സാന്ത്വനം പ്രവർത്തകര്‍ക്ക് കണ്ടക്കൈ പൗരാവലി അനുമോദനം നല്‍കി

ഓഫറുകൾ അറിയാൻ ക്ലിക്ക് ചെയ്യൂ

ഞങ്ങളുടെ കസ്റ്റമർ കെയറുമായി ബന്ധപ്പെടൂ - Click on the photo


കമ്പിൽ 

കേരള മുസ്‌ലിം ജമാഅത്ത്, എസ് വൈ എസ്, എസ് എസ് എഫ് , കമ്പിൽ സോണിന്റെ നേതൃത്വത്തിൽ കണ്ടക്കൈ,പാമ്പുരുത്തി,പാവന്നൂർ അടിച്ചേരി,മലപ്പട്ടം തുടങ്ങിയ പ്രളയ സ്ഥലങ്ങളിൽ ദിവസങ്ങളായി കുടിവെള്ള വിതരണം ചെയ്യുന്ന കടൂർ യൂണിറ്റ്  സാന്ത്വനം വളണ്ടിയർ മാരായ കബീർ പി കെ കൺവീനർ  സൈനുദ്ദീൻ എ പി എന്നിവരെ കണ്ടക്കൈ പൗരാവലിയുടെ നേതൃത്വത്തില്‍ അനുമോദനം നല്‍കി.എസ് വൈ എസ് കണ്ണൂര്‍ ജില്ലാ ഫിനാന്‍ഷ്യല്‍ സെക്രട്ടറി അബ്ദു റസാഖ് മാണിയൂറിന്‍റെ അദ്ധ്യക്ഷതയിൽ മയ്യിൽ പഞ്ചായത്ത് മെമ്പർ മനോഹരൻ ഉൽഘാടനം ചെയ്തു.ഗിരീഷൻ (എൻ ജി ഒ അസോസിയേഷൻ ജില്ലാ കമ്മിറ്റി അംഗം) ശഫീഖ് (KPRC) ഗഫൂർ ഹാജി കണ്ടക്കൈ, പി കെ അബ്ദുൽ റഹ്മാൻ മാസ്റ്റർ, അംജദ് മാസ്റ്റർ, അബ്ദുറഷീദ് പെരുവങ്ങൂർ, സാലിം പാമ്പുരുത്തി, ശുഹൈബ് അമാനി കയരളം, ശാഫി അമാനി മയ്യിൽ, അശ്റഫ് ചേലേരി ,അബൂബക്കര്‍ കണ്ടക്കൈ എന്നിവർ പ്രസംഗിച്ചു.




Post a Comment

താഴെ നൽകുന്ന അഭിപ്രായം കണ്ണൂരാൻ വാർത്തയുടേത് അല്ല വ്യക്തി അഭിപ്രായങ്ങൾ അവരുടെ കാഴ്ചപ്പാട് ആണ് മതസ്പർദ്ധക്ക് ഇടയാക്കുന്ന അശ്ലീലപദപ്രയോഗങ്ങൾ എന്നിവ ഒഴിവാക്കി വാർത്തയിലെ അഭിപ്രായങ്ങൾ സുതാര്യമായി നൽകണം എന്ന് അറിയിക്കുന്നു

Previous Post Next Post
 കണ്ണൂരാൻ വാർത്ത | Kannooraan Vartha
 കണ്ണൂരാൻ വാർത്ത | Kannooraan Vartha