പായം പഞ്ചായത്ത് ഡിജിറ്റൽ ലൈബ്രറി ഉദ്ഘാടനം 1 ന്

ഓഫറുകൾ അറിയാൻ ക്ലിക്ക് ചെയ്യൂ

ഞങ്ങളുടെ കസ്റ്റമർ കെയറുമായി ബന്ധപ്പെടൂ - Click on the photoഇരിട്ടി :  സംസ്ഥാനത്തെ ആദ്യത്തെ പഞ്ചായത്ത‌് ഡിജിറ്റൽ ലൈബ്രറി പായം പഞ്ചായത്ത‌ിലെ മാടത്തിയിൽ ഒന്നിന‌് വൈകിട്ട‌് മൂന്നരക്ക‌് മുഖ്യമന്ത്രി പിണറായി വിജയൻ ഉദ‌്ഘാടനം ചെയ്യും. 70 ലക്ഷം രൂപ മുടക്കിയാണ‌് പഞ്ചായത്താഫീസ‌് പരിസരത്ത‌് മൂന്ന‌് നിലയിൽ ഡിജിറ്റൽ ലൈബ്രറി സജ്ജമാക്കിയത‌്. മേഖലയിൽ ഇത്തരത്തിലുള്ള ആദ്യ സംരംഭമാണിത‌്. കെട്ടിടത്തിൽ ഒരുക്കിയ ഡിജിറ്റൽ മിനി ഹാൾ സിനിമാ നിരൂപകൻ വി കെ ജോസഫ‌് ഉദ‌്ഘാടനം ചെയ്യും. ബ്ലോക്ക‌് പഞ്ചായത്ത‌് പ്രസിഡന്റ‌് എൻ ടി റോസമ്മ സർട്ടിഫിക്കറ്റ‌് വിതരണം നടത്തും. സണ്ണിജോസഫ‌് എംഎൽഎ അധ്യക്ഷനാവും. വിദ്യാർഥികൾക്കും സിനിമാ, നാടക, കലാ പ്രവർതകർക്കും ഗവേഷണത്തനും ആവിഷ‌്കാരത്തിനുമുൾപ്പെടെ വേദിയാക്കാവുന്ന തരത്തിലാണ‌് ഡിജിററൽ തിയറ്റർ. പാർക്കിംഗും  മീറ്റിംഗ‌് ഹാളും ഒരുക്കിയിട്ടുണ്ട‌്.
ലൈഫ‌് മിഷൻ പദ്ധതിയിൽ പഞ്ചായത്തിൽ നിർമാണം പൂർതിയാക്കിയ 37 വീടുകളുടെ താക്കോൽ നൽകലും മുഖ്യമന്ത്രി നർവഹിക്കും. പ്രവർതന മികവിന‌് മേഖലയിൽ ഐഎസ‌്ഒ പുരസ‌്കാരം നേടിയ പഞ്ചായത്ത‌് കൂടിയാണ‌് പായം. ഐഎസ‌്ഒ സർട്ടിഫിക്കേഷൻ പ്രഖ്യാപനവും മുഖ്യമന്ത്രി നടത്തും.Post a Comment

താഴെ നൽകുന്ന അഭിപ്രായം കണ്ണൂരാൻ വാർത്തയുടേത് അല്ല വ്യക്തി അഭിപ്രായങ്ങൾ അവരുടെ കാഴ്ചപ്പാട് ആണ് മതസ്പർദ്ധക്ക് ഇടയാക്കുന്ന അശ്ലീലപദപ്രയോഗങ്ങൾ എന്നിവ ഒഴിവാക്കി വാർത്തയിലെ അഭിപ്രായങ്ങൾ സുതാര്യമായി നൽകണം എന്ന് അറിയിക്കുന്നു

Previous Post Next Post
 കണ്ണൂരാൻ വാർത്ത | Kannooraan Vartha
 കണ്ണൂരാൻ വാർത്ത | Kannooraan Vartha