പ്രളയത്തിൽ അകപ്പെട്ട 8,000 കുടുംബങ്ങൾ ഓണമുണ്ണുന്നത് പുതിയ വീട്ടിൽ

ഓഫറുകൾ അറിയാൻ ക്ലിക്ക് ചെയ്യൂ

ഞങ്ങളുടെ കസ്റ്റമർ കെയറുമായി ബന്ധപ്പെടൂ - Click on the photoതിരുവനന്തപുരം: കഴിഞ്ഞ വർഷമുണ്ടായ പ്രളയക്കെടുതിയിൽ എല്ലാം നഷ്ടപ്പെട്ട എണ്ണായിരത്തോളം കുടുംബങ്ങൾ ഈ വർഷം ഓണമുണ്ണുന്നത് പുതിയ വീട്ടിൽ. അപ്രതീക്ഷിതമായുണ്ടായ വൻ ദുരന്തത്തിൽ നിന്ന് ഒരു ജനത ഇത്രവേഗം ഉയിർത്തെഴുന്നേൽക്കുന്നത് ലോകത്തിനു തന്നെ മാതൃകയാണെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ പറഞ്ഞു.
ഓണം വാരാഘോഷത്തിന്റെ സംസ്ഥാനതല ഉദ്ഘാടന വേദിയിലാണ് മഹാപ്രളയം വിതച്ച നാശത്തിൽ നിന്ന് ഉയിർത്തെഴുന്നേൽക്കാൻ കേരളം കാണിച്ച നിശ്ചയദാർഢ്യത്തെ മുഖ്യമന്ത്രി വരച്ചുകാട്ടിയത്.
കഴിഞ്ഞ പ്രളയകാലത്ത് പൂർണമായി തകർന്ന 16,088 വീടുകളിൽ 7,555 വീടുകളുടെ നിർമാണം പൂർത്തിയായതായി മുഖ്യമന്ത്രി പറഞ്ഞു. 5,355 വീടുകളുടെ നിർമാണം പുരോഗതിയിലാണ്. ഭാഗീയമായി തകർന്ന 2,84,557 വീടുകൾ 1,557 കോടി മുടക്കി പുനർ നിർമാണ പ്രവർത്തനം നടത്താൻ കഴിഞ്ഞു. സഹകരണ സ്ഥാപനങ്ങളുടേതടക്കമുള്ള പങ്കാളിത്തത്തോടെയാണ് അതിവേഗം ഈ പ്രവർത്തനങ്ങൾ പൂർത്തിയാക്കാൻ കഴിഞ്ഞത്.

പ്രളയം തകർത്ത കാർഷിക, ചെറുകിട വ്യവസായ മേഖലകളിലും വലിയ ഉയിർത്തെഴുന്നേൽപ്പിനാണ് സർക്കാർ കൈത്താങ്ങായത്.
ഈ വർഷമുണ്ടായ കാലവർഷക്കെടുതിയിൽ ദുരിതമനുഭവിക്കുന്നവർക്കും ഏറെ സഹായം നൽകാൻ സർക്കാറിനായെന്ന് മുഖ്യമന്ത്രി ചൂണ്ടിക്കാട്ടി.
കഴിഞ്ഞ മാസമുണ്ടായ പേമാരിയിലും വെള്ളപ്പൊക്കത്തിലും ദുരിതാശ്വാസ ക്യാന്പിൽ കഴിഞ്ഞ 54,000 പേർക്ക് അടിയന്തര സഹായമായി 10,000 രൂപ വിതരണം ചെയ്തു.
ഈ ഇനത്തിൽ 54 കോടി രൂപയാണ് സഹായമായി നൽകാൻ കഴിഞ്ഞത്. ഇതിൽ തന്നെ ദുരിതം ഏറെയുണ്ടായ കോഴിക്കോട്ട് 16,226 പേർക്ക് സഹായം നൽകാൻ കഴിഞ്ഞു.
നിലമ്പൂരിൽ മാത്രം 1500 കുടുംബങ്ങൾക്കും സഹായം നൽകിയതായി മുഖ്യമന്ത്രി പറഞ്ഞു.
ഓണക്കാലത്ത് ക്ഷേമ പെൻഷൻ ഇനത്തിൽ 1,971 കോടി രൂപ വിതരണം ചെയ്യാൻ കഴിഞ്ഞതും സർക്കാറിന്റെ വലിയ നേട്ടമാണ്.

ഈ സർക്കാർ അധികാരത്തിൽ വരുമ്പോൾ 1477.92 കോടി രൂപ ക്ഷേമ പെൻഷൻ കുടിശ്ശിക നൽകാനുണ്ടായിരുന്നു. അത് പൂർണമായി കൊടുത്തുതീർത്തു.
കഴിഞ്ഞ മൂന്ന് വർഷം കൊണ്ട് 18,171 കോടി രൂപയാണ് വിവിധ ക്ഷേമ പെൻഷനുകളായി നൽകിയത്. ഖജനാവ് നിറഞ്ഞുകവിഞ്ഞ് ഒഴുകിയതുകൊണ്ടല്ല മറിച്ച് പാവപ്പെട്ടവർക്ക് അർഹതപ്പെട്ട പണം അവരുടെ അവകാശമാണെന്നതുകൊണ്ടാണ് ഇക്കാര്യത്തിൽ സർക്കാർ ജാഗ്രത പുലർത്തുന്നതെന്നും മുഖ്യമന്ത്രി പറഞ്ഞു.

Post a Comment

താഴെ നൽകുന്ന അഭിപ്രായം കണ്ണൂരാൻ വാർത്തയുടേത് അല്ല വ്യക്തി അഭിപ്രായങ്ങൾ അവരുടെ കാഴ്ചപ്പാട് ആണ് മതസ്പർദ്ധക്ക് ഇടയാക്കുന്ന അശ്ലീലപദപ്രയോഗങ്ങൾ എന്നിവ ഒഴിവാക്കി വാർത്തയിലെ അഭിപ്രായങ്ങൾ സുതാര്യമായി നൽകണം എന്ന് അറിയിക്കുന്നു

Previous Post Next Post
 കണ്ണൂരാൻ വാർത്ത | Kannooraan Vartha
 കണ്ണൂരാൻ വാർത്ത | Kannooraan Vartha