പ​ണം പു​റ​ത്തു വ​ന്നി​ല്ല, എ​ടി​എം അ​ടി​ച്ചു ത​ക​ർ​ത്ത് യുവാവ്; പരിയാരത്ത് നടന്ന രസകരമായ സംഭവം ഇങ്ങനെ.

ഓഫറുകൾ അറിയാൻ ക്ലിക്ക് ചെയ്യൂ

ഞങ്ങളുടെ കസ്റ്റമർ കെയറുമായി ബന്ധപ്പെടൂ - Click on the photo




പ​രി​യാ​രം : എ​ടി​എം അ​ടി​ച്ചു​ത​ക​ര്‍​ത്ത കേ​സി​ലെ പ്ര​തി​യെ ഇ​ന്ന് കോ​ട​തി​യി​ല്‍ ഹാ​ജ​രാ​ക്കും. പി​ലാ​ത്ത​റ ദേ​ശീ​യ​പാ​ത​യോ​ര​ത്തെ എ​ടി​എം അ​ടി​ച്ചു ത​ക​ര്‍​ത്ത കേ​സി​ലാ​ണ് ക​ണ്ണൂ​ര്‍ ക​ക്കാ​ട് കൊ​റ്റാ​ളി​യി​ലെ ച​ക്ക​ര പൊ​യ്യ​ന്‍ വീ​ട്ടി​ല്‍ സി.​പി.​ദീ​പ​ക്‌​രാ​ജി (34)നെ ​പ​രി​യാ​രം സി​ഐ കെ.​വി.​ബാ​ബു അ​റ​സ്റ്റ് ചെ​യ്ത​ത്. ശ​നി​യാ​ഴ്ച്ച രാ​ത്രി​യി​ലാ​ണ് ദേ​ശീ​യ പാ​ത​യ്ക്ക​രി​കി​ല്‍ പ്ര​വ​ര്‍​ത്തി​ക്കു​ന്ന സൗ​ത്ത് ഇ​ന്ത്യ​ന്‍ ബാ​ങ്കി​ന്‍റെ എ​ടി​എം മെ​ഷീ​നി​ന്‍റെ മോ​ണി​റ്റ​ര്‍, ഡ​യ​ല്‍ പാ​ഡ് എ​ന്നി​വ അ​ടി​ച്ചു ത​ക​ര്‍​ത്ത​ത്.
സം​ഭ​വ​ത്തേ​ക്കു​റി​ച്ച് പോ​ലീ​സ് പ​റ​യു​ന്ന​ത് ഇ​ങ്ങ​നെ: സു​ഹൃ​ത്തി​നെ കാ​ണാ​ന്‍ പി​ലാ​ത്ത​റ​യി​ലെ​ത്തി​യ ദീ​പ​ക്‌​രാ​ജ് ശ​നി​യാ​ഴ്ച്ച രാ​ത്രി 8.45ന് ​പ​ണം എ​ടു​ക്കു​ന്ന​തി​നാ​യി എ​ടി​എ​മ്മി​ലെ​ത്തി​യെ​ങ്കി​ലും പ​ണം പു​റ​ത്തു വ​ന്ന​തി​ല്‍ ഒ​രു 500 രൂ​പ നോ​ട്ട് എ​ടി​എ​മ്മി​ല്‍ കു​ടു​ങ്ങി​യ​ത് എ​ത്ര ശ്ര​മി​ച്ചി​ട്ടും വ​ലി​ച്ചെ​ടു​ക്കാ​ന്‍ സാ​ധി​ക്കാ​തെ വ​ന്ന​തോ​ടെ​യാ​ണ് കോ​പാ​കു​ല​നാ​യി പു​റ​ത്തു പോ​യി ക​ല്ലു​മാ​യി വ​ന്ന് മോ​ണി​റ്റ​റും ഡ​യ​ല്‍ പാ​ഡും അ​ടി​ച്ച് ത​ക​ര്‍​ത്ത​ത്.ജാ​മ്യ​മി​ല്ലാ വ​കു​പ്പു​ക​ള്‍ പ്ര​കാ​ര​മാ​ണ് പോ​ലീ​സ് കേ​സെ​ടു​ത്ത​ത്.

Post a Comment

താഴെ നൽകുന്ന അഭിപ്രായം കണ്ണൂരാൻ വാർത്തയുടേത് അല്ല വ്യക്തി അഭിപ്രായങ്ങൾ അവരുടെ കാഴ്ചപ്പാട് ആണ് മതസ്പർദ്ധക്ക് ഇടയാക്കുന്ന അശ്ലീലപദപ്രയോഗങ്ങൾ എന്നിവ ഒഴിവാക്കി വാർത്തയിലെ അഭിപ്രായങ്ങൾ സുതാര്യമായി നൽകണം എന്ന് അറിയിക്കുന്നു

Previous Post Next Post
 കണ്ണൂരാൻ വാർത്ത | Kannooraan Vartha
 കണ്ണൂരാൻ വാർത്ത | Kannooraan Vartha