സംസ്ഥാനത്തെ പാറഖനനത്തിന് ഏര്‍പ്പെടുത്തിയ നിരോധനം പിന്‍വലിച്ചു.

ഓഫറുകൾ അറിയാൻ ക്ലിക്ക് ചെയ്യൂ

ഞങ്ങളുടെ കസ്റ്റമർ കെയറുമായി ബന്ധപ്പെടൂ - Click on the photoസംസ്ഥാനത്ത് പാറഖനനത്തിന് ഏര്‍പ്പെടുത്തിയ നിരോധനം പിന്‍വലിച്ചു. ഉരുള്‍പൊട്ടലിനെ തുടര്‍ന്ന് ഏര്‍പ്പെടുത്തിയ നിരോധനമാണ് പിന്‍വലിക്കുന്നത്. നിലവില്‍ ഉരുള്‍പൊട്ടല്‍ മുന്‍കരുതലുകളില്ലെന്നാണ് വിശദീകരണം. പ്രാദേശികമായി കളക്ടര്‍മാര്‍ നിരോധനം ഏര്‍പ്പെടുത്തിയ സ്ഥലങ്ങളില്‍ നിരോധനം തുടരും. ശാസ്ത്രീയമായ ഒരു പഠനവും നടത്താതെയാണ് നിരോധനം പിന്‍വലിച്ചിരിക്കുന്നത്.
സംസ്ഥാനത്തിന്‍റെ ചരിത്രത്തിലെ എറ്റവും വലിയ ഉരുള്‍പൊട്ടല്‍, മണ്ണിടിച്ചില്‍ ദുരന്തങ്ങളാണ് ഈ മാസം ഉണ്ടായത്. കവളപ്പാറയിലും പുത്തുമലയിലും കാണാതായവര്‍ക്കായുള്ള തെരച്ചില്‍ ഇപ്പോഴും തുടരുന്നതിനിടെയാണ് പാറഖനനത്തിനുള്ള നിരോധനം സര്‍ക്കാര്‍ പിന്‍വലിക്കുന്നത്. കഴിഞ്ഞ ഒരു വര്‍ഷത്തിനിടെ 129 ക്വാറികള്‍ക്കാണ് സംസ്ഥാനത്ത് അനുമതി കിട്ടിയത്. ഒരു വര്‍ഷം കൊണ്ട് മാത്രം സംസ്ഥാനത്ത് പൊട്ടിച്ചത് മൂന്ന് കോടി 53 ലക്ഷം ടണ്‍ പാറക്കല്ലുക‌ളാണെന്നാണ് കണക്ക്. ചരിത്രത്തിലെ ഏറ്റവും ഉയര്‍ന്ന ഉല്പാദനം കൂടിയാണിത്.
പശ്ചിമഘട്ടം തുരക്കുന്നതാണ് പ്രകൃതി ദുരന്തങ്ങളുടെ പ്രധാന കാരണമായി മാധവ് ഗാഡ്ഗില്‍ വരെ ചൂണ്ടിക്കാട്ടിയത്. പക്ഷെ പാറപൊട്ടിക്കുന്നതിനും മണ്ണെടുക്കുന്നതിനും കയ്യും കണക്കുമില്ല. പാറപൊട്ടിച്ചതില്‍ മാത്രമല്ല മണ്ണെടുത്തതിലുമുണ്ട് ഈ വര്‍ഷം റെക്കോര്‍ഡ്. കഴിഞ്ഞ ഏപ്രില്‍ മുതല്‍ ഈ ഏപ്രില്‍ വരെയുള്ള കാലത്ത് 62 ലക്ഷത്തി 81735 ടണ്‍ മണ്ണ് തുരന്നെടുത്തു. 750 ക്വാറികളില്‍ മലപ്പുറം ജില്ലയില്‍ മാത്രമുള്ളത് 83 എണ്ണം. വയനാട്ടില്‍ 10. നിലമ്ബൂര്‍ താലൂക്കില്‍ 72, ഉരുള്‍പൊട്ടലുണ്ടായ കവളപ്പാറ മേഖലയില്‍ 20. മഹാപ്രളയശേഷം ക്വാറികള്‍ക്ക് നിയന്ത്രണം വേണമെന്ന് സെസ്സിലെതടക്കമുള്ള വിദഗ്ധര്‍ ചൂണ്ടിക്കാട്ടിയിരുന്നു

പക്ഷെ നിലവിലുള്ള ക്വാറികള്‍ ഉണ്ടാക്കുന്ന പാരിസ്ഥിതികഘാതം പോലും വിശദമായി പഠിച്ചില്ല. തുടര്‍ നടപടി എടുത്തില്ല. പാരിസ്ഥിതിക അനുമതി ഉള്ള ക്വാറികള്‍ക്ക് തടയിട്ടാല്‍ ഉടമകള്‍ കോടതിയിലേക്ക് നീങ്ങുമെന്ന വാദമാണ് വ്യവസായവകുപ്പും മൈനിംഗ് ആന്‍റ് ജിയോളജി വകുപ്പുമൊക്കെ നിരത്തുന്നത്.
750 ക്വാറികളാണ് താല്‍ക്കാലികമായിപ്പോള്‍ നിര്‍ത്തിയത്. പക്ഷെ അനുമതിയില്ലാതെ വനാന്തര ഭാഗങ്ങളിലടക്കും ഇഷ്ടം പോലെ പാറ പൊട്ടിക്കുന്നുണ്ട്. 2133 പരാതികളാണ് കഴിഞ്ഞ ഒരു വര്‍ഷം ചട്ടം ലംഘിച്ചുള്ള വിവിധതരം ഖനനത്തിന് മൈനിംഗ് ആന്‍റ് ജിയോളജി വകുപ്പിന് കിട്ടിയത്. ദുരന്തങ്ങളുണ്ടായാല്‍ മാത്രം ശക്തമായ നടപടി എന്നതാണ് സര്‍ക്കാര്‍ നയം.

Post a Comment

താഴെ നൽകുന്ന അഭിപ്രായം കണ്ണൂരാൻ വാർത്തയുടേത് അല്ല വ്യക്തി അഭിപ്രായങ്ങൾ അവരുടെ കാഴ്ചപ്പാട് ആണ് മതസ്പർദ്ധക്ക് ഇടയാക്കുന്ന അശ്ലീലപദപ്രയോഗങ്ങൾ എന്നിവ ഒഴിവാക്കി വാർത്തയിലെ അഭിപ്രായങ്ങൾ സുതാര്യമായി നൽകണം എന്ന് അറിയിക്കുന്നു

Previous Post Next Post
 കണ്ണൂരാൻ വാർത്ത | Kannooraan Vartha
 കണ്ണൂരാൻ വാർത്ത | Kannooraan Vartha