യോഗം ചേര്‍ന്ന് സംഭവം അട്ടിമറിക്കുകയും സാജന്റെ കുടുംബത്തെ അവഹേളിക്കാനാണ് ശ്രമിച്ചത്. ഇതിനെതിരെയാണ് പദയാത്ര നടത്തിയതെന്നും, സി.പി.എമ്മിനെപ്പോലെ വേട്ടക്കാരോടൊപ്പം കോൺഗ്രസ് നില്ക്കില്ലെന്നും എത്രയും പെട്ടന്ന് ജോസഫേട്ടന്റെ കുടുംബത്തിന് നീതി ലഭ്യമാക്കുമെന്നും പാച്ചേനി ഡി.സി.സി ഓഫീസിൽ ദൃശ്യമാധ്യമങ്ങളോട് പറഞ്ഞു.

Post a Comment

താഴെ നൽകുന്ന അഭിപ്രായം കണ്ണൂരാൻ വാർത്തയുടേത് അല്ല വ്യക്തി അഭിപ്രായങ്ങൾ അവരുടെ കാഴ്ചപ്പാട് ആണ് മതസ്പർദ്ധക്ക് ഇടയാക്കുന്ന അശ്ലീലപദപ്രയോഗങ്ങൾ എന്നിവ ഒഴിവാക്കി വാർത്തയിലെ അഭിപ്രായങ്ങൾ സുതാര്യമായി നൽകണം എന്ന് അറിയിക്കുന്നു

Previous Post Next Post
 കണ്ണൂരാൻ വാർത്ത | Kannooraan Vartha
 കണ്ണൂരാൻ വാർത്ത | Kannooraan Vartha