ജില്ലാ റിസോഴ്‌സ് പേഴ്‌സൺ, അക്കൗണ്ടന്റ് നിയമനം.

ഓഫറുകൾ അറിയാൻ ക്ലിക്ക് ചെയ്യൂ

ഞങ്ങളുടെ കസ്റ്റമർ കെയറുമായി ബന്ധപ്പെടൂ - Click on the photo

കേരള മഹിള സമഖ്യ സൊസൈറ്റിയുടെ കാസർഗോഡ്, പാലക്കാട് ജില്ലാ ഓഫീസുകളിലേക്ക് ജില്ലാ റിസോഴ്‌സ് പേഴ്‌സൺ, അക്കൗണ്ടന്റ് തസ്തികകളിലേയ്ക്ക് സ്ത്രീ ഉദ്യോഗാർഥികളിൽ നിന്നും അപേക്ഷ ക്ഷണിച്ചു. ജില്ലാ റിസോഴ്‌സ് പേഴ്‌സൺ തസ്തികയിൽ രണ്ടൊഴിവുണ്ട്.  ബിരുദമാണ് യോഗ്യത.  സാമൂഹ്യ വിഷയങ്ങളിൽ ബിരുദമുള്ളവർക്ക് മുൻഗണന.  കുറഞ്ഞത് രണ്ട് വർഷം ഗ്രാമപ്രദേശങ്ങളിലെ വികസന പദ്ധതികളിലുള്ള പ്രവർത്തനപരിചയം വേണം.  വേതനം 22,000 രൂപ. അക്കൗണ്ടന്റ് തസ്തികയിൽ കാസർഗോഡ് ജില്ലയിൽ ഒരൊഴിവാണുള്ളത്.  അംഗീകൃത സർവകലാശാലയിൽ നിന്നും കൊമേഴ്‌സിൽ ബിരുദമാണ് യോഗ്യത.  സർക്കാർ/ അർധസർക്കാർ സ്ഥാപനങ്ങളിൽ അക്കൗണ്ടന്റായി രണ്ട് വർഷത്തെ പ്രവൃത്തിപരിചയം വേണം.  വേതനം 19,000 രൂപ. ഒരു വർഷമാണ് നിയമന കാലാവധി.  പ്രവർത്തന വിലയിരുത്തൽ വഴി തുടരാൻ സാധ്യത.  പ്രായപരിധി 25നും 45 വയസ്സിനും മധ്യേ.  ഉദ്യോഗാർഥികൾ വെള്ളപേപ്പറിൽ തയ്യാറാക്കിയ അപേക്ഷയോടൊപ്പം സർട്ടിഫിക്കറ്റുകളുടെയും പ്രവൃത്തിപരിചയത്തിന്റേയും സ്വയം സാക്ഷ്യപ്പെടുത്തിയ പകർപ്പ് സഹിതം സെപ്തംബർ ഏഴിന് വൈകിട്ട് അഞ്ചിന് മുമ്പ് ലഭ്യമാക്കണം. അപേക്ഷകൾ അയയ്‌ക്കേണ്ട വിലാസം: സ്റ്റേറ്റ് പ്രോജക്ട് ഡയറക്ടർ, കേരള മഹിള സമഖ്യ സൊസൈറ്റി, റ്റി.സി. 20/1652, കല്പന, കുഞ്ചാലുംമൂട്, കരമന പി.ഒ, തിരുവനന്തപുരം.  ഇ-മെയിൽ: kannursamakhya@gmail.com.

Post a Comment

താഴെ നൽകുന്ന അഭിപ്രായം കണ്ണൂരാൻ വാർത്തയുടേത് അല്ല വ്യക്തി അഭിപ്രായങ്ങൾ അവരുടെ കാഴ്ചപ്പാട് ആണ് മതസ്പർദ്ധക്ക് ഇടയാക്കുന്ന അശ്ലീലപദപ്രയോഗങ്ങൾ എന്നിവ ഒഴിവാക്കി വാർത്തയിലെ അഭിപ്രായങ്ങൾ സുതാര്യമായി നൽകണം എന്ന് അറിയിക്കുന്നു

Previous Post Next Post
 കണ്ണൂരാൻ വാർത്ത | Kannooraan Vartha
 കണ്ണൂരാൻ വാർത്ത | Kannooraan Vartha