സെപ്റ്റംബർ 28ന് കണ്ണൂരിൽ സൈക്കിൾ ഡേ..

ഓഫറുകൾ അറിയാൻ ക്ലിക്ക് ചെയ്യൂ

ഞങ്ങളുടെ കസ്റ്റമർ കെയറുമായി ബന്ധപ്പെടൂ - Click on the photo

നഗരത്തിലെത്തുന്നവര്‍ ഇങ്ങനെയൊരു കാഴ്ചകണ്ട് അത്ഭുതപ്പെട്ടേക്കാം. ഇന്നലെവരെ കാറുകളിലും മോട്ടോര്‍ ബൈക്കുകളിലും നഗരത്തിലെത്തിയ പലരും സൈക്കിളോടിച്ച് വരുന്നു. നഗരത്തില്‍ മുഴുവന്‍ സൈക്കിളുകളാല്‍ നിറഞ്ഞിരിക്കുന്നു. കാതടപ്പിക്കുന്ന ഹോണടിയുടെ ശബ്ദമില്ലാതെ, എഞ്ചിനുകള്‍ പുറത്തേക്ക് തള്ളുന്ന കറുത്ത പുകയുടെ മലിനീകരണമില്ലാതെ ഗാതാഗതക്കുരുക്കില്ലാതെയുള്ള ഒരു ദിവസം കണ്ട് പലരും ഇങ്ങനെ തന്നെ മതിയായിരുന്നു എല്ലാദിവസവുമെന്ന് പറയുന്ന കാഴ്ച.
അതെ, ഇതൊരു സ്വപ്നമാണ്. നാടിനെ സ്‌നേഹിക്കുന്ന, കണ്ണൂര്‍ നഗരത്തെ സ്‌നേഹിക്കുന്ന, മനുഷ്യരുടെ ആരോഗ്യത്തെ സ്‌നേഹിക്കുന്ന, പരിസ്ഥിതിയെ സ്‌നേഹിക്കുന്ന ഒരു കൂട്ടം മനുഷ്യരുടെ സ്വപ്നം. കാനനൂര്‍ സൈക്കിള്‍ ക്ലബ്ബ് എന്ന കൂട്ടായ്മയുടെ സ്വപ്നം. ഇവരുടെ സ്വപ്നം പൂവണിയണമെങ്കില്‍ നമ്മള്‍ എല്ലാവരും ഇവരോടൊപ്പം കൈകോര്‍ക്കണം.
സപ്തംബര്‍ 28നാണ് സൈക്കിള്‍ ഡേ ആയി ആചരിക്കുന്നത്. മോട്ടോര്‍ വാഹനങ്ങള്‍ ഉപേക്ഷിച്ച് ഒരു ദിനം. യാത്ര സൈക്കിളിലാകാം എന്നാണ് സംഘാടകരുടെ ആശയം.
ജില്ലാ ഭരണകൂടം, മോട്ടോര്‍ വാഹനവകുപ്പ്, കണ്ണൂര്‍ പ്രസ് ക്ലബ്ബ്, വ്യാപാരി വ്യവസായി ഏകോപനസമിതി, ഇന്ത്യന്‍ മെഡിക്കല്‍ അസോസിയേഷന്‍, ജില്ലാ പോലീസ്, ഡി ടി പി സി, നോര്‍ത്ത് മലബാര്‍ ചേംബര്‍ ഓഫ് കോമേഴ്‌സ്, കണ്ണൂര്‍ ബാര്‍ അസോസിയേഷന്‍ എന്നിവയുമായി സഹകരിച്ചാണ് കാനനൂര്‍ സൈക്കിള്‍ ക്ലബ്ബ് സൈക്കിള്‍ ഡേ ആചരിക്കുന്നത്.
ജില്ലാ കലക്ടറും ജില്ലാ പോലീസ് മേധാവിയും മോട്ടോര്‍ വാഹന വകുപ്പ് ഉദ്യോഗസ്ഥരും അന്ന് മോട്ടോര്‍ വാഹനം ഉപേക്ഷിച്ച് സൈക്കിളിലാണ് അവരവരുടെ ഓഫീസുകളിലെത്തുക. മറ്റ് മേഖലയിലുള്ളവരും ഇവരുടെ തീരുമാനത്തോട് ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ച് സൈക്കിളുകളുമായി നഗരത്തിലിറങ്ങുമെന്നാണ് സംഘാടകര്‍ പ്രതീക്ഷിക്കുന്നത്. മനുഷ്യന്റെ ആരോഗ്യത്തിനും പരിസ്ഥിതിക്കും വേണ്ടിയുള്ള ഈ പരിപാടിയില്‍ എല്ലാ വിഭാഗമാളുകളും പങ്കെടുക്കണമെന്നാണ് കാനനൂര്‍ സ്‌പോര്‍ട്ടിംഗ് ക്ലബ്ബ് പ്രസിഡണ്ട് പി ഷാഹിനിന് പറയാനുള്ളത്. സൈക്കിള്‍ ദിനാഘോഷത്തിന്റെ പ്രചരണാര്‍ത്ഥം ജില്ലാ കലക്ടര്‍ തന്റെ ഔദ്യോഗിക ഫെയ്‌സ്ബുക്ക് പേജ് പ്രൊഫൈല്‍ ചിത്രമായി ഉപയോഗിച്ചിരിക്കുന്നത് പരിപാടിയുടെ പോസ്റ്ററാണെന്നും ഉദ്യോഗസ്ഥന്മാര്‍ മുതല്‍ സാധാരണക്കാര്‍ വരെ പരിപാടിയോട് അനുഭാവം പ്രകടിപ്പിച്ച് മുന്നോട്ടുവരുന്നുണ്ടെന്നും അദ്ദേഹം പറഞ്ഞു. കണ്ണൂരില്‍ സൈക്ലിംഗ് പ്രചാരണത്തിന് വേണ്ടി രൂപംകൊണ്ട ആദ്യസംഘടനയാണ് കാനനൂര്‍ സൈക്ലിംഗ് ക്ലബ്ബ്.Post a Comment

താഴെ നൽകുന്ന അഭിപ്രായം കണ്ണൂരാൻ വാർത്തയുടേത് അല്ല വ്യക്തി അഭിപ്രായങ്ങൾ അവരുടെ കാഴ്ചപ്പാട് ആണ് മതസ്പർദ്ധക്ക് ഇടയാക്കുന്ന അശ്ലീലപദപ്രയോഗങ്ങൾ എന്നിവ ഒഴിവാക്കി വാർത്തയിലെ അഭിപ്രായങ്ങൾ സുതാര്യമായി നൽകണം എന്ന് അറിയിക്കുന്നു

Previous Post Next Post
 കണ്ണൂരാൻ വാർത്ത | Kannooraan Vartha
 കണ്ണൂരാൻ വാർത്ത | Kannooraan Vartha