കെവിന്‍ വധക്കേസ്: ദുരഭിമാനക്കൊല തന്നെ; 10 പ്രതികള്‍ കുറ്റക്കാര്‍; ചാക്കോ ജോണ്‍ അടക്കം നാലു പേരെ വെറുതെവിട്ടു; ശിക്ഷാവിധി മറ്റന്നാള്‍

ഓഫറുകൾ അറിയാൻ ക്ലിക്ക് ചെയ്യൂ

ഞങ്ങളുടെ കസ്റ്റമർ കെയറുമായി ബന്ധപ്പെടൂ - Click on the photo

കെവിന്‍ വധക്കേസ്: ദുരഭിമാനക്കൊല തന്നെ; 10 പ്രതികള്‍ കുറ്റക്കാര്‍; ചാക്കോ ജോണ്‍ അടക്കം നാലു പേരെ വെറുതെവിട്ടു; ശിക്ഷാവിധി മറ്റന്നാള്‍

കെവിന്റെ ഭാര്യ നീനുവിന്റെ പിതാവ് ചാക്കോ ജോണ്‍ (5ാം പ്രതി) അടക്കം നാലു പേരെയാണ് വെറുതെ വിട്ടത്.

kevin murder case

കോട്ടയം: നാടിനെ നടുക്കിയ കെവിന്‍ വധക്കേസില്‍ അരുംകൊലയ്ക്ക് നീതിപീഠത്തിന്റെ വിധി. കെവിന്‍ വധം ദുരഭിമാന കൊലയാണെന്ന് കോട്ടയം പ്രിന്‍സിപ്പല്‍ സെഷന്‍സ് കോടതി കണ്ടെത്തി. കേസില്‍ പത്ത് പ്രതികള്‍ കുറ്റക്കാരാണെന്ന് കോടതി കണ്ടെത്തി. ഇവര്‍ക്കുള്ള ശിക്ഷാവിധി മറ്റന്നാള്‍ പ്രഖ്യാപിക്കും.

നാലു പ്രതികളെ കോടതി വെറുതെ വിട്ടു. 1,2,3,4,6,7,8,9,11,12 എന്നീ പ്രതികളാണ് കുറ്റക്കാരായി കണ്ടെത്തിയത്. കേസില്‍ 14 പ്രതികളാണുണ്ടായിരുന്നത്. കെവിന്റെ ഭാര്യ നീനുവിന്റെ പിതാവ് ചാക്കോ ജോണ്‍ (5ാം പ്രതി) അടക്കം നാലു പേരെയാണ് വെറുതെ വിട്ടത്.

അപൂര്‍വ്വങ്ങളില്‍ അപൂര്‍വ്വമായ ദുരഭിമാനക്കൊലയാണെന്ന പ്രോസിക്യൂഷന്‍ വാദം കോടതി അംഗീകരിച്ചു. ക്രൈസ്തവ സമുദായത്തിലെ താഴ്ന്ന വിഭാഗത്തില്‍പെട്ട ആളായതിനാലാണ് കെവിനെ കൊലപ്പെടുത്തിയതെന്ന നീനുവിന്റെ മൊഴിയാണ് ഏറ്റവും നിര്‍ണായകമായത്. കേസ് നടത്തിപ്പില്‍ പ്രോസിക്യുഷനും അന്വേഷണ സംഘത്തിനും അഭിനന്ദനം.

ചാക്കോയ്ക്ക് സംശയത്തിന്റെ ആനുകൂല്യം നല്‍കിയിരിക്കാമെന്ന് പ്രോസിക്യുഷന്‍ മാധ്യമങ്ങളോട് പറഞ്ഞു. എല്ലാ പ്രതികള്‍ക്കെതിരെയും ഐപിസി 302, 364 എന്നിവ അടക്കം പത്ത് കുറ്റങ്ങള്‍ ചുമത്തിയിട്ടുണ്ട്. കൊലപാതകം, തട്ടിക്കൊണ്ടുപോയി വിലപേശല്‍ അടക്കമുള്ള കുറ്റങ്ങളാണ് ചുമത്തിയിരിക്കുന്നത്. വധശിക്ഷ മുതല്‍ ജീവനപര്യന്തം വരെ ശിക്ഷ ലഭിക്കാവുന്ന കുറ്റങ്ങളാണ് ഇവയെന്നും പ്രോസിക്യുഷന്‍ വ്യക്തമാക്കി.

Post a Comment

താഴെ നൽകുന്ന അഭിപ്രായം കണ്ണൂരാൻ വാർത്തയുടേത് അല്ല വ്യക്തി അഭിപ്രായങ്ങൾ അവരുടെ കാഴ്ചപ്പാട് ആണ് മതസ്പർദ്ധക്ക് ഇടയാക്കുന്ന അശ്ലീലപദപ്രയോഗങ്ങൾ എന്നിവ ഒഴിവാക്കി വാർത്തയിലെ അഭിപ്രായങ്ങൾ സുതാര്യമായി നൽകണം എന്ന് അറിയിക്കുന്നു

Previous Post Next Post
 കണ്ണൂരാൻ വാർത്ത | Kannooraan Vartha
 കണ്ണൂരാൻ വാർത്ത | Kannooraan Vartha