മാരകായുധങ്ങളുമായി ബ്രണ്ണന്‍ കോളേജില്‍ എത്തിയ ആര്‍എസ്‌എസ് സംഘത്തെ അറസ്റ്റ് ചെയ്തു.

ഓഫറുകൾ അറിയാൻ ക്ലിക്ക് ചെയ്യൂ

ഞങ്ങളുടെ കസ്റ്റമർ കെയറുമായി ബന്ധപ്പെടൂ - Click on the photo



തലശ്ശേരി ബ്രണ്ണന്‍ കോളേജില്‍ മാരകായുധങ്ങളുമായി എത്തിയ ആര്‍ എസ് എസ് സംഘത്തെ അറസ്റ്റ് ചെയ്തു. രണ്ട് കൊലക്കേസ് പ്രതികള്‍ ഉള്‍പ്പെടെ ആര്‍ആര്‍എസ് എസ്സുകാരെയാണ് ധര്‍മ്മടം പോലീസ് അറസ്റ്റ് ചെയ്തത്.
എസ്എഫ്ഐ സ്ഥാനര്‍ത്ഥികളെ ഭീഷണിപ്പെടുത്തി നോമിനേഷന്‍ പിന്‍വലിപ്പിക്കാണ് കോളേജില്‍ എത്തിയതെന്ന് പിടിയിലായവര്‍ മൊഴി നല്‍കി.
കൊലക്കേസ് ഉള്‍പ്പെടെ നിരവധി കേസുകളില്‍ പ്രതിയായ ആര്‍ എസ് എസ് ക്രിമിനല്‍ സംഘമാണ് തലശ്ശേരി ബ്രണ്ണന്‍ കോളേജില്‍ നിന്നും അറസ്റ്റിലായത്.
കണ്ണവം സ്വദേശികളായ പി വിശാഖ്(27), പി വി ശ്രീനിഷ് (30), വി സനീഷ് (32), എന്‍ നിഖില്‍(25), പി ലിജില്‍(30) ഒ രാജേഷ് എന്നിവരാണ് അറസ്റ്റിലായവര്‍.ക്യാംപസില്‍ കയറി ഭീഷണി മുഴക്കിയ ഇവരെ വിദ്യാര്‍ഥികള്‍ അറിയിച്ചതിനെ തുടര്‍ന്ന് പോലീസ് എത്തി അറസ്റ്റ് ചെയ്യുകയായിരുന്നു.
ഇവര്‍ എത്തിയ കാറില്‍ നിന്നും ഡിക്കിയില്‍ ഒളിപ്പിച്ച നിലയിലാബ് വടിവാള്‍ ഉള്‍പ്പെടെയുള്ള മാരകായുധങ്ങള്‍ കണ്ടെത്തിയത്.
എസ്എഫ്ഐ സ്ഥാനാര്‍ത്ഥികളെ ഭീഷണിപ്പെടുത്തി നോമിനേഷന്‍ പിനവലിപ്പിക്കുകയായിരുന്നു ലക്ഷ്യമെന്ന് പിടിയിലായ ആര്‍എസ്എസ്സുകാര്‍ പൊലീസിന് മൊഴി നല്‍കി. ബ്രണ്ണന്‍ കോളേജില്‍ സംഘര്‍ഷമുണ്ടാക്കാന്‍ ഏറെ നാളായി സംഘപവരിവര്‍ ശ്രമം നടത്തുനുണ്ട്.
പ്രിന്‍സിപ്പലിന് നേരെ വധഭീഷണി മുഴക്കിയതിന് പിന്നാലെയാണ് ആര്‍ എസ് എസ്സുകാര്‍ ആയുധവുമായി പിടിയിലായിരിക്കുന്നത്.

Post a Comment

താഴെ നൽകുന്ന അഭിപ്രായം കണ്ണൂരാൻ വാർത്തയുടേത് അല്ല വ്യക്തി അഭിപ്രായങ്ങൾ അവരുടെ കാഴ്ചപ്പാട് ആണ് മതസ്പർദ്ധക്ക് ഇടയാക്കുന്ന അശ്ലീലപദപ്രയോഗങ്ങൾ എന്നിവ ഒഴിവാക്കി വാർത്തയിലെ അഭിപ്രായങ്ങൾ സുതാര്യമായി നൽകണം എന്ന് അറിയിക്കുന്നു

Previous Post Next Post
 കണ്ണൂരാൻ വാർത്ത | Kannooraan Vartha
 കണ്ണൂരാൻ വാർത്ത | Kannooraan Vartha