ചെ​റു​പു​ഴ​യി​ലെ ക​രാ​റു​കാ​ര​ൻ ജോ​സ​ഫി​ന്‍റെ മ​ര​ണം; കോ​ൺ​ഗ്ര​സ് നേ​താ​ക്ക​ൾ​ക്കെ​തി​രേ ന​ട​പ​ടി​ക്ക് സാധ്യത കെ പി സി സി റിപ്പോർട്ട് ഉടൻ...

ഓഫറുകൾ അറിയാൻ ക്ലിക്ക് ചെയ്യൂ

ഞങ്ങളുടെ കസ്റ്റമർ കെയറുമായി ബന്ധപ്പെടൂ - Click on the photo



ക​ണ്ണൂ​ർ: ചെ​റു​പു​ഴ​യി​ലെ ക​രാ​റു​കാ​ര​ൻ മു​തു​പാ​റ​ക്കു​ന്നേ​ൽ ജോ​സ​ഫി​ന്‍റെ മ​ര​ണ​വു​മാ​യി ബ​ന്ധ​പ്പെ​ട്ട് ആ​രോ​പ​ണ വി​ധേ​യ​രാ​യ കോ​ൺ​ഗ്ര​സ് നേ​താ​ക്ക​ൾ​ക്കെ​തി​രെ ന​ട​പ​ടി​ക്ക് കെ​പി​സി​സി​ക്ക് ശി​പാ​ർ​ശ. കോ​ൺ​ഗ്ര​സ് നേ​താ​ക്ക​ൾ​ക്കെ​തി​രെ ന​ട​പ​ടി​യെ​ടു​ക്ക​ണ​മെ​ന്ന് ആ​വ​ശ്യ​പ്പെ​ട്ടു​ള്ള കെ​പി​സി​സി​യു​ടെ റി​പ്പോ​ർ​ട്ട് ഉ​ട​ൻ കെ​പി​സി​സി പ്ര​സി​ഡ​ന്‍റ് മു​ല്ല​പ്പ​ള്ളി രാ​മ​ച​ന്ദ്ര​ന് കൈ​മാ​റും.

ട്ര​സ്റ്റ് ചെ​യ​ർ​മാ​നും കെ​പി​സി​സി മു​ൻ നി​ർ​വാ​ഹ​ക സ​മി​തി അം​ഗ​വു​മാ​യ കെ. ​കു​ഞ്ഞി​കൃ​ഷ്ണ​ൻ നാ​യ​ർ, സെ​ക്ര​ട്ട​റി​യും മു​ൻ ചെ​റു​പു​ഴ പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റു​മാ​യ റോ​ഷി ജോ​സ്, ചെ​റു​പു​ഴ ബ്ലോ​ക്ക് കോ​ൺ​ഗ്ര​സ് പ്ര​സി​ഡ​ന്‍റാ​യി​രു​ന്ന കെ.​കെ. സു​രേ​ഷ് കു​മാ​ർ, ഈ​സ്റ്റ് എ​ളേ​രി​യി​ലെ കോ​ൺ​ഗ്ര​സ് നേ​താ​വ് ടോ​മി പ്ലാ​ച്ചേ​രി തു​ട​ങ്ങി​യ കോ​ൺ​ഗ്ര​സ് നേ​താ​ക്ക​ൾ​ക്കെ​തി​ര ന​ട​പ​ടി​ക്ക് ശി​പാ​ർ​ശ ചെ​യ്തി​ട്ടു​ള്ള​ത്.

ര​ണ്ടു ഘ​ട്ട​ങ്ങ​ളി​ലാ​യാ​ണ് അ​ന്വേ​ഷ​ണ റി​പ്പോ​ർ​ട്ട് സ​മ​ർ​പ്പി​ക്കു​ന്ന​ത്. ആ​ദ്യ ഘ​ട്ട​ത്തി​ൽ നേ​താ​ക്ക​ൾ​ക്കെ​തി​രെ​യു​ള്ള അ​ച്ച​ട​ക്ക ന​ട​പ​ടി​ക്കു​ള്ള റി​പ്പോ​ർ​ട്ടാ​ണ് സ​മ​ർ​പ്പി​ക്കു​ക. ര​ണ്ടാം ഘ​ട്ട​ത്തി​ൽ ട്ര​സ്റ്റു​മാ​യി ബ​ന്ധ​പ്പെ​ട്ട കെ​പി​സി​സി ന​ട​ത്തി​യ അ​ന്വേ​ഷ​ണ​വു​മാ​ണ് സ​മ​ർ​പ്പി​ക്കു​ന്ന​ത്.

ജോ​സ​ഫി​ന്‍റെ മ​ര​ണ​വു​മാ​യി ബ​ന്ധ​പ്പെ​ട്ട് കെ​പി​സി​സി പ്ര​സി​ഡ​ന്‍റ് മു​ല്ല​പ്പ​ള്ളി രാ​മ​ച​ന്ദ്ര​നാ​ണ് അ​ന്വേ​ഷ​ണം ന​ട​ത്താ​ൻ മൂ​ന്നം​ഗ സം​ഘ​ത്തെ നി​യോ​ഗി​ച്ച​ത്. കോ​ൺ​ഗ്ര​സ് നേ​താ​ക്ക​ളാ​യ ടി.​സി​ദി​ഖ്, എ.​പി. അ​നി​ൽ കു​മാ​ർ, വി.​എ. നാ​രാ​യ​ണ​ൻ എ​ന്നി​വ​രു​ടെ നേ​തൃ​ത്വ​ത്തി​ലാ​യി​രു​ന്നു അ​ന്വേ​ഷ​ണം. ടി.​സി​ദി​ഖ് ഇ​പ്പോ​ൾ വി​ദേ​ശ​ത്താ​ണു​ള്ള​ത്. സി​ദി​ഖ് തി​രി​കെ എ​ത്തി​യാ​ൽ ഉ​ട​ൻ റി​പ്പോ​ർ​ട്ട് സ​മ​ർ​പ്പി​ക്കും.

Post a Comment

താഴെ നൽകുന്ന അഭിപ്രായം കണ്ണൂരാൻ വാർത്തയുടേത് അല്ല വ്യക്തി അഭിപ്രായങ്ങൾ അവരുടെ കാഴ്ചപ്പാട് ആണ് മതസ്പർദ്ധക്ക് ഇടയാക്കുന്ന അശ്ലീലപദപ്രയോഗങ്ങൾ എന്നിവ ഒഴിവാക്കി വാർത്തയിലെ അഭിപ്രായങ്ങൾ സുതാര്യമായി നൽകണം എന്ന് അറിയിക്കുന്നു

Previous Post Next Post
 കണ്ണൂരാൻ വാർത്ത | Kannooraan Vartha
 കണ്ണൂരാൻ വാർത്ത | Kannooraan Vartha