ഭയപ്പെടരുത്, അന്തസ്സോടെ ജീവിക്കുക'; പോപുലര്‍ ഫ്രണ്ട് ജാഗ്രതാസംഗമം 26ന് കൂത്തുപറമ്പില്‍

ഓഫറുകൾ അറിയാൻ ക്ലിക്ക് ചെയ്യൂ

ഞങ്ങളുടെ കസ്റ്റമർ കെയറുമായി ബന്ധപ്പെടൂ - Click on the photo

'

 കണ്ണൂര്‍: 'ഭയപ്പെടരുത്, അന്തസ്സോടെ ജീവിക്കുക' എന്ന പ്രമേയത്തില്‍ പോപുലര്‍ഫ്രണ്ട് ഓഫ് ഇന്ത്യ നടത്തുന്ന ദേശീയ ക്യാംപയിന്റെ ഭാഗമായി കണ്ണൂര്‍ ജില്ലാ കമ്മിറ്റി സംഘടിപ്പിക്കുന്ന ജാഗ്രതാസംഗമം ഈമാസം 26ന് കൂത്തുപറമ്പില്‍ നടക്കുമെന്ന് ജില്ലാ സെക്രട്ടറി സി എം നസീര്‍ അറിയിച്ചു. വൈകീട്ട് 5.30ന് നടക്കുന്ന പരിപാടി പോപുലര്‍ ഫ്രണ്ട് സംസ്ഥാന പ്രസിഡന്റ് നാസറുദ്ദീന്‍ എളമരം ഉദ്ഘാടനം ചെയ്യും. ക്യാംപയിന്റെ ഭാഗമായി ഏരിയാ തലങ്ങളില്‍ ജനജാഗ്രതാ സദസ്സുകള്‍ നടന്നുവരികയാണ്. ശേഷം സപ്തംബര്‍ 17 മുതല്‍ 26 വരെ വാഹനജാഥയും നടക്കും. ജില്ലയില്‍ മൂന്നുമേഖലകളായാണ് വാഹനജാഥ സംഘടിപ്പിച്ചിട്ടുള്ളത്. ഭയപ്പെടുത്തി കീഴ്‌പ്പെടുത്താന്‍ നോക്കുന്ന സംഘപരിവാര്‍ ശക്തികള്‍ക്ക് മുന്നില്‍ വിറങ്ങലിച്ചുനില്‍ക്കുന്ന സമൂഹത്തിന് അതിജീവനത്തിന്റെ പുതിയ പാഠങ്ങള്‍ പകര്‍ന്നുനല്‍കുക എന്നതാണ് ക്യാംപയിന്‍കൊണ്ട് ലക്ഷ്യമിടുന്നതെന്നും ഫാഷിസത്തിനെതിരായ ജനകീയ ചെറുത്തുനില്‍പിന് മുഴുവന്‍ ജനാധിപത്യമതേതര വിശ്വാസികളുടെയും പിന്തുണ അഭ്യര്‍ഥിക്കുന്നതായും അദ്ദേഹം വ്യക്തമാക്കിPost a Comment

താഴെ നൽകുന്ന അഭിപ്രായം കണ്ണൂരാൻ വാർത്തയുടേത് അല്ല വ്യക്തി അഭിപ്രായങ്ങൾ അവരുടെ കാഴ്ചപ്പാട് ആണ് മതസ്പർദ്ധക്ക് ഇടയാക്കുന്ന അശ്ലീലപദപ്രയോഗങ്ങൾ എന്നിവ ഒഴിവാക്കി വാർത്തയിലെ അഭിപ്രായങ്ങൾ സുതാര്യമായി നൽകണം എന്ന് അറിയിക്കുന്നു

Previous Post Next Post
 കണ്ണൂരാൻ വാർത്ത | Kannooraan Vartha
 കണ്ണൂരാൻ വാർത്ത | Kannooraan Vartha