വീട്ടുകിണറ്റിൽ പൂച്ചയെ കൊന്ന് കെട്ടിത്താഴ്ത്തിയതായി പരാതി.

ഓഫറുകൾ അറിയാൻ ക്ലിക്ക് ചെയ്യൂ

ഞങ്ങളുടെ കസ്റ്റമർ കെയറുമായി ബന്ധപ്പെടൂ - Click on the photo



ചൊക്ലി: വീട്ടുകിണറ്റിൽ പൂച്ചയെ കൊന്ന് കെട്ടിത്താഴ്ത്തിയതായി പരാതി. നിടുമ്പ്രം രാമകൃഷ്ണ എൽ.പി സ്കൂൾ പരിസരത്തെ വണ്ണത്താൻ വീട്ടിൽ താഴകുനിയിൽ ലക്ഷ്മണന്റെ വീട്ടു കിണറ്റിലാണ് പൂച്ചയെ കല്ല് കെട്ടിത്താഴ്ത്തിയ നിലയിൽ കണ്ടെത്തിയത്. വ്യാഴാഴ്ച കാലത്ത് വെള്ളം കോരിയെടുക്കവേ വീട്ടു കാരുടെ ശ്രദ്ധയിൽപ്പെടുകയായിരുന്നു.
മരം മുറി തൊഴിലാളിയാണ് ലക്ഷ്മണൻ. പരാതിയെ തുടർന്ന് ചൊക്ലി എസ്.ഐ സുഭാഷ് ബാബുവിന്റെ നേതൃത്വത്തിൽ പൊലീസെത്തി പരിശോധന നടത്തിയിരുന്നു. കേസെടുത്ത് അന്വേഷണം ആരംഭിച്ചിട്ടുണ്ട്. ചൊക്ലി പോലീസിനും പരാതി നൽകി.

Post a Comment

താഴെ നൽകുന്ന അഭിപ്രായം കണ്ണൂരാൻ വാർത്തയുടേത് അല്ല വ്യക്തി അഭിപ്രായങ്ങൾ അവരുടെ കാഴ്ചപ്പാട് ആണ് മതസ്പർദ്ധക്ക് ഇടയാക്കുന്ന അശ്ലീലപദപ്രയോഗങ്ങൾ എന്നിവ ഒഴിവാക്കി വാർത്തയിലെ അഭിപ്രായങ്ങൾ സുതാര്യമായി നൽകണം എന്ന് അറിയിക്കുന്നു

Previous Post Next Post
 കണ്ണൂരാൻ വാർത്ത | Kannooraan Vartha
 കണ്ണൂരാൻ വാർത്ത | Kannooraan Vartha