കണ്ണൂർ ഗവ.മെഡിക്കൽ കോളേജ് ഡയാലിസിസ് യൂണിറ്റിൽ 60 ഡയാലിസിസ് മെഷീനുകൾ കൂടി ഏർപ്പെടുത്തുമെന്ന് ടി.വി.രാജേഷ് എം എൽ എ.

ഓഫറുകൾ അറിയാൻ ക്ലിക്ക് ചെയ്യൂ

ഞങ്ങളുടെ കസ്റ്റമർ കെയറുമായി ബന്ധപ്പെടൂ - Click on the photo

പരിയാരം: കണ്ണൂർ ഗവ.മെഡിക്കൽ കോളേജ് ഡയാലിസിസ് യൂണിറ്റിൽ 60 ഡയാലിസിസ് മെഷീനുകൾ കൂടി ഏർപ്പെടുത്തുമെന്ന് ടി.വി.രാജേഷ് എം എൽ എ. ആശുപത്രിയിൽ നവീന ഡയാലിസിസിസ് യൂണിറ്റി ന്റെ ഉദ്ഘാടനം ടി.വി രാജേഷ് എം.എൽ.എ നിർവഹിച്ച് സംസാരിക്കുകയായിരുന്നു അദ്ദേഹം.

കല്യാശ്ശേരി എം.എൽ.എയുടെ 2019-20 വർഷത്തെ ആസ്തി-വികസന പദ്ധതിയിൽ ഉൾപ്പെടുത്തി ലഭ്യമാക്കിയ 10 ഡയാലിസിസ് മെഷീനുകളും അനുബന്ധ ഉപകരണങ്ങളുമാണ് കോളജിന് സമർപ്പിച്ചത്.. ചടങ്ങിൽ ജില്ലാ കളക്ടർ ടി.വി സുഭാഷ് അധ്യക്ഷത വഹിച്ചു. മെഡിക്കൽ സൂപണ്ട് ഡോ.എം കെ ബാലചന്ദ്രൻ റിപ്പോർട്ട് അവതരിപ്പിച്ചു. മെഡിക്കൽ കോളജ് പ്രിൻസിപ്പൽ ഡോ.എൻ.റോയി,

ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡന്റ് പി.പി ദിവ്യ, കടന്നപ്പള്ളി-പാണപ്പുഴ പഞ്ചായത്ത് പ്രസിഡന്റ് ഇ.പി ബാലകൃഷ്ണൻ, ആശുപത്രിയുൾക്കൊള്ളുന്ന ഡിവിഷനിലെ ബ്ലോക്ക് പഞ്ചായത്ത് അംഗം കെ മോഹനൻ, വാർഡ് മെമ്പർ ടി.വി സുധാകരൻ, വൈസ് പ്രിൻസിപ്പാൾ ഡോ എസ് രാജീവ്,നെഫ്രോളജി വിഭാഗം മേധാവി ഡോ ഇഖ്ബാൽ അഹമ്മദ് എന്നിവർ പ്രസംഗിച്ചു.

നിലവിലുള്ള ഡയാലിസിസ് യൂണിറ്റിന് സമീപംതന്നെ, എം.എൽ.എ ഫണ്ടിൽ നിന്നും 76.51 ലക്ഷം രൂപ ചെലവിൽ 10 ഡയാലിസിസ് മെഷീനുകളും അനുബന്ധ ഉപകരണങ്ങളുമടങ്ങിയ പുതിയ ഡയാലിസിസ് യൂണിറ്റാണ് സജ്ജീകരിച്ചിരിക്കുന്നത്. നിലവിൽത്തന്നെ കേരളത്തിൽ ഏറ്റവും കൂടുതൽ ഡയാലിസിസ്‌ ചെയ്യുന്ന കേന്ദ്രങ്ങളിലൊന്നാണ്‌ പരിയാരത്തെ ഈ സർക്കാർ മെഡിക്കൽ കോളേജ്‌ ആശുപത്രി.

Post a Comment

താഴെ നൽകുന്ന അഭിപ്രായം കണ്ണൂരാൻ വാർത്തയുടേത് അല്ല വ്യക്തി അഭിപ്രായങ്ങൾ അവരുടെ കാഴ്ചപ്പാട് ആണ് മതസ്പർദ്ധക്ക് ഇടയാക്കുന്ന അശ്ലീലപദപ്രയോഗങ്ങൾ എന്നിവ ഒഴിവാക്കി വാർത്തയിലെ അഭിപ്രായങ്ങൾ സുതാര്യമായി നൽകണം എന്ന് അറിയിക്കുന്നു

Previous Post Next Post
 കണ്ണൂരാൻ വാർത്ത | Kannooraan Vartha
 കണ്ണൂരാൻ വാർത്ത | Kannooraan Vartha