മാക്കൂട്ടം ചുരം റോഡിൽ ശനിയാഴ്ച (31 - 08 ) മുതൽ കർണ്ണാടക ആർ ടി സി യുടെ 3 മിനി ബസ്സുകൾ സർവീസ് ആരംഭിക്കും

ഓഫറുകൾ അറിയാൻ ക്ലിക്ക് ചെയ്യൂ

ഞങ്ങളുടെ കസ്റ്റമർ കെയറുമായി ബന്ധപ്പെടൂ - Click on the photo
ഇരിട്ടി : വലിയ വാഹനങ്ങൾക്ക് യാത്രാ നിരോധനമുള്ള മാക്കൂട്ടം ചുരം റോഡിൽ 3 കർണ്ണാടക ആർ ടി സിയുടെ മിനി ബസ്സുകൾ ശനിയാഴ്ച  മുതൽ സർവീസ് നടത്തും. വീരാജ്പേട്ടയിൽ നിന്നും കൂട്ടുപുഴയിലേക്കാണ് സർവീസ് നടത്തുക. ഇതിന്റെ ഉദ്ഘാടനം ഇന്ന് രാവിലെ 10 മണിക്ക്  വീരാജ്പേട്ട എം എൽ എ കെ.ജി. ബൊപ്പയ്യ വീരാജ്പേട്ടയിൽ നിർവഹിക്കും. 
കനത്തമഴയിൽ ഈ മാസം 5 നായിരുന്നു തലശ്ശേരി - മൈസൂർ അന്തർ  സംസ്ഥാന പാതയിലെ മാക്കൂട്ടം ചുരംറോഡ് പെരുമ്പാടി ചെക്ക് പോസ്റ്റിനു സമീപം ഇടിഞ്ഞു കൊക്കയിലേക്ക് താണത്. ഇതോടെ നിലവിൽ വന്ന വാഹനഗതാഗത നിരോധനം  റോഡിന്റെ ഒരു ഭാഗം താത്കാലിക അറ്റകുറ്റപ്പണികൾ നടത്തി കഴിഞ്ഞ 19 ന് ചെറുവാഹനങ്ങൾക്കായി തുറന്നു കൊടുത്തിരുന്നു. നിരവധി തൊഴിലാളികളും, വ്യാപാരികളും , വിദ്യാർത്ഥികളും മറ്റും ബംഗളൂരു , മൈസൂരു  തുടങ്ങിയ കർണാടകയുടെ വിവിധ മേഖലകളിൽ എത്തിച്ചേരാനായി സമാന്തര സർവീസുകളെയാണ് ആശ്രയിച്ചു വന്നത്. ഇരിട്ടിയിൽ നിന്നും വീരാജ്പേട്ട വരെ എത്താൻ ബസ്സിൽ ഒരാൾക്ക്  45 രൂപ വേണ്ടിടത്ത്  150 രൂപയാണ് ഇത്തരം സർവീസ് നടത്തുന്നവർ ഈടാക്കിയിരുന്നത്. ഇത് വലിയ പ്രയാസമാണ് പലർക്കും ഉണ്ടാക്കിയത്. കഴിഞ്ഞ വർഷം ഇതേസാഹചര്യമുണ്ടായപ്പോൾ കർണ്ണാടകത്തിൽ നിന്നും മിനി  ബസ് സർവീസ് ഏർപ്പെടുത്തിയത് ഇതുവഴിയുള്ള യാത്രക്കാർക്ക് വളരെ പ്രയോജനം ചെയ്തിരുന്നു.  ഇതിന്റെ അടിസ്ഥാനത്തിൽ വീരാജ് പേട്ടയിൽ നിന്നും കൂട്ടുപുഴയിലേക്കോ ഇരിട്ടിയിലേക്കോ മിനി ബസ് സർവീസ് ഏർപ്പെടുത്തണമെന്ന് വിവിധ കോണിൽ നിന്നും ആവശ്യമുയർന്നിരുന്നു. ഇതുവഴി നിരന്തരം യാത്രചെയ്യുന്ന മലയാളികളുടെ സംഘവും കഴിഞ്ഞ ദിവസം എം എൽ എ ബൊപ്പയ്യയെ സന്ദർശിച്ച് ഈ ആവശ്യം ഉന്നയിച്ചിരുന്നു. പേരാവൂർ എം എൽ എ സണ്ണി ജോസഫ് കേരളാ മുഖ്യമന്ത്രിക്കും ഇതേ ആവശ്യമുന്നയിച്ച് നിവേദനം നൽകിയിരുന്നു. ഇതിനിടെയാണ് കർണാടകത്തിന്റെ ഭാഗത്തുനിന്നും അനുകൂലമായ പ്രതികരണം ഉണ്ടായിരിക്കുന്നത്. മിനി ബസ്സുകൾ സർവീസ് നടത്തുന്നതോടെ ഓണം അവധിക്ക് കർണാടകത്തിന്റെ വിവിധ ഭാഗങ്ങളിൽ നിന്നും കണ്ണൂർ ജില്ലയുടെ വിവിധ ഭാഗങ്ങളിൽ എത്തിച്ചേരുന്നവർക്ക് ഏറെ ആശ്വാസമാണ് ഉണ്ടായിരിക്കുന്നത്.Post a Comment

താഴെ നൽകുന്ന അഭിപ്രായം കണ്ണൂരാൻ വാർത്തയുടേത് അല്ല വ്യക്തി അഭിപ്രായങ്ങൾ അവരുടെ കാഴ്ചപ്പാട് ആണ് മതസ്പർദ്ധക്ക് ഇടയാക്കുന്ന അശ്ലീലപദപ്രയോഗങ്ങൾ എന്നിവ ഒഴിവാക്കി വാർത്തയിലെ അഭിപ്രായങ്ങൾ സുതാര്യമായി നൽകണം എന്ന് അറിയിക്കുന്നു

Previous Post Next Post
 കണ്ണൂരാൻ വാർത്ത | Kannooraan Vartha
 കണ്ണൂരാൻ വാർത്ത | Kannooraan Vartha