കിണർ വെള്ളത്തിന്റെ ഗുണനിലവാര പരിശോധന നടത്തി.

ഓഫറുകൾ അറിയാൻ ക്ലിക്ക് ചെയ്യൂ

ഞങ്ങളുടെ കസ്റ്റമർ കെയറുമായി ബന്ധപ്പെടൂ - Click on the photo



പാമ്പുരുത്തി : പാമ്പുരുത്തി മുസ്ലിം ജമാഅത്ത് കമ്മിറ്റിയുടെ നേതൃത്വത്തിൽ പാമ്പുരുത്തി ദ്വീപിലെ മുഴുവൻ വീടുകളുടെയും കിണർ വെള്ളത്തിന്റെ ഗുണനിവാര പരിശോധന നടത്തി. മുഴുവൻ വീടുകളിൽ നിന്നും പ്രത്യേകം കുപ്പികളിൽ ശേഖരിച്ച വെള്ളം കണ്ണൂർ താണയിലുള്ള ജല അതോറിറ്റിയുടെ ക്വാളിറ്റി ടെസ്റ്റ് ലാബിൽ എത്തിച്ചാണ് പരിശോധ നടത്തിയത്. സി.കെ റസാഖ്, വി.ടി .സിറാജ്,  കെ.പി.മുഹമ്മദലി, കെ.പി അബ്ദുൽ ഖാദർ, പി.ഖാലിദ്, വി.കെ അബ്ദുൽ സലാം എന്നിവർ നേതൃത്വം നൽകി. പരിശോധന ഫലം ഇന്നലെ പാമ്പുരുത്തി സ്കൂളിൽ നടന്ന ചടങ്ങിൽ വെച്ച്  വിതരണം ചെയ്തു. പാമ്പുരുത്തി മഹല്ല് ഉപദേശക ബോർഡ് കൺവീനർ എം. മമ്മു മാസ്റ്റർ ഉദ്ഘാടനം ചെയ്തു. മഹല്ല് പ്രസിഡന്റ് കെ.പി അബ്ദുൽ സലാം അധ്യക്ഷനായി. ജല അതോറിറ്റി ക്വാളിറ്റി കൺട്രോൾ ലാബ് ടെക്നീഷ്യൻ എം അശോകൻ, കൊളച്ചേരി ജൂനിയർ ഹെൽത്ത് ഇൻസ്പെക്ടർ കെ.അനീഷ് എന്നിവർ ബോധവൽക്കരണ ക്ലാസിന് നേതൃത്വം നൽകി. എം മുസ്തഫ ഹാജി, എം ആദം, എം അബ്ദുൽ അസീസ്, വി.പി റഫീഖ്, കെ.പി ഇബ്രാഹിം മാസ്റ്റർ, എം.മുസ്തഫ, മൻസൂർ പാമ്പുരുത്തി, എം അനീസ് മാസ്റ്റർ സംസാരിച്ചു.

Post a Comment

താഴെ നൽകുന്ന അഭിപ്രായം കണ്ണൂരാൻ വാർത്തയുടേത് അല്ല വ്യക്തി അഭിപ്രായങ്ങൾ അവരുടെ കാഴ്ചപ്പാട് ആണ് മതസ്പർദ്ധക്ക് ഇടയാക്കുന്ന അശ്ലീലപദപ്രയോഗങ്ങൾ എന്നിവ ഒഴിവാക്കി വാർത്തയിലെ അഭിപ്രായങ്ങൾ സുതാര്യമായി നൽകണം എന്ന് അറിയിക്കുന്നു

Previous Post Next Post
 കണ്ണൂരാൻ വാർത്ത | Kannooraan Vartha
 കണ്ണൂരാൻ വാർത്ത | Kannooraan Vartha