കെ എൻ മുനീറിന് കൊളച്ചേരി കോൺഗ്രസ് കമ്മിറ്റിയുടെ ആദരം.

ഓഫറുകൾ അറിയാൻ ക്ലിക്ക് ചെയ്യൂ

ഞങ്ങളുടെ കസ്റ്റമർ കെയറുമായി ബന്ധപ്പെടൂ - Click on the photo



പള്ളിപ്പറമ്പ: ഇക്കഴിഞ്ഞ  പ്രളയ ദുരന്തത്തിൽ അകപ്പെട്ട പള്ളിപ്പറമ്പ് മേഖലയിലെ 20 ഓളം കുടുംബങ്ങളെ മാറ്റിപാർപ്പിക്കുന്നതിനും ഭക്ഷ്യവസ്തുക്കൾ എത്തിക്കുന്നതിനും  പ്രളയാനന്തരം ഭവന ശുചീകരണ മുൾപ്പെടെയുള്ള പ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകിയ പ്രവാസി കോൺഗ്രസ് നേതാവും നാട്ടിലെ സജീവ പ്രവർത്തനുമായ  കെ. എൻ. മുനീറിനെ കൊളച്ചേരി മണ്ഡലം കോൺഗ്രസ്സ് കമ്മിറ്റിക്കു വേണ്ടി ബ്ലോക്ക് കോൺഗ്രസ്സ് കമ്മറ്റി പ്രസിഡണ്ട് കെ.എം ശിവദാസൻ ഉപഹാരം നൽകി ആദരിച്ചു. 
ചടങ്ങിൽ മണ്ഡലം പ്രസിഡണ്ട് ബാലസുബ്രഹ്മണ്യൻ അദ്ധ്യക്ഷത വഹിച്ചു  ബ്ലോക്ക് കോൺഗ്രസ്സ് സിക്രട്ടറി സി.ശ്രീധരൻ മാസ്റ്റർ, മണ്ഡലം സിക്രട്ടറി ടി.പി.സുമേഷ്, പള്ളിപ്പറമ്പ് ബൂത്ത് കോൺഗ്രസ്സ് പ്രസിഡണ്ട് എ.പി.അമീർ മണ്ഡലംയൂത്ത് കോൺഗ്സ്സ് പ്രസിഡണ്ട് സി. യഹിയ 'പാട്ടയം വാർഡ് പ്രസിഡണ്ട് കെ.പി.മുസ്തഫ ' അബ്ദുൾ ജലീൽ പള്ളിപ്പറമ്പ എന്നിവർ ചടങ്ങിൽ പങ്കെടുത്ത് സംസാരിച്ചു.

Post a Comment

താഴെ നൽകുന്ന അഭിപ്രായം കണ്ണൂരാൻ വാർത്തയുടേത് അല്ല വ്യക്തി അഭിപ്രായങ്ങൾ അവരുടെ കാഴ്ചപ്പാട് ആണ് മതസ്പർദ്ധക്ക് ഇടയാക്കുന്ന അശ്ലീലപദപ്രയോഗങ്ങൾ എന്നിവ ഒഴിവാക്കി വാർത്തയിലെ അഭിപ്രായങ്ങൾ സുതാര്യമായി നൽകണം എന്ന് അറിയിക്കുന്നു

Previous Post Next Post
 കണ്ണൂരാൻ വാർത്ത | Kannooraan Vartha
 കണ്ണൂരാൻ വാർത്ത | Kannooraan Vartha