ഇരിട്ടി മലയോര മഹോത്സവം ഓണം ഫെസ്റ്റ് ഇന്നുമുതൽ

ഓഫറുകൾ അറിയാൻ ക്ലിക്ക് ചെയ്യൂ

ഞങ്ങളുടെ കസ്റ്റമർ കെയറുമായി ബന്ധപ്പെടൂ - Click on the photo

ഓണം ആഘോഷത്തോടനുബന്ധിച്ചുള്ള ഇരിട്ടി മലയോര മഹോത്സവം 2019 ഓണം ഫെസ്റ്റ് ഇന്ന് (5-9) വൈകിട്ട് 6 ന് സണ്ണി ജോസഫ് എംഎല്‍എ ഉദ്ഘാടനം ചെയ്യുമെന്ന് ഭാരവാഹികൾ പത്രസമ്മേളനത്തിൽ അറിയിച്ചു .  നഗരസഭാ ചെയര്‍മാന്‍ പി.പി. അശോകന്‍ അധ്യക്ഷത വഹിക്കും. 
വടകര ഊരാളുങ്കല്‍ സര്‍ഗ്ഗാലയ കേരള ആര്‍ട്‌സ് ആന്‍ഡ് ക്രാഫ്റ്റ് വില്ലേജിന്റെ നേതൃത്വത്തില്‍ കൗരകൗശല പ്രദര്‍ശനവും വിപണനവും ഫെസ്റ്റിനോടനുബന്ധിച്ച് നടക്കും. കുടുംബശ്രീ ഉല്പന്നങ്ങള്‍ ഉള്‍പ്പെടെയുള്ള വിപണന സ്റ്റാളുകളും ഫുട്‌കോര്‍ട്ടും അമ്യൂസ്‌മെന്റ് പാര്‍ക്കും ചെടിയുടെ വില്പനയും പ്രദര്‍ശനവും ഉണ്ടാകും. എല്ലാ ദിവസവും അമ്മ മ്യൂസിക് ഇവന്‍സ് കണ്ണൂരിന്റെ നേതൃത്വത്തില്‍ രഞ്ജു ചാലക്കുടി, അരിസ്റ്റോ സുരേഷ്, റെജി ഗോപിനാഥ്, സ്വാതി, വിഷ്ണുമായ രമേഷ് എന്നിവരുടെ നേതൃത്വത്തിലുള്ള ഗാനമേള, നാടന്‍പാട്ട്, കോമഡി തുടങ്ങിയ കലാപരിപാടികള്‍ ഉണ്ടാകുമെന്നും രാവിലെ 11 മുതല്‍ രാത്രി 9 വരെ പ്രവേശനം ഉണ്ടായിരിക്കുമെന്നും അമല്‍ദേവ്, മനോജ് മടപ്പുര, പി.ഉത്തമന്‍ എന്നിവര്‍ പത്രസമ്മേളനത്തിൽ അറിയിച്ചു. മേള 16 ന് സമാപിക്കും.Post a Comment

താഴെ നൽകുന്ന അഭിപ്രായം കണ്ണൂരാൻ വാർത്തയുടേത് അല്ല വ്യക്തി അഭിപ്രായങ്ങൾ അവരുടെ കാഴ്ചപ്പാട് ആണ് മതസ്പർദ്ധക്ക് ഇടയാക്കുന്ന അശ്ലീലപദപ്രയോഗങ്ങൾ എന്നിവ ഒഴിവാക്കി വാർത്തയിലെ അഭിപ്രായങ്ങൾ സുതാര്യമായി നൽകണം എന്ന് അറിയിക്കുന്നു

Previous Post Next Post
 കണ്ണൂരാൻ വാർത്ത | Kannooraan Vartha
 കണ്ണൂരാൻ വാർത്ത | Kannooraan Vartha