സിനിമ ടിക്കറ്റുകൾക്ക് വിനോദ നികുതി ഏർപ്പെടുത്തി ഉത്തരവായി.

ഓഫറുകൾ അറിയാൻ ക്ലിക്ക് ചെയ്യൂ

ഞങ്ങളുടെ കസ്റ്റമർ കെയറുമായി ബന്ധപ്പെടൂ - Click on the photo

നൂറ് രൂപയിൽ കുറവുള്ള സിനിമ ടിക്കറ്റുകൾക്ക് അഞ്ച് ശതമാനവും 100 രൂപയിൽ കൂടുതലുള്ള ടിക്കറ്റുകൾക്ക് 8.5 ശതമാനവും വിനോദ നികുതി സെപ്റ്റംബർ ഒന്നു മുതൽ ഈടാക്കുന്നതിന് തദ്ദേശസ്വയംഭരണ സ്ഥാപനങ്ങൾക്ക് അനുമതി നൽകി സർക്കാർ ഉത്തരവായി. ഇ ടിക്കറ്റിംഗ് നിലവിൽ വരുന്നതുവരെ ടിക്കറ്റുകൾ തദ്ദേശസ്ഥാപനങ്ങളിൽ കൊണ്ടുപോയി സീൽ ചെയ്യേണ്ട. ഇതിനു പകരം ചരക്ക് സേവന നികുതി ഒടുക്കുന്ന ടിക്കറ്റുകളുടെ എണ്ണത്തിന് അനുസൃതമായി തൊട്ടടുത്ത മാസം മൂന്നാം തിയതിക്കകം പിരിച്ച നികുതി തദ്ദേശസ്വയംഭരണ സ്ഥാപനത്തിൽ ഒടുക്കണം. ഹൈക്കോടതിയുടെ ഇടക്കാല ഉത്തരവ് പരിഗണിച്ചും സിനിമ രംഗത്തെ സംഘടനകളുമായി സർക്കാർ നടത്തിയ ചർച്ചയുടെ അടിസ്ഥാനത്തിലുമാണ് നേരത്തെയിറക്കിയ ഉത്തരവ് ഭേദഗതി വരുത്തി തദ്ദേശസ്വയംഭരണ വകുപ്പ് ഇറക്കിയത്.

Post a Comment

താഴെ നൽകുന്ന അഭിപ്രായം കണ്ണൂരാൻ വാർത്തയുടേത് അല്ല വ്യക്തി അഭിപ്രായങ്ങൾ അവരുടെ കാഴ്ചപ്പാട് ആണ് മതസ്പർദ്ധക്ക് ഇടയാക്കുന്ന അശ്ലീലപദപ്രയോഗങ്ങൾ എന്നിവ ഒഴിവാക്കി വാർത്തയിലെ അഭിപ്രായങ്ങൾ സുതാര്യമായി നൽകണം എന്ന് അറിയിക്കുന്നു

Previous Post Next Post
 കണ്ണൂരാൻ വാർത്ത | Kannooraan Vartha
 കണ്ണൂരാൻ വാർത്ത | Kannooraan Vartha