വനിത ശിശുവികസന വകുപ്പിൽ കരാർ നിയമനം.

ഓഫറുകൾ അറിയാൻ ക്ലിക്ക് ചെയ്യൂ

ഞങ്ങളുടെ കസ്റ്റമർ കെയറുമായി ബന്ധപ്പെടൂ - Click on the photoവനിത ശിശുവികസന വകുപ്പിൽ, നിർഭയ സെല്ലിൻകീഴിൽ തിരുവനന്തപുരം ജില്ലയിൽ പ്രവർത്തിക്കുന്ന വൺസ്റ്റോപ്പ് സെന്ററിലേക്ക് കരാർ നിയമനത്തിന് ജില്ലയിലെ നിശ്ചിതയോഗ്യതയുളള പരിചയസമ്പന്നരായ 45 വയസ്സിനകം പ്രായമുളള വനിതകളിൽ നിന്നും അപേക്ഷ ക്ഷണിച്ചു. വിശദമായ ബയോഡേറ്റ ഉൾപ്പെടെ പൂരിപ്പിച്ച അപേക്ഷകൾ (ഫോൺ നമ്പർ, ഇമെയിൽ വിലാസം ഉൾപ്പെടെ) ആഗസ്റ്റ് 31 നകം പൂജപ്പുര പ്രവർത്തിക്കുന്ന വനിത പ്രൊട്ടക്ഷൻ ഓഫീസിൽ ലഭിക്കണം. എഴുത്തുപരീക്ഷയുടെയും അഭിമുഖത്തിന്റെയും അടിസ്ഥാനത്തിൽ ആയിരിക്കും നിയമനം. 
തസ്തികകൾ: 
സെന്റർ അഡ്മിനിസ്‌ട്രേറ്റർ- ഒരു ഒഴിവ്, യോഗ്യത- നിയമബിരുദം/സോഷ്യൽ വർക്കിൽ മാസ്റ്റർ ബിരുദം/ പ്രവൃത്തി പരിചയം.
കേസ് വർക്കർ- മൂന്ന്, യോഗ്യത- യോഗ്യത- നിയമബിരുദം/സോഷ്യൽ വർക്കിൽ മാസ്റ്റർ ബിരുദം/ പ്രവൃത്തി പരിചയം.
കൗൺസിലർ- ഒന്ന്, യോഗ്യത- സോഷ്യൽ വർക്ക്/ക്ലിനിക്കൽ സൈക്കോളജിയിൽ  മാസ്റ്റർ ബിരുദം/ പ്രവൃത്തി പരിചയം.
ഐ.റ്റി.സ്റ്റാഫ്- ഒന്ന്, യോഗ്യത- ബിരുദം/കമ്പ്യൂട്ടർ വർക്കിൽ ഡിപ്ലോമ/ഡേറ്റാ മാനേജ്‌മെന്റ്/ പ്രവൃത്തി പരിചയം.
മൾട്ടിപർപ്പസ് ഹെൽപ്പർ- രണ്ട്, യോഗ്യത- പത്താം ക്ലാസ്സ്
വിലാസം- വനിത പ്രൊട്ടക്ഷൻ ഓഫീസറുടെ കാര്യാലയം, സെൻട്രൽ ജയിലിന് എതിർവശം, ഒന്നാം നില, വനിത ശിശുവികസന ഡയറക്ടറേറ്റ്, പൂജപ്പുര പി.ഒ, തിരുവനന്തപുരം- 695 012, ഫോൺ: 0471-2344245.

Post a Comment

താഴെ നൽകുന്ന അഭിപ്രായം കണ്ണൂരാൻ വാർത്തയുടേത് അല്ല വ്യക്തി അഭിപ്രായങ്ങൾ അവരുടെ കാഴ്ചപ്പാട് ആണ് മതസ്പർദ്ധക്ക് ഇടയാക്കുന്ന അശ്ലീലപദപ്രയോഗങ്ങൾ എന്നിവ ഒഴിവാക്കി വാർത്തയിലെ അഭിപ്രായങ്ങൾ സുതാര്യമായി നൽകണം എന്ന് അറിയിക്കുന്നു

Previous Post Next Post
 കണ്ണൂരാൻ വാർത്ത | Kannooraan Vartha
 കണ്ണൂരാൻ വാർത്ത | Kannooraan Vartha