തെളിവില്ല: പ്രവാസി വ്യവസായി സാജന്റെ ആത്മഹത്യക്കേസ് ക്രൈംബ്രാഞ്ച് അവസാനിപ്പിക്കുന്നു

ഓഫറുകൾ അറിയാൻ ക്ലിക്ക് ചെയ്യൂ

ഞങ്ങളുടെ കസ്റ്റമർ കെയറുമായി ബന്ധപ്പെടൂ - Click on the photoSajan suicide case, Anthoor

കണ്ണൂര്‍: ആന്തൂരിലെ പ്രവാസി വ്യവസായി സാജന്റെ ആത്മഹത്യക്കേസ് ക്രൈംബ്രാഞ്ച് അവസാനിപ്പിക്കുന്നു. ആര്‍ക്കെതിരേയും തെളിവില്ലാത്തതിനാലാണ് കേസ് അവസാനിപ്പിക്കുന്നതെന്ന് ക്രൈംബ്രാഞ്ച് വ്യക്തമാക്കി. കണ്‍വെന്‍ഷന്‍ സെന്ററിന് അനുമതി നല്‍കാത്തതിനുള്ള മനോവിഷമത്തിലാണ് സാജന്‍ ആത്മഹത്യ ചെയ്യതെന്ന് അന്വേഷണ സംഘം കണ്ടെത്തി.

കേസുമായി ബന്ധപ്പെട്ട് ആരോപണ വിധേയരായ ആന്തൂര്‍ നഗരസഭാ അധ്യക്ഷ പി.കെ ശ്യാമ​ളയേയും ഉദ്യോഗസ്ഥരേയും ക്രൈംബ്രാഞ്ച് ചോദ്യം ചെയ്തിരുന്നു. കണ്‍വെന്‍ഷന്‍ സെന്ററിന്റെ അനുമതിയുമായി ബന്ധപ്പെട്ട മനോവിഷമമാണ് മരണകാരണമെന്ന് ക്രൈംബ്രാഞ്ച് സ്ഥിതീകരിച്ചു.എന്നാല്‍ സാജന്റെ ആത്മഹത്യയിലേക്ക് നയിച്ച് ക്രിമിനല്‍ കുറ്റം ചെയ്‌തെന്ന് സ്ഥാപിക്കാനാവശ്യമായ തെളിവുകള്‍ ശ്യാമളയടക്കമുള്ളവര്‍ക്കെതിരെ കണ്ടെത്താന്‍ ക്രൈംബ്രാഞ്ചിനു കഴിഞ്ഞില്ല. അതിനാല്‍ തന്നെ ഇക്കാര്യത്തില്‍ തുടര്‍ നടപടികളുമുണ്ടാകില്ല.

അതേസമയം ആത്മഹത്യയ്ക്ക് പിന്നില്‍ കുടുംബപ്രശ്‌നങ്ങളാണെന്ന് സിപിഎം മുഖപത്രത്തില്‍ വന്ന വാര്‍ത്തകള്‍ വ്യാജമാണെന്ന് വ്യക്തമാക്കി കണ്ണൂര്‍ എസ്.പി സാജന്റെ ഭാര്യയ്ക്ക് കത്ത് അയച്ചു. കുടുംബത്തെ അപമാനിക്കും വിധം സി.പി.എം മുഖപത്രത്തിലും സോഷ്യല്‍ മീഡിയയിലും വാര്‍ത്തകള്‍ വന്നതിനെതികെരെ സാജന്റെ ഭാര്യ ബീന നല്‍കിയ പരാതിയിലാണ് കണ്ണൂര്‍ എസ്.പിയുടെ മറുപടി കത്ത്. കുടുംബത്തെ അപമാനിക്കും വിധം വന്ന വാര്‍ത്തകളില്‍ പറഞ്ഞ മൊഴി പോലീസിനു ലഭിച്ചില്ല. ഈ വിവരം അന്വേഷണ ഉദ്യോഗസ്ഥര്‍ നല്‍കിയിട്ടില്ലെന്നും വ്യാജമായി സൃഷ്ടിച്ചതാണെന്നും കത്തില്‍ പറയുന്നു.

അന്വേഷണം അവസാനിപ്പിക്കാന്‍ ക്രൈംബ്രാഞ്ച് ഒരുങ്ങുമ്പോഴും സി.ബി.ഐ അന്വേഷണം ആവശ്യപ്പെട്ട് കുടുംബം നേരത്തെ നല്‍കിയ പരാതി നിലനില്‍ക്കുകയാണ്. വിവാദങ്ങള്‍ അവസാനിക്കുകയും കണ്‍വെന്‍ഷന്‍ സെന്റര്‍ പ്രവര്‍ത്തനം തുടങ്ങുകയും ചെയ്ത സാഹചര്യത്തില്‍ ഈ പരാതിയില്‍ നിന്ന് കുടുംബം പുറകോട്ട് പോയേക്കും.


Post a Comment

താഴെ നൽകുന്ന അഭിപ്രായം കണ്ണൂരാൻ വാർത്തയുടേത് അല്ല വ്യക്തി അഭിപ്രായങ്ങൾ അവരുടെ കാഴ്ചപ്പാട് ആണ് മതസ്പർദ്ധക്ക് ഇടയാക്കുന്ന അശ്ലീലപദപ്രയോഗങ്ങൾ എന്നിവ ഒഴിവാക്കി വാർത്തയിലെ അഭിപ്രായങ്ങൾ സുതാര്യമായി നൽകണം എന്ന് അറിയിക്കുന്നു

Previous Post Next Post
 കണ്ണൂരാൻ വാർത്ത | Kannooraan Vartha
 കണ്ണൂരാൻ വാർത്ത | Kannooraan Vartha