വിവാഹവേദിയിൽ വിമുക്തി സന്ദേശവുമായി പേരാവൂർ എക്സൈസ്

ഓഫറുകൾ അറിയാൻ ക്ലിക്ക് ചെയ്യൂ

ഞങ്ങളുടെ കസ്റ്റമർ കെയറുമായി ബന്ധപ്പെടൂ - Click on the photoസഹപ്രവർത്തകന്റെ വിവാഹവേദിയിൽ വിമുക്തി സന്ദേശം ആലേഖനം ചെയ്ത താങ്ക്സ് കാർഡും പോർട്രെയിറ്റും നൽകി പേരാവൂർ എക്സൈസിന്റെ ലഹരിവിരുദ്ധ പ്രവർത്തനം ശ്രദ്ധേയമായി.

പേരാവൂർ റേഞ്ചിലെ സിവിൽ എക്സൈസ് ഓഫീസർ കോളയാട് മണ്ഡപം സ്വദേശി എൻ.സി.വിഷ്ണുവിന്റെ വിവാഹ വേദിയിലാണ് 'ജീവിതമാകട്ടെ ലഹരി' എന്ന വിമുക്തി സന്ദേശം ആലേഖനം ചെയ്ത ആയിരത്തോളം ആശംസാ കാർഡുകൾ  അതിഥികൾക്ക് വിതരണം ചെയ്തത്. 

ഇതോടൊപ്പം മണ്ഡപത്തെ വീട്ടിൽ നടന്ന വിവാഹ സല്ക്കാര ചടങ്ങിൽ വച്ച് വിമുക്തി മുദ്ര ആലേഖനം ചെയ്ത വധൂവരൻമാരുടെ പെൻസിൽ പോർടെയിറ്റ് സമ്മാനിച്ചു. പേരാവൂർ റെയിഞ്ചിലെ തന്നെ സിവിൽ എക്സൈസ് ഓഫിസറായ എ.എം.ബിനീഷാണ് വധൂവരന്മാരുടെ  പെൻസിൽ പോർട്രെയിറ്റ് തയ്യാറാക്കിയത്. 

മണ്ഡപം സ്വദേശി ചാത്തമ്പള്ളി നാണു ശാന്ത ദമ്പതിമാരുടെ മകനാണ് വിഷ്ണു. മാലൂർ അരിങ്ങോട്ട് വയലിലെ വിപിൻ നിവാസിൽ വിനോദ് വസുമതി ദമ്പതികളുടെ മകളാണ് സുബിന.

എക്സൈസ് ഇൻസ്പെക്ടർ എ.കെ.വിജേഷ്, പ്രിവന്റീവ് ഓഫീസർമാരായ എം.ബി.സുരേഷ്ബാബു, എം.പി.സജീവൻ, പി.സി.ഷാജി, ഗ്രേഡ് പ്രിവന്റീവ് ഓഫീസർ ഇ.സി.ദിനേശൻ,  സിവിൽ എക്സൈസ് ഓഫീസർമാരായ സി.എം.ജയിംസ്, സി.പി.ഷാജി, വി.എൻ.സതീഷ്, ഷൈബി കുര്യൻ, കെ.എ.മജീദ്, കെ.എ.ഉണ്ണികൃഷ്ണൻ, പി.എസ്.ശിവദാസൻ, കെ.ശ്രീജിത്ത്, എ.എം.ബിനീഷ്, വനിത സിവിൽ എക്സൈസ് ഓഫിസർ കെ.കെ.അമൃത, എക്സൈസ് ഡ്രൈവർ കെ.ടി.ജോർജ് എന്നിവർ പങ്കെടുത്തു.Post a Comment

താഴെ നൽകുന്ന അഭിപ്രായം കണ്ണൂരാൻ വാർത്തയുടേത് അല്ല വ്യക്തി അഭിപ്രായങ്ങൾ അവരുടെ കാഴ്ചപ്പാട് ആണ് മതസ്പർദ്ധക്ക് ഇടയാക്കുന്ന അശ്ലീലപദപ്രയോഗങ്ങൾ എന്നിവ ഒഴിവാക്കി വാർത്തയിലെ അഭിപ്രായങ്ങൾ സുതാര്യമായി നൽകണം എന്ന് അറിയിക്കുന്നു

Previous Post Next Post
 കണ്ണൂരാൻ വാർത്ത | Kannooraan Vartha
 കണ്ണൂരാൻ വാർത്ത | Kannooraan Vartha