ഓണം ബംപർ ആലപ്പുഴയ്ക്ക്; 12 കോടി രൂപയ്ക്ക് അർഹമായ ടിക്കറ്റ് നമ്പർ :TM 160869

ഓഫറുകൾ അറിയാൻ ക്ലിക്ക് ചെയ്യൂ

ഞങ്ങളുടെ കസ്റ്റമർ കെയറുമായി ബന്ധപ്പെടൂ - Click on the photo



തിരുവനന്തപുരം: സംസ്ഥാന സർക്കാരിന്‍റെ ഓണം ബംപർ ലോട്ടറിയുടെ നറുക്കെടുപ്പ് തിരുവനന്തപുരത്ത് നടന്നു. മന്ത്രി ജി.സുധാകരനാണ് നറുക്കെടുപ്പ് നടത്തിയത്.

TM 160869 എന്ന നമ്പറിനാണ് ഒന്നാം സമ്മാനമായ 12 കോടി രൂപ ലഭിച്ചത്. ആലപ്പുഴ ജില്ലയിൽ വിറ്റ ലോട്ടറിയാണിത്. സംസ്ഥാന സർക്കാർ ലോട്ടറിയുടെ ചരിത്രത്തിലെ ഏറ്റവും ഉയർന്ന സമ്മാന തുകയാണിത്.

46 ലക്ഷം ടിക്കറ്റുകളാണ് സർക്കാർ അച്ചടിച്ചത്. ഇതിൽ 44 ലക്ഷത്തോളം ടിക്കറ്റുകളും വിറ്റുത്തീർന്നിരുന്നു. 29 കോടി രൂപയുടെ ടിക്കറ്റുകളാണ് സർക്കാർ വിറ്റഴിച്ചത്. രണ്ടാം സമ്മാനമായി 50 ലക്ഷം രൂപ വീതം 10 പേർക്കും ലഭിക്കും.

Post a Comment

താഴെ നൽകുന്ന അഭിപ്രായം കണ്ണൂരാൻ വാർത്തയുടേത് അല്ല വ്യക്തി അഭിപ്രായങ്ങൾ അവരുടെ കാഴ്ചപ്പാട് ആണ് മതസ്പർദ്ധക്ക് ഇടയാക്കുന്ന അശ്ലീലപദപ്രയോഗങ്ങൾ എന്നിവ ഒഴിവാക്കി വാർത്തയിലെ അഭിപ്രായങ്ങൾ സുതാര്യമായി നൽകണം എന്ന് അറിയിക്കുന്നു

Previous Post Next Post
 കണ്ണൂരാൻ വാർത്ത | Kannooraan Vartha
 കണ്ണൂരാൻ വാർത്ത | Kannooraan Vartha