ഫ്രണ്ട്‌സ് ഓഫ് കണ്ണൂര്‍ കുവൈറ്റ് എക്‌സ്പാറ്റ്‌സ് അസോസിയേഷന്‍ (ഫോക്ക്) ന്റെ ഓണം ഈദ് ആഘോഷങ്ങളുടെ ഭാഗമായി രണ്ടാമത് പ്രോഗ്രാം ഫോക്ക് ഫഹാഹീല്‍ സോണ്‍ നേതൃത്വത്തില്‍ ഓണം ഈദ് ഫെസ്റ്റ് സംഘടിപ്പിച്ചു.

ഓഫറുകൾ അറിയാൻ ക്ലിക്ക് ചെയ്യൂ

ഞങ്ങളുടെ കസ്റ്റമർ കെയറുമായി ബന്ധപ്പെടൂ - Click on the photo

ഫോക്ക് ഫഹാഹീല്‍ – ഓണം ഈദ് ഫെസ്റ്റ്

കുവൈറ്റ് സിറ്റി : ഫ്രണ്ട്‌സ് ഓഫ് കണ്ണൂര്‍ കുവൈറ്റ് എക്‌സ്പാറ്റ്‌സ് അസോസിയേഷന്‍ (ഫോക്ക്) ന്റെ ഓണം ഈദ് ആഘോഷങ്ങളുടെ ഭാഗമായി  രണ്ടാമത് പ്രോഗ്രാം ഫോക്ക് ഫഹാഹീല്‍  സോണ്‍ നേതൃത്വത്തില്‍ ഓണം ഈദ് ഫെസ്റ്റ് സംഘടിപ്പിച്ചു. മംഗഫ് അല്‍ നജാത്  സ്‌കൂള്‍ ഓഡിറ്റോറിയത്തില്‍ നടന്ന പരിപാടിയില്‍ ഫഹാഹീല്‍  സോണലിലെ മംഗഫ്, മംഗഫ് സെന്‍ട്രല്‍,  അബു ഹലീഫ,  ഫഹാഹീല്‍,  ഫഹാഹീല്‍ നോര്‍ത്ത്  എന്നീ അഞ്ചു യൂണിറ്റുകളില്‍ നിന്നുമായി അംഗങ്ങള്‍ പങ്കെടുത്തു. ഫഹാഹീല്‍ വൈസ് പ്രസിഡന്റ് സാബു നമ്പ്യാരുടെ അധ്യക്ഷതയില്‍ നടന്ന ചടങ്ങില്‍ ഇന്ത്യന്‍ എംബസി ഫസ്റ്റ് സെക്രട്ടറി നാരായണന്‍ ഉദ്ഘാടന കര്‍മം നിര്‍വഹിച്ചു.

പ്രോഗ്രാം കണ്‍വീനര്‍ വിനോദ് കുമാര്‍ സ്വാഗതം ആശംസിച്ച ചടങ്ങില്‍ ആര്‍ട്‌സ് കമ്മിറ്റി കണ്‍വീനര്‍ ശ്രീജിത്ത് നന്ദി രേഖപ്പെടുത്തി. ഫോക്ക് പ്രസിഡന്റ് ഓമനക്കുട്ടന്‍, ഫോക്ക് ജനറല്‍ സെക്രട്ടറി സേവ്യര്‍ ആന്റണി, ട്രഷറര്‍ വിനോജ് കുമാര്‍, വനിതാ വേദി ചെയര്‍പേഴ്‌സണ്‍ ലീന സാബു, ബാലവേദി കണ്‍വീനര്‍ കുമാരി അനാമിക സോമന്‍ എന്നിവര്‍ സംസാരിച്ചു. ഫോക്ക് രക്ഷാധികാരി ജി വി മോഹന്‍, ഫോക്ക് ഉപദേശക സമിതി അംഗം പ്രവീണ്‍ അടുത്തില, അനില്‍ കേളോത്ത്, ഫോക്ക് വൈസ് പ്രസിഡന്റ്മാരായ സുമേഷ് കെ, രജിത് കെ സി എന്നിവര്‍ ആശംസകള്‍ നേര്‍ന്നു സംസാരിച്ചു. ചടങ്ങില്‍ പ്രവാസ ജീവിതം അവസാനിപ്പിച്ചു നാട്ടിലേക് പോകുന്ന ഫോക്ക് മെമ്പര്‍മാരായ സുരേഷ്, സംഗീത സുരേഷ് എന്നിവര്‍ക്കുള്ള ഫോക്കിന്റെ സ്‌നേഹോപഹാരം കൈമാറി.

Post a Comment

താഴെ നൽകുന്ന അഭിപ്രായം കണ്ണൂരാൻ വാർത്തയുടേത് അല്ല വ്യക്തി അഭിപ്രായങ്ങൾ അവരുടെ കാഴ്ചപ്പാട് ആണ് മതസ്പർദ്ധക്ക് ഇടയാക്കുന്ന അശ്ലീലപദപ്രയോഗങ്ങൾ എന്നിവ ഒഴിവാക്കി വാർത്തയിലെ അഭിപ്രായങ്ങൾ സുതാര്യമായി നൽകണം എന്ന് അറിയിക്കുന്നു

Previous Post Next Post
 കണ്ണൂരാൻ വാർത്ത | Kannooraan Vartha
 കണ്ണൂരാൻ വാർത്ത | Kannooraan Vartha