കുട്ടികൾകുള്ള കണ്ണ് പരിശോധനയും സൗജന്യ കണ്ണട വിതരണവും നടത്തി.

ഓഫറുകൾ അറിയാൻ ക്ലിക്ക് ചെയ്യൂ

ഞങ്ങളുടെ കസ്റ്റമർ കെയറുമായി ബന്ധപ്പെടൂ - Click on the photo

 
കൊളച്ചേരി: കൊളച്ചേരി പി.എച്ച്.സി ജില്ലാ ആരോഗ്യ വകുപ്പ് ദേശീയ ആരോഗ്യ ദൗത്യം എന്നിവയുടെ സംയുക്ത ആഭിമുഖ്യത്തിൽ ദേശീയ അന്ധതാ നിവാരണ പരിപാടിയുടെ ഭാഗമായി സ്കൂളുകളിൽ നടത്തുന്ന മിഴി പ്രോഗ്രാം കമ്പിൽ മാപ്പിള ഹയർ സെക്കന്ററി സ്കൂളിൽ വച്ച് നടന്നു. പദ്ധതിയുടെ ഉൽഘാടനം കൊളച്ചേരി പഞ്ചായത്ത് പ്രസിഡന്റ് താഹിറ നിർവഹിച്ചു. സ്കൂൾ ഹെൽത്ത് നേഴ്സ് ഒപ്തോമെട്രിസ്റ്റ് എന്നിവർ കുട്ടികളെ പരിശോധിച്ചതിന്റെ അടിസ്ഥാനത്തിൽ കണ്ണട ആവശ്യമുള്ളവർക്ക് സൗജന്യമായി കണ്ണടയും മിഴി പ്രോഗ്രാമിൽ നൽകി. നേത്ര രോഗമുള്ള കുട്ടികളെ ഉയർന്ന ആശുപത്രികളിലേക്ക് മാറ്റി.കമ്പിൽ സ്കൂൾ ഹെഡ് ടീച്ചർ സുധർമ്മ അധ്യക്ഷത വഹിച്ചു.പി. ആർ. ഒ ഉമേഷ് പദ്ധതിയെ കുറിച്ച് വിശദീകരിച്ചു.വാർഡ് മെമ്പർ ഹനീഫ കൊളച്ചേരി പി.എച്ച്.സി ഹെൽത്ത് ഇൻസ്പെക്ടർ അനീഷ് ബാബു എന്നിവർ സംസാരിച്ചു.സ്കൂൾ ഹെൽത്ത് നേഴ്സുമാരായ നിമിത, ബിന്ദു എന്നിവർ പങ്കെടുത്തു.

Post a Comment

താഴെ നൽകുന്ന അഭിപ്രായം കണ്ണൂരാൻ വാർത്തയുടേത് അല്ല വ്യക്തി അഭിപ്രായങ്ങൾ അവരുടെ കാഴ്ചപ്പാട് ആണ് മതസ്പർദ്ധക്ക് ഇടയാക്കുന്ന അശ്ലീലപദപ്രയോഗങ്ങൾ എന്നിവ ഒഴിവാക്കി വാർത്തയിലെ അഭിപ്രായങ്ങൾ സുതാര്യമായി നൽകണം എന്ന് അറിയിക്കുന്നു

Previous Post Next Post
 കണ്ണൂരാൻ വാർത്ത | Kannooraan Vartha
 കണ്ണൂരാൻ വാർത്ത | Kannooraan Vartha