കല്യാശ്ശേരി മറ്റൊരു വാഗ്ദാനം കൂടി യഥാർത്ഥ്യത്തിലേക്ക്.

ഓഫറുകൾ അറിയാൻ ക്ലിക്ക് ചെയ്യൂ

ഞങ്ങളുടെ കസ്റ്റമർ കെയറുമായി ബന്ധപ്പെടൂ - Click on the photo



കല്യാശ്ശേരി മറ്റൊരു വാഗ്ദാനം കൂടി യഥാർത്ഥ്യത്തിലേക്ക്. മാടായി - എട്ടിക്കുളം റോഡിലെ ഗതാഗത കുരുക്കിന് പരിഹാരമായി വെങ്ങരയിൽ റെയിൽവെ മേൽപ്പാലം പണിയാൻ ആഗസ്റ്റ് 20ന് ചേർന്ന കിഫ് ബി ബോർഡ് 20.84 കോടിയുടെ പദ്ധതിയ്ക്ക് അംഗീകാരം നൽക്കി.12 കോടി രൂപ ചെലവഴിച്ച് ഏരിപുരം മുതൽ പാലക്കോട് വരെയുള്ള 6 Km മീറ്റർ പ്ലൈവുഡ് റോഡ് നവീകരിക്കുന്നതിനുള്ള പ്രവൃത്തി നടന്നു വരികയാണ്. 25 മീറ്റർ നീളമുള്ള 8 സ്പാൻ, റെയിൽവെ പാളത്തിന് മുകളിൽ 37.20 മീറ്റർ നീളമുള്ള ഒരു സ്പാനും 7.5 മീറ്റർ വീതിയും ഇരുവശത്തും 1.50 മീറ്റർ വീതിയോട് കൂടിയ നടപ്പാതയും 11 മീറ്റർ വീതിയിൽ പാലവും ഏരിപുരം ഭാഗത്ത് 42 മീറ്റർ അപ്രോച്ച് റോഡും  മുട്ടം ഭാഗത്ത് 49 മീറ്റർ അപ്രോച്ച് റോഡും അടങ്ങിയതാണ് ഈ മേൽപ്പാലം. റെയിൽവെ പാളത്തിന് മുകളിൽ പണിയുന്ന സ്പാനിന് ആവശ്യമായ തുക റെയിൽവെ യ്ക്ക് കൈമാറേണ്ടതുണ്ട്. ഈ സ്പാൻ  നിർമ്മിക്കേണ്ടത് റെയിൽവെ തന്നെയാണ്. അതിനുള്ള നടപടികളും ടെണ്ടർ നടപടികളും പൂർത്തീകരിച്ച് പ്രവൃത്തി വേഗത്തിലാക്കാനാവശ്യമായ നടപടികൾ ഉടൻ സ്വീകരിക്കും.കിഫ്ബി യിൽ അനുവദിച്ച പഴയങ്ങാടി പുതിയപ്പാലത്തിന്റെയും പട്ടുവം- കാവിൻ മുനമ്പ്പ്പാലത്തിന്റെയും ഡിസൈൻ പൊതുമരാമത്ത് ഡിസൈൻ വിംഗ് തയ്യാറാക്കുകയാണ്‌. ഡിസൈൻ ലഭിച്ചാൽ വേഗത്തിൽ തന്നെ എസ്റ്റിമേറ്റ് തയ്യാറാക്കി കിഫ് ബി യുടെ അംഗീകാരത്തിന് നൽകും.എസ്റ്റിമേറ്റ് തയ്യറാക്കി സമർപ്പിച്ച മുലക്കീൽപ്പാലത്തിനും വൈകാതെ അംഗീകാരം ലഭ്യമാക്കുമെന്നാണ് കരുതുന്നത്. ഈ കാര്യം ബഹു.മന്ത്രിയുടെ ശ്രദ്ധയിൽപ്പെടുത്തിയിട്ടുണ്ട്. വെങ്ങരയിൽ റെയിൽവെ മേൽപ്പാലം അനുവദിച്ച സർക്കാറിന് പ്രദേശവാസികളുടെ അഭിനന്ദനങ്ങൾ

Post a Comment

താഴെ നൽകുന്ന അഭിപ്രായം കണ്ണൂരാൻ വാർത്തയുടേത് അല്ല വ്യക്തി അഭിപ്രായങ്ങൾ അവരുടെ കാഴ്ചപ്പാട് ആണ് മതസ്പർദ്ധക്ക് ഇടയാക്കുന്ന അശ്ലീലപദപ്രയോഗങ്ങൾ എന്നിവ ഒഴിവാക്കി വാർത്തയിലെ അഭിപ്രായങ്ങൾ സുതാര്യമായി നൽകണം എന്ന് അറിയിക്കുന്നു

Previous Post Next Post
 കണ്ണൂരാൻ വാർത്ത | Kannooraan Vartha
 കണ്ണൂരാൻ വാർത്ത | Kannooraan Vartha