കുവൈത്ത് കണ്ണൂർ ഗോ എയർ സർവീസ് സെപ്തംബർ 19ന് ആരംഭിക്കും

ഓഫറുകൾ അറിയാൻ ക്ലിക്ക് ചെയ്യൂ

ഞങ്ങളുടെ കസ്റ്റമർ കെയറുമായി ബന്ധപ്പെടൂ - Click on the photo


കുവൈത്ത്‌ സിറ്റി : കുവൈത്തിൽ നിന്നും കണ്ണൂരിലേക്ക്‌ ഗോ എയർ വിമാനം നേരിട്ടുള്ള സർവ്വീസ്‌ ആരംഭിക്കുന്നു. സെപ്റ്റംബർ 19 നു ആണു സർവ്വീസ്‌ ആരംഭിക്കുന്നത്‌ കാലത്ത്‌ 10.30 നു കുവൈത്തിൽ നിന്നും പുറപ്പെട്ട്‌ വൈകീട്ട്‌ 6 മണിക്ക്‌ കണ്ണൂരിൽ എത്തുകയും കണ്ണൂരിൽ നിന്നും കാലത്ത്‌ 7 മണിക്ക്‌ പുറപ്പെട്ട്‌ രാവിലെ 9.30 നു കുവൈത്തിൽ എത്തുകയും ചെയ്യുന്ന തരത്തിലാണു വിമാനത്തിന്റെ സമയം ക്രമീകരിച്ചിരിക്കുന്നത്‌.കുവൈത്തിൽ നിന്നു  കണ്ണൂരിലേക്ക്‌ 28 ദിനാറും കണ്ണൂരിൽ നിന്ന് കുവൈത്തിലേക്ക്‌ 6300 രൂപയുമാണു വൺ വേ ടിക്കറ്റ്‌ നിരക്ക്‌. ഇത്‌ കൂടാതെ ഹൈദരബാദ്‌ , മുംബൈ , ചെന്നൈ , ബംഗളുരു മുതലായ ഇന്ത്യൻ നഗരങ്ങളിലേക്കും സർവ്വീസ്‌ ആരംഭിക്കുമെന്ന് ഗോ എയർ കോർപ്പറേറ്റ്‌ കമ്മ്യൂണിക്കേഷൻ വൈസ്‌ പ്രസിഡന്റ്‌ ബക്കുൽ ഗാല വാർത്താ സമ്മേളനത്തിൽ അറിയിച്ചു.ജെ.ഡബ്ല്യു. മാരിയറ്റ്‌ ഹോട്ടലിൽ വെച്ച്‌ നടന്ന വാർത്താ സമ്മേളനത്തിൽ ഗോ എയർ ഇന്റർ നാഷനൽ മാനേജർ ജലീൽ ഖാലിദ്‌ , ഇന്റർ നാഷനൽ ഓപ്പറേഷൻ മാനേജർ അർജ്ജുൻ ഗുപ്ത , വത്തനിയ ഗ്രൂപ്പ്‌ മാനേജർ സലീം മുറാദ്‌ എന്നിവർ പങ്കെടുത്തു.


Post a Comment

താഴെ നൽകുന്ന അഭിപ്രായം കണ്ണൂരാൻ വാർത്തയുടേത് അല്ല വ്യക്തി അഭിപ്രായങ്ങൾ അവരുടെ കാഴ്ചപ്പാട് ആണ് മതസ്പർദ്ധക്ക് ഇടയാക്കുന്ന അശ്ലീലപദപ്രയോഗങ്ങൾ എന്നിവ ഒഴിവാക്കി വാർത്തയിലെ അഭിപ്രായങ്ങൾ സുതാര്യമായി നൽകണം എന്ന് അറിയിക്കുന്നു

Previous Post Next Post
 കണ്ണൂരാൻ വാർത്ത | Kannooraan Vartha
 കണ്ണൂരാൻ വാർത്ത | Kannooraan Vartha