വാഹനങ്ങളിലെ ബാറ്ററി മോഷണം - രണ്ട് യുവാക്കൾ അറസ്റ്റിൽ

ഓഫറുകൾ അറിയാൻ ക്ലിക്ക് ചെയ്യൂ

ഞങ്ങളുടെ കസ്റ്റമർ കെയറുമായി ബന്ധപ്പെടൂ - Click on the photo




ഇരിട്ടി : വാഹനങ്ങളിൽ നിന്നും ബാറ്ററികൾ മോഷ്ടിച്ച് വിൽപ്പന നടത്തിവരികയായിരുന്ന രണ്ട് യുവാക്കളെ ഇരിട്ടി പോലീസ് അറസ്റ്റ് ചെയ്തു. അരീക്കാമല സ്വദേശി വിപിൻകുര്യൻ (26) , ഉളിക്കൽ കതുവാപ്പറമ്പ് സ്വദേശി ലിജോ ജോസഫ് (26) എന്നിവരെയാണ് ഇരിട്ടി എസ് ഐ ദിനേശൻ കൊതേരിയും സംഘവും പിടികൂടി അറസ്റ്റ് ചെയ്തത്. 
ജില്ലയിലെ നിരവധി സ്ഥലങ്ങളിൽ നിന്നും നിർത്തിയിട്ട ലോറി, മിനി ലോറി,  തുടങ്ങിയ വാഹനങ്ങളിൽ നിന്നും ഇവർ ബാറ്ററികൾ മോഷ്ടിച്ച് വിൽപ്പന നടത്തിയതായി പോലീസ് പറഞ്ഞു. പെരുവംപറമ്പിൽ നിന്നും  ബാറ്ററി മോഷണം  പോയതായുള്ള പരാതിയുടെ അടിസ്ഥാനത്തിൽ ഇരിട്ടി എസ്ഐയുടെ നേതൃത്വത്തിൽ നടത്തിയ അന്വേഷണത്തിനിടയിലാണ് ഇവർ പിടിയിലാകുന്നത്. ഇതോടെയാണ് ജില്ലയിലെ നിരവധി സ്ഥലങ്ങളിൽ നിന്നും ഇവർ ഇത്തരത്തിൽ ബാറ്ററികൾ മോഷ്ടിച്ചതായി പോലീസിന് വിവരം ലഭിച്ചത്. പ്രതികളെ അറസ്റ്റ്‌ചെയ്തശേഷം കോടതിയിൽ ഹാജരാക്കി .



Post a Comment

താഴെ നൽകുന്ന അഭിപ്രായം കണ്ണൂരാൻ വാർത്തയുടേത് അല്ല വ്യക്തി അഭിപ്രായങ്ങൾ അവരുടെ കാഴ്ചപ്പാട് ആണ് മതസ്പർദ്ധക്ക് ഇടയാക്കുന്ന അശ്ലീലപദപ്രയോഗങ്ങൾ എന്നിവ ഒഴിവാക്കി വാർത്തയിലെ അഭിപ്രായങ്ങൾ സുതാര്യമായി നൽകണം എന്ന് അറിയിക്കുന്നു

Previous Post Next Post
 കണ്ണൂരാൻ വാർത്ത | Kannooraan Vartha
 കണ്ണൂരാൻ വാർത്ത | Kannooraan Vartha