സിന്തറ്റിക്‌ ലഹരി വസ്‌തുക്കളുടെ വില്‍പന: കണ്ണൂര്‍ സ്വദേശി പിടിയില്‍

ഓഫറുകൾ അറിയാൻ ക്ലിക്ക് ചെയ്യൂ

ഞങ്ങളുടെ കസ്റ്റമർ കെയറുമായി ബന്ധപ്പെടൂ - Click on the photo


uploads/news/2019/09/333914/c4.jpg

കൊച്ചി: സിന്തറ്റിക്‌ ലഹരി വസ്‌തുക്കള്‍ വില്‍പന നടത്തുന്നയാള്‍ പിടിയില്‍. കണ്ണൂര്‍ മോവന്‍ഞ്ചേരി സഫീറ മന്‍സിലില്‍ ഷബീറി(23)നെയാണ്‌ കൊച്ചി സിറ്റി ഡാന്‍സാഫും തൃക്കാക്കര പോലീസും ചേര്‍ന്ന്‌ പിടികൂടിയത്‌. ഇയാളില്‍ നിന്നും എം.ഡി.എം.എ, ഹാഷിഷ്‌, ഹാഷിഷ്‌ ഓയില്‍, എക്‌സ്റ്റസി, നൈട്ര?സെന്‍ ഗുളികകള്‍, കഞ്ചാവ്‌ എന്നിവ കണ്ടെടുത്തു. കൊച്ചിയില്‍ ഫാഷന്‍ ഡിസൈനിങ്‌ പഠിക്കുന്ന കാലയളവിലാണ്‌ പ്രതി മയക്കുമരുന്ന്‌ ഉപയോഗിക്കുന്നത്‌. പിന്നീട്‌ വില്‍പനയിലേക്ക്‌ തിരിയുകയായിരുന്നു. ലഹരി വസ്‌തുക്കള്‍ ബെംഗളൂരുവിലുള്ള മലയാളി സുഹൃത്തുക്കള്‍ വഴിയും നേരിട്ടും കൊച്ചിയിലെത്തിച്ചാണ്‌ വില്‍പന നടത്തുന്നത്‌. വ്യവസായ മേഖലയിലെയും ഉന്നത വിദ്യാഭ്യാസ മേഖലയിലെയും യുവാക്കള്‍ക്കാണ്‌ ഇവ രഹസ്യമായി വില്‍പന നടത്തുന്നതെന്ന്‌ പ്രതി ചോദ്യം ചെയ്യലില്‍ വെളിപ്പെടുത്തി. പ്രതിക്കെതിരെ പാലാരിവട്ടം പോലീസ്‌ സ്‌റ്റേഷനില്‍ കേസ്‌ നിലവിലുണ്ട്‌. ഓണാഘോഷങ്ങളോടനുബന്ധിച്ച്‌ കഞ്ചാവും മയക്കുമരുന്നുകളും കൂടുതലായി സംസ്‌ഥാനത്തേയ്‌ക്ക് വരുന്നതായുള്ള വിവരത്തിന്റെ അടിസ്‌ഥാനത്തില്‍ കൊച്ചി സിറ്റി പോലീസ്‌ ഡി.സി.പി. ജി. പൂങ്കുഴലിയുടെ നിര്‍ദ്ദേശപ്രകാരം ശക്‌തമായ പരിശോധനകള്‍ നടന്നുവരുകയാണ്‌. ഇതിനിടയിലാണ്‌ പ്രതി പിടിയിലായത്‌. ഡാന്‍സാഫ്‌ എസ്‌.ഐ. ജോസഫ്‌ സാജന്‍, തൃക്കാക്കര എസ്‌.ഐ. പി.പി. ജസ്‌റ്റിന്‍ എന്നിവരാണ്‌ പ്രതിയെ അറസ്‌റ്റ് ചെയ്‌തത്‌. കോടതിയില്‍ ഹാജരാക്കിയ പ്രതിയെ റിമാന്‍ഡ്‌ ചെയ്‌തു

Post a Comment

താഴെ നൽകുന്ന അഭിപ്രായം കണ്ണൂരാൻ വാർത്തയുടേത് അല്ല വ്യക്തി അഭിപ്രായങ്ങൾ അവരുടെ കാഴ്ചപ്പാട് ആണ് മതസ്പർദ്ധക്ക് ഇടയാക്കുന്ന അശ്ലീലപദപ്രയോഗങ്ങൾ എന്നിവ ഒഴിവാക്കി വാർത്തയിലെ അഭിപ്രായങ്ങൾ സുതാര്യമായി നൽകണം എന്ന് അറിയിക്കുന്നു

Previous Post Next Post
 കണ്ണൂരാൻ വാർത്ത | Kannooraan Vartha
 കണ്ണൂരാൻ വാർത്ത | Kannooraan Vartha