അയ്യൻകുന്നിൽ പുഴഗതി മാറി ഒഴുകി 5 ഏക്കർ കൃഷിയിടം പൂർണ്ണമായി നശിച്ചു.

ഓഫറുകൾ അറിയാൻ ക്ലിക്ക് ചെയ്യൂ

ഞങ്ങളുടെ കസ്റ്റമർ കെയറുമായി ബന്ധപ്പെടൂ - Click on the photoഇരിട്ടി : അയ്യൻകുന്ന് പഞ്ചായത്തിലെ മുടിയ്ക്കത്ത് പുഴഗതി മാറി ഒഴുകി 5 ഏക്കർ കൃഷിയിടം പൂർണ്ണമായി നശിച്ചു. മുടിക്കയത്തെ വെട്ടിക്കാട്ടിൽ സന്തോഷിന്റെ കൃഷിയിടമാണ് നശിച്ചത്. പ്രദേശത്തെ നിരവധി കൃഷി ഭൂമികളും  മണ്ണിടിച്ചിൽ ഭീഷണിയിലാണ്.
ഈ വർഷത്തെ പേമാരിയും അതുമൂലമുണ്ടായ പ്രളയവുമാണ്  മലയോര മേഖലക്ക് ഈ വിധത്തിൽ കനത്ത നാശ നഷ്ടമുണ്ടാക്കിയത്. ആകെയുണ്ടായിരുന്ന കൃഷിയിടം മുഴുവൻ പുഴയെടുത്തതോടെ   മുടിക്കയത്തെ സന്തോഷിന്റെ ജീവിതമാർഗ്ഗം തന്നെ പുഴയെടുത്ത അവസ്ഥയിലായി . ബാരാ പോൾ പുഴയോട്  ചേർന്ന് പുഴയിൽ നിന്നും ആറടിയിലധികം പൊക്കത്തിൽ നിന്നിരുന്ന 5 ഏക്കർ കൃഷിഭൂമിക്കൊപ്പം ഇവിടെ കൃഷി ചെയ്തിരുന്ന തെങ്ങ്, വാഴ, കശുമാവ് തുടങ്ങിയ കാർഷിക വിളകൾ പൂർണ്ണമായും ഒഴുകി പോവുകയും കൃഷിഭൂമിയും പുഴയും തമ്മിൽ തിരിച്ചറിയാൻ കഴിയാത്ത വിധം പാറക്കല്ലുകൾ കൊണ്ട് നിറയുകയും ചെയ്തു. കൃഷിയിടത്തെ മണ്ണ് പൂർണ്ണമായി ഒഴുകി പോയതിനൊപ്പം കാർഷിക വിളകളും അപ്രത്യക്ഷമായി. കഴിഞ്ഞ വർഷവും ഈഭൂമിയിൽ വെള്ളം കയറി നാശനഷ്ടം സംഭവിച്ചിരുന്നെങ്കിലും തലശ്ശേരി സോഷ്യൽ സർവ്വീസിന്റെ നേതൃത്വത്തിൽ തടയണ കെട്ടി ഈ പ്രദേശം വീണ്ടെടുത്തിരുന്നു. എന്നാൽ ഈ വർഷം 4 ദിവസം തുടർച്ചയായി പെയ്ത മഴയിലും, ഉരുൾപൊട്ടലിലും പുഴഗതി മാറി ഒഴുകിയാണ്  സന്തോഷിന്റെ കൃഷി ഭൂമി പൂർണ്ണമായും  നഷ്ടപ്പെടാൻ ഇടയാക്കിയത്. 
പുഴയിൽ മണൽ അടിഞ്ഞ് കൂടി പുഴ മുഴുവൻ നികന്നതാണ് കൃഷിയിടത്തിലേക്ക് പുഴഗതി മാറി ഒഴുകാൻ ഇടയാക്കിയത്. പുഴയിലെ ജലത്തിന്റെ ഒഴുക്കിന് തടസ്സമായി നിൽക്കുന്ന മണൽ നീക്കം ചെയ്യാത്തത് പ്രദേശത്തെ കൃഷിഭൂമികൾക്ക് ഭീഷണിയാവുകയും കർഷകരെ ആശങ്കയിലാക്കുകയും ചെയ്തിട്ടുണ്ട്. കൃഷിയെ മാത്രം ആശ്രയിച്ച് ജീവിക്കുന്ന ഇത്തരം കർഷകരെ സംരക്ഷിക്കാൻ സർക്കാർ തലത്തിൽ പ്രത്യേക പാക്കേജ് അനുവദിക്കണമെന്നാണ് മേഖലയിലെ ജനങ്ങൾ ആവശ്യപ്പെടുന്നത്.

Post a Comment

താഴെ നൽകുന്ന അഭിപ്രായം കണ്ണൂരാൻ വാർത്തയുടേത് അല്ല വ്യക്തി അഭിപ്രായങ്ങൾ അവരുടെ കാഴ്ചപ്പാട് ആണ് മതസ്പർദ്ധക്ക് ഇടയാക്കുന്ന അശ്ലീലപദപ്രയോഗങ്ങൾ എന്നിവ ഒഴിവാക്കി വാർത്തയിലെ അഭിപ്രായങ്ങൾ സുതാര്യമായി നൽകണം എന്ന് അറിയിക്കുന്നു

Previous Post Next Post
 കണ്ണൂരാൻ വാർത്ത | Kannooraan Vartha
 കണ്ണൂരാൻ വാർത്ത | Kannooraan Vartha