പേരാവൂരിലെ ആദ്യത്തെ ഷോപ്പിംഗ് മാൾ ശനിയാഴ്ച പ്രവർത്തനം തുടങ്ങും

ഓഫറുകൾ അറിയാൻ ക്ലിക്ക് ചെയ്യൂ

ഞങ്ങളുടെ കസ്റ്റമർ കെയറുമായി ബന്ധപ്പെടൂ - Click on the photo
കിഴക്കൻ മലയോര മേഖലയിലെ ആദ്യത്തെ സമ്പൂർണ്ണ ഷോപ്പിംഗ് മാൾ പേരാവൂരിൽ ശനിയാഴ്ച ഉദ്ഘാടനം ചെയ്യപ്പെടും.ടൗൺ ജംഗ്ഷനിൽ 35000 സ്‌ക്വയർ ഫീറ്റ് വിസ്തൃതിയിൽ നാലു നിലകളിലായി നിർമ്മിച്ച മാൾ ശനിയാഴ്ച 11 മണിക്ക് വ്യവസായ മന്ത്രി ഇ.പി.ജയരാജൻ ഉദ്ഘാടനം നിർവ്വഹിക്കും.കേരള ഹൈക്കോടതി റിട്ട.ജഡ്ജ് കെ.പി.ജ്യോതീന്ദ്രനാഥ് അധ്യക്ഷത വഹിക്കും.

മാളിലെ ഒന്നാം നിലയിൽ അന്നേ ദിവസം പ്രവർത്തനം തുടങ്ങുന്ന ഡേ ടു ഡേ സൂപ്പർ മാർക്കറ്റിന്റെ ഉദ്ഘാടനവും ആദ്യ വില്പനയും പാണക്കാട് സയ്യിദ് റഷീദലി ശിഹാബ് തങ്ങൾ നിർവ്വഹിക്കും.

ഔറ കാർണിവൽ സിനിമാസിന്റെ അത്യാധുനിക ശബ്ദ സംവിധാനങ്ങളോടു കൂടിയ രണ്ട് മൾട്ടിപ്ലക്‌സ് സിനിമാ തിയറ്ററുകൾ,കുട്ടികൾക്കായി കിഡ്‌സ്ഫൺ സോൺ,അഡ്‌നോക്‌സ് ജെന്റ്‌സ് ഷോറൂം,ലസ്സി ടൈം,ദീമാസ് ഹോട്ടൽ തുടങ്ങി നിരവധി സ്ഥാപനങ്ങൾ അടുത്ത ദിവസങ്ങളിൽ തന്നെ പ്രവർത്തനം തുടങ്ങുമെന്ന് ക്രിസ്റ്റൽ മാൾ എം.ഡി.പി.പുരുഷോത്തമൻ അറിയിച്ചു.

ഉദ്ഘാടന ചടങ്ങിൽ സണ്ണി ജോസഫ് എം.എൽ.എ,പേരാവൂർ പഞ്ചായത്ത് വൈസ്.പ്രസിഡന്റ് വി.ബാബു,വാർഡ് മെമ്പർ വി.ഗീത,പേരാവൂർ സർക്കിൾ ഇൻസ്‌പെക്ടർ പി.ബി.സജീവ്,മമ്പറം ദിവാകരൻ,വി.കെ.അബ്ദുൾ ഖാദർ മൗലവി,കെ.ജയപ്രകാശ് ,പി ജാനകി, ഡോ.അഞ്ജു പുരുഷോത്തമൻ എന്നിവർ സംബന്ധിക്കും.

Post a Comment

താഴെ നൽകുന്ന അഭിപ്രായം കണ്ണൂരാൻ വാർത്തയുടേത് അല്ല വ്യക്തി അഭിപ്രായങ്ങൾ അവരുടെ കാഴ്ചപ്പാട് ആണ് മതസ്പർദ്ധക്ക് ഇടയാക്കുന്ന അശ്ലീലപദപ്രയോഗങ്ങൾ എന്നിവ ഒഴിവാക്കി വാർത്തയിലെ അഭിപ്രായങ്ങൾ സുതാര്യമായി നൽകണം എന്ന് അറിയിക്കുന്നു

Previous Post Next Post
 കണ്ണൂരാൻ വാർത്ത | Kannooraan Vartha
 കണ്ണൂരാൻ വാർത്ത | Kannooraan Vartha