ബസ്സിൽ പെൺകുട്ടികളെ ശല്യം ചെയ്തതായി പരാതി.

ഓഫറുകൾ അറിയാൻ ക്ലിക്ക് ചെയ്യൂ

ഞങ്ങളുടെ കസ്റ്റമർ കെയറുമായി ബന്ധപ്പെടൂ - Click on the photo



മാഹി : മാഹിയിൽ നിന്നും ഇന്നലെ വൈകിട്ട് പുതുച്ചേരിയിലേക്ക് പോയ പി.ആർ.ടി.സി.ബസ്സിൽ യാത്ര ചെയ്ത മയ്യഴിക്കാരായ പെൺകുട്ടികളെ മദ്യപിച്ചെത്തിയ ചില വിദ്യാർത്ഥികൾ ശല്യം ചെയ്തതായി പരാതി.
മലപ്പുറത്തു നിന്നും കയറിയ ഒരു പറ്റം വിദ്യാർത്ഥികളാണ് പെൺകുട്ടികളോട് അതിക്രമം കാട്ടിയത്.ശാരീരികമായ ഉപദ്രവം സഹിക്കവയ്യാതായപ്പോൾ കുട്ടികൾ കണ്ടക്ടറോട് പരാതിപ്പെട്ടെങ്കിലും അദ്ദേഹം നിസ്സംഗത പ്രകടിപ്പിക്കുകയായിരുന്നു. തുടർന്ന് കുട്ടികൾ ഫോണിലൂടെ നാട്ടിലെ രക്ഷിതാക്കളോട് വിവരം അറിയിച്ചു.
രാത്രി പന്ത്രണ്ടര മണിയോടെ രക്ഷിതാക്കൾ പള്ളൂർ പോലീസിൽ പരാതിപ്പെട്ടെങ്കിലും, കുട്ടികളോട് നൂറിൽ വിളിച്ച് പരാതിപ്പെടാനാണ് പോലീസ് നിർദ്ദേശിച്ചത്. ഭയപ്പാടോടെയാണ് വിദ്യാർത്ഥിനികൾ പുതുച്ചേരിയിലെത്തിയത്. ബസ്സിനകത്തെ മദ്യ ശല്യം ഇതിന് മുമ്പും ഉണ്ടായിട്ടുണ്ട്. ബസ്സിൽ മദ്യം കടത്തിയവരെ എക്സൈസ് സംഘം അടുത്തിടെയാണ് പിടികൂടിയത്.
മാഹിയിൽ നിന്ന് പുതുച്ചേരിയിലേക്കും തിരിച്ചും ധാരാളം വിദ്യാർത്ഥിനികളും, ഉദ്യോഗസ്ഥകളും യാത്ര ചെയ്യുന്ന ബസ്സാണിത്. യാതൊരു സുരക്ഷയുമില്ലാതെ ഭീതിയോടെ രാത്രി മുഴുവനും കഴിയേണ്ടി വരുന്ന അവസ്ഥയാണുള്ളത്.

Post a Comment

താഴെ നൽകുന്ന അഭിപ്രായം കണ്ണൂരാൻ വാർത്തയുടേത് അല്ല വ്യക്തി അഭിപ്രായങ്ങൾ അവരുടെ കാഴ്ചപ്പാട് ആണ് മതസ്പർദ്ധക്ക് ഇടയാക്കുന്ന അശ്ലീലപദപ്രയോഗങ്ങൾ എന്നിവ ഒഴിവാക്കി വാർത്തയിലെ അഭിപ്രായങ്ങൾ സുതാര്യമായി നൽകണം എന്ന് അറിയിക്കുന്നു

Previous Post Next Post
 കണ്ണൂരാൻ വാർത്ത | Kannooraan Vartha
 കണ്ണൂരാൻ വാർത്ത | Kannooraan Vartha