ഇരിട്ടിയിലെ എസ് ബി ഐ ശാഖകളുടെ ലയനം - ഇടപാടുകാർ ദുരിതത്തിൽ

ഓഫറുകൾ അറിയാൻ ക്ലിക്ക് ചെയ്യൂ

ഞങ്ങളുടെ കസ്റ്റമർ കെയറുമായി ബന്ധപ്പെടൂ - Click on the photoഇരിട്ടിയിലെ എസ് ബി ഐ ശാഖകളുടെ ലയനം - ഇടപാടുകാർ ദുരിതത്തിൽ ഇരിട്ടി: ഇരിട്ടിനഗരത്തിൽ പ്രവർത്തിച്ചുവന്നിരുന്ന രണ്ട് എസ്.ബി.ഐ ശാഖകള്‍ ലയിച്ച് ഒന്നായതോടെ ഇവിടെ എത്തുന്ന ഇടപാടുകാർ ദുരിതത്തിലായി.  ഇടപാടുകാർക്കും ബാങ്കിലെ ജീവനക്കാർക്കും വേണ്ട അടിസ്ഥാന സൗകര്യങ്ങൾ ഒരുക്കാത്തതാണ് ഇതിനു കാരണമായത്. 
കാൽ നൂറ്റാണ്ടോളമായി ഇരിട്ടി പട്ടണത്തിൽ പ്രവർത്തിച്ചു വന്നിരുന്ന എസ് ബി ഐ (മുൻ എസ് ബി  ടി)  ശാഖയാണ് അഞ്ചുവർഷം മുൻപ് പയഞ്ചേരിയിൽ പ്രവർത്തനം തുടങ്ങിയ എസ് ബി ഐ ശാഖയിൽ ലയിച്ച് ഒന്നായത് .  ലയനത്തിന് മുൻപ്  മുന്നൊരുക്കങ്ങള്‍ ഒന്നും നടത്താതെയുള്ള ലയനമാണ് ഇടപാടുകാരെ ദുരിതത്തിലാക്കിയത്. രണ്ട് ശാഖകളും ഒന്നാകുന്നതോടെ ഇടപാടുകര്‍ക്ക് കൂടുതല്‍ സൗകര്യങ്ങള്‍ ഏര്‍പ്പെടുത്തുമെന്നായിരുന്നു അധികൃതർ പറഞ്ഞിരുന്നത്. എന്നാല്‍ ലയിച്ച് ഒരാഴ്ച്ച പിന്നിട്ടിട്ടും കൂടുതല്‍ സൗകര്യങ്ങള്‍ ഒന്നും ഉണ്ടാക്കിയില്ലെന്ന് മാത്രമല്ല ചെറിയ കാര്യങ്ങള്‍ക്ക് പോലും മണിക്കൂറുകൾ  കാത്തിരിക്കേണ്ട അവസ്ഥയുമായി .
ഇടപാടുകാരെപ്പോലെ ഇവിടുത്തെ ജീവനക്കാരും ഓഫീസിനുള്ളിൽ  നിന്നു തിരിയാന്‍ ഇടമില്ലാത്ത അവസ്ഥയിലായി.   പലർക്കും  സ്വന്തമായി കാമ്പിന്‍ പോലുമില്ലാതെ  പരിമിതമായ  സൗകര്യങ്ങളിൽ നിന്ന് തിരിയേണ്ട അവസ്ഥയിലാണ്. 
 ലയനത്തോടെ പയഞ്ചേരിയിലെ ശാഖയില്‍ കൂടുതൽ കൗണ്ടറുകൾ  ഉണ്ടാകുമെന്നായിരുന്നു അധികൃതര്‍ പറഞ്ഞത്. എന്നാല്‍ ഇപ്പോള്‍ മൂന്ന് കൗണ്ടറുകള്‍ മാത്രമാണ് പ്രവര്‍ത്തിക്കുന്നത്. പുതുതായി ഉണ്ടാക്കേണ്ട കൗണ്ടറുകളുടെ രൂപ രേഖപോലും തെയ്യാറായിട്ടില്ലെന്നാണ് പറയപ്പെടുന്നത്. ഉടന്‍ പുതിയ കൗണ്ടറുകള്‍ സ്ഥാപിക്കുമെന്ന് അധികൃതര്‍ പറയുന്നുണ്ടെങ്കിലും അടുത്തൊന്നും അതിന് സാദ്ധ്യയില്ലാത്ത നിലയിലാണ്. 
    ടൗണിൽ പ്രവർത്തിച്ചിരുന്ന ശാഖയിൽ  35,000ത്തോളം ഇടപാടുകാരായിരുന്നു ഉണ്ടായിരുന്നത്  .  പയഞ്ചേരി ശാഖയിലെ പതിനഞ്ചായിരത്തോളം പേരും ചേർന്നാൽ ഇപ്പോൾ അൻപതിനായിരം ഇടപാടുകാർ ഈ ബാങ്കിൽ ഉണ്ട്. ബാങ്ക് ശാഖകൾ ലയിച്ച് ഒന്നായെങ്കിലും  ഇവിടുത്തെ മുൻ ഇടപാടുകാരായ പതിനപതിനഞ്ചായിരത്തോളം  പേർക്കുള്ള സൗകര്യമേ ഇപ്പോൾ ഈ ശാഖയിൽ ഉള്ളൂ . വേണ്ടത്ര സൗകര്യങ്ങൾ ഒരുക്കാതെ കഴിഞ്ഞ  ഓണാവധി സമയത്താണ് ബാങ്ക് ശാഖകൾ ലയിച്ച് ഒന്നായി മാറാനുള്ള പ്രവർത്തനം നടന്നത്. അതേസമയം വാഹനങ്ങളുമായി എത്തുന്ന ഇടപാടുകാർക്ക് വാഹനങ്ങൾ പാർക്ക് ചെയ്യാൻ ആവശ്യമായ പാർക്കിങ് സൗകര്യമില്ലാത്തതും ഏറെ പ്രശ്നങ്ങൾ സൃഷ്ടിക്കുന്നുണ്ട്.

Post a Comment

താഴെ നൽകുന്ന അഭിപ്രായം കണ്ണൂരാൻ വാർത്തയുടേത് അല്ല വ്യക്തി അഭിപ്രായങ്ങൾ അവരുടെ കാഴ്ചപ്പാട് ആണ് മതസ്പർദ്ധക്ക് ഇടയാക്കുന്ന അശ്ലീലപദപ്രയോഗങ്ങൾ എന്നിവ ഒഴിവാക്കി വാർത്തയിലെ അഭിപ്രായങ്ങൾ സുതാര്യമായി നൽകണം എന്ന് അറിയിക്കുന്നു

Previous Post Next Post
 കണ്ണൂരാൻ വാർത്ത | Kannooraan Vartha
 കണ്ണൂരാൻ വാർത്ത | Kannooraan Vartha