മയ്യിൽ ഐടിഎം കോളേജിലെ തെരഞ്ഞുപ്പ് അട്ടിമറിയിൽ ഗവർണ്ണർ ഇടപെടണമെന്ന് എംഎസ്എഫ്.

ഓഫറുകൾ അറിയാൻ ക്ലിക്ക് ചെയ്യൂ

ഞങ്ങളുടെ കസ്റ്റമർ കെയറുമായി ബന്ധപ്പെടൂ - Click on the photoകണ്ണൂർ സർവകലാശാല കോളേജ് യൂണിയൻ തെരഞ്ഞുപ്പിൽ മയ്യിൽ ഐ.ടി.എം കോളേജിൽ എം.എസ്.എഫ് പ്രവർത്തകരുടെ നാമനിർദ്ദേശ പത്രികാ സമർപ്പണം തടഞ്ഞ സംഭവത്തിൽ ചാൻസിലർ കൂടിയായ ഗവർണ്ണർ ഇടപെടണമെന്ന് എം.എസ്.എഫ് ആവശ്യപ്പെട്ടു. മയ്യിൽ ഐ.ടി.എം കോളേജിൽ നാമനിർദ്ദേശ പത്രികാ സമർപ്പണത്തിന് യൂണിവേഴ്സിറ്റി നോട്ടിഫിക്കേഷൻ പ്രകാരമുള്ള സമയം അനുവദിക്കാതിരിക്കുകയും, അനുവദിക്കപ്പെട്ട സമയത്ത് പത്രികാ സമർപ്പണത്തിനെത്തിയ എം. എസ്. എഫ് പ്രവർത്തകരെ തടഞ്ഞു വെച്ച് അക്രമിക്കുകയും ചെയ്യുകയുണ്ടായി. സെക്രട്ടറി സ്ഥാനാർഥിയായി നോമിനേഷൻ നൽകാനെത്തിയ മിസ്നയെ എസ്.എഫ്.ഐ പ്രവർത്തകർ കഴുത്തു ഞെരിക്കുകയും അടിവയറിന് ചവിട്ടുകയും അസഭ്യം പറയുകയും ചെയ്തു. പ്രിൻസിപ്പാൾ പരാതി സ്വീകരിക്കാൻ പോലും തയ്യാറായില്ല. കണ്ണൂർ സർവകലാശാലയിൽ ഇരുപത്തിയെട്ട് കോളേജുകളിൽ എതിരില്ലാതെ ജയിച്ചു എന്നാണ് എസ്.എഫ്.ഐ അവകാശപ്പെടുന്നത്. നാമനിർദ്ദേശ പത്രിക നൽകാൻ അനുവദിക്കാതെ ജയം അവകാശപ്പെടുന്നത് പരിഹാസ്യമാണ് എസ്.എഫ്.ഐ എതിരില്ലാതെ ജയിച്ചു എന്ന വാചകം കലാലയ രാഷ്ട്രീയത്തിലെ അശ്ലീലമായി മാറി. ജനാധിപത്യ സ്വാതന്ത്ര്യം ഉറപ്പു വരുത്തണം എന്നാവശ്യപ്പെട്ട് സ്റ്റുഡൻറ്സ് ഡീൻ, വൈസ് ചാൻസലർ, ചാൻസലർ തുടങ്ങിയവർക്ക് വിദ്യാർഥികൾ പരാതി നൽകിയിട്ടുണ്ട്. നാമനിർദ്ദേശ പത്രിക സമർപ്പിക്കാൻ അനുവദിക്കാതെ തെരഞ്ഞുപ്പ് ഏകപക്ഷീയമാക്കുന്ന ശൈലി വ്യാപിപ്പിക്കുന്നത് ചെറുക്കേണ്ടതുണ്ട്. വാർത്താ സമ്മേളനത്തിൽ എം.എസ്.എഫ് സംസ്ഥാന വൈസ് പ്രസിഡൻറ് ഫൈസൽ ചെറുകുന്നോൻ, ജില്ലാ പ്രസിഡൻറ് ഷജീർ ഇഖ്ബാൽ, ഷുഹൈബ് കൊതേരി, ഇജാസ് ആറളം, തസ്ലീം അടിപ്പാലം, സുഹൈൽ എം. കെ, സമീഹ് മാട്ടൂൽ, റിസ്വാന, മിസ്ന തുടങ്ങിയവർ വാർത്താ സമ്മേളനത്തിൽ പങ്കെടുത്തു.

Post a Comment

താഴെ നൽകുന്ന അഭിപ്രായം കണ്ണൂരാൻ വാർത്തയുടേത് അല്ല വ്യക്തി അഭിപ്രായങ്ങൾ അവരുടെ കാഴ്ചപ്പാട് ആണ് മതസ്പർദ്ധക്ക് ഇടയാക്കുന്ന അശ്ലീലപദപ്രയോഗങ്ങൾ എന്നിവ ഒഴിവാക്കി വാർത്തയിലെ അഭിപ്രായങ്ങൾ സുതാര്യമായി നൽകണം എന്ന് അറിയിക്കുന്നു

Previous Post Next Post
 കണ്ണൂരാൻ വാർത്ത | Kannooraan Vartha
 കണ്ണൂരാൻ വാർത്ത | Kannooraan Vartha