ഷീ സ്‌കില്‍സ്; സ്ത്രീകള്‍ക്ക് നൈപുണ്യ പരിശീലനവുമായി അസാപ്.

ഓഫറുകൾ അറിയാൻ ക്ലിക്ക് ചെയ്യൂ

ഞങ്ങളുടെ കസ്റ്റമർ കെയറുമായി ബന്ധപ്പെടൂ - Click on the photoസ്ത്രീകൾക്ക് താൽപ്പര്യമുള്ള മേഖലകളിൽ വൈദഗ്ദ്ധ്യം നേടാനും അവരുടെ മറന്നുപോയ സ്വപ്നങ്ങളെ യാഥാർത്ഥ്യമാക്കാനുമുള്ള ഒരു വലിയ അവസരമാണ് അസാപ്പിന്റെ ഷീ-സ്‌കിൽസ് 2019. പത്താം ക്ലാസ് പൂർത്തിയാക്കി സ്വയം ഉയരാൻ ആഗ്രഹിക്കുന്ന 9000 ത്തിലധികം സ്ത്രീകളെ പരിശീലിപ്പിക്കുകയാണ് ലക്ഷ്യമിടുന്നത്. ഉന്നത വിദ്യാഭ്യാസ വകുപ്പിനു കീഴിലെ അസാപിന്റെ (അഡീഷണല്‍ സ്‌കില്‍ അക്വിസിഷന്‍ പ്രോഗ്രാം) നേതൃത്വത്തിലാണ് പരിശീലന പദ്ധതി നടപ്പിലാക്കുന്നത്.

പ്രത്യേകതകൾ
കോഴ്‌സിനോടൊപ്പം ‘സോഫ്റ്റ് സ്കിൽസ്’ പരിശീലനം- ആശയവിനിമയം, നേതൃത്വനിലവാരം, സംഘാടകത്വം എന്നിവ മെച്ചപ്പെടുത്താൻ. കൂടാതെ കരിയർ/സംരംഭകത്വ മാർഗ്ഗനിർദേശങ്ങൾ.
കോഴ്‌സ് പൂർത്തിയാക്കിയ ശേഷം നിർബന്ധിത തൊഴിലിടപരിശീലനം, ദേശീയനിലവാരമുള്ള NSQF സർട്ടിഫിക്കറ്റ്.
ലഭ്യമാക്കുന്ന ഏതാനും കോഴ്‌സുകൾ താഴെ പറയുന്നു
ജിഎസ്ടി അക്കൗണ്ട്സ് അസിസ്റ്റന്റ്
(യോഗ്യത: ബി.കോം/ബിബിഎ/ബിഎ ഇക്കണോമിക്‌സ്)
സർട്ടിഫിക്കറ്റ് ഇൻ അക്കൗണ്ടിംഗ്, ടെക്‌നിഷ്യൻ,
ക്രാഫ്റ്റ് ബേക്കർ,
ജനറൽ ഡ്യൂട്ടി അസിസ്റ്റന്റ്,
ഫാഷൻ ഡിസൈനർ,
ഹാൻഡ് എംബ്രോയ്‌ഡർ,
ജനറൽ ഡ്യൂട്ടി അസിസ്റ്റന്റ്,
ജ്വല്ലറി റീറ്റെയ്ൽ, സെയിൽസ് അസ്സോസിയേറ്റ്.
അപേക്ഷിക്കാനുള്ള അവസാന തീയതി ഓഗസ്റ്റ് 31,2019
കൂടുതൽ വിവരങ്ങൾക്കായി ബന്ധപ്പെടുക 0471-2772-500

Post a Comment

താഴെ നൽകുന്ന അഭിപ്രായം കണ്ണൂരാൻ വാർത്തയുടേത് അല്ല വ്യക്തി അഭിപ്രായങ്ങൾ അവരുടെ കാഴ്ചപ്പാട് ആണ് മതസ്പർദ്ധക്ക് ഇടയാക്കുന്ന അശ്ലീലപദപ്രയോഗങ്ങൾ എന്നിവ ഒഴിവാക്കി വാർത്തയിലെ അഭിപ്രായങ്ങൾ സുതാര്യമായി നൽകണം എന്ന് അറിയിക്കുന്നു

Previous Post Next Post
 കണ്ണൂരാൻ വാർത്ത | Kannooraan Vartha
 കണ്ണൂരാൻ വാർത്ത | Kannooraan Vartha